ബിഗ് ബോസിന്റേത് ചതിക്കുഴി! ശ്രീശാന്ത് എലിമിനേഷനില്‍ വന്നതിങ്ങനെ! മലയാളം ബിഗ് ബോസ് ആവര്‍ത്തിക്കുകയാണ്

Recommended Video

ശ്രീശാന്ത് എലിമിനേഷനില്‍ വന്നതിങ്ങനെ! | filmibeat Malayalam

മലയാളത്തില്‍ ബിഗ് ബോസ് വന്നപ്പോള്‍ ആദ്യം വിമര്‍ശനങ്ങളായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള റിയാലിറ്റി ഷോ ആണെങ്കിലും മലയാളത്തില്‍ വിജയമായിരുന്നില്ല. ഷോ കണ്ടിരിക്കാന്‍ പറ്റിയ മത്സരാര്‍ത്ഥികള്‍ ഇല്ലെന്നതായിരുന്നു ആരോപണം. എന്നാല്‍ അവസാനമെത്തിയപ്പോഴാണ് ഇത്രയധികം ആളുകള്‍ ബിഗ് ബോസ് കാണുന്നുണ്ടായിരുന്നു എന്ന് വ്യക്തമായത്.

സെപ്റ്റംബര്‍ 30 ന് ഷോ അവസാനിച്ചെങ്കിലും ഇപ്പോള്‍ ഹിന്ദി ബിഗ് ബോസാണ് ശ്രദ്ധേയം. ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത് ബിഗ് ബോസ് ഹിന്ദി സീസണ്‍ 12 ല്‍ പങ്കെടുക്കുന്നുണ്ട്. തുടക്കം തന്നെ ശ്രീശാന്ത് വിവാദങ്ങളില്‍ കുടുങ്ങിയതോടെയാണ് മലയാളികളും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഈ ആഴ്ചത്തെ എലിമിനേഷനില്‍ ശ്രീശാന്തുമുണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ കാര്യം.

 ബിഗ് ബോസ് ഹിന്ദി

ബിഗ് ബോസ് ഹിന്ദി

സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഹിന്ദിയുടെ പന്ത്രണ്ടാം സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഏക മലയാളിയായി ശ്രീശാന്തും ഹൗസിലുണ്ട്. തുടക്കത്തില്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് പോവണമെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് ഇതേ ആവശ്യം ശ്രീ ഉന്നയിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അത് സംഭവിക്കുമോ എന്നതാണ് അറിയാനുള്ളത്. ഈ ആഴ്ച നടക്കുന്ന എലിമിനേഷനില്‍ മൂന്ന് നോമിനികളില്‍ ഒരാള്‍ ശ്രീശാന്താണ്.

ആര് പുറത്ത് പോവും?

ആര് പുറത്ത് പോവും?

ശ്രീശാന്ത്, നേഹ, കരണ്‍വീര്‍ ബൊഹ്‌റ എന്നിവരാണ് ഈ ആഴ്ചത്തെ എലിമിനേഷനില്‍ വന്നിരിക്കുന്നത്. മൂന്ന് പേരും സെലിബ്രിറ്റികളാണെന്നുള്ളതാണ് ശ്രദ്ധേയം. ഇത്തവണ എലിമിനേഷന്‍ ടാസ്‌ക് ഒന്നും നല്‍കാതെ മൂന്ന് പേരെയും ബിഗ് ബോസിന്റെ പണിഷ്‌മെന്റായിട്ടാണ് നോമിനികളായി തിരഞ്ഞെടുത്തത്. അതിനാല്‍ തന്നെ ആര് പുറത്താവുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം നടി നോഹ പുറത്ത് പോവുമെന്നാണ് പറയുന്നത്. ശ്രീശാന്തിനും കരണ്‍വീറിനും കൂടുതല്‍ ഫാന്‍സ് ഉള്ളതിനാല്‍ നേഹ പോവുമെന്നാണ് സൂചന.

 ശ്രീശാന്തിന്റെ കളികള്‍

ശ്രീശാന്തിന്റെ കളികള്‍

ബിഗ് ബോസിലെത്തിയ ആദ്യദിവസം മുതല്‍ ശ്രീശാന്ത് വലിയ ബഹളങ്ങളായിരുന്നു ഉണ്ടാക്കിയത്. അടുത്തിടെ കരയുകയും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോവണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഗെയിം കളിക്കുകയാണെന്നാണ് ചിലര്‍ പറയുന്നത്. അതേ സമയം ശ്രീശാന്ത് നല്ലൊരു മത്സരാര്‍ത്ഥിയാണെന്നും പുറത്ത് പോവേണ്ട ആവശ്യവുമില്ലെന്നും പറഞ്ഞ് ഫാന്‍സ് സജീവമായി എത്തിയിരിക്കുകയാണ്.

ശക്തരായ മത്സരാര്‍ത്ഥികള്‍

ശക്തരായ മത്സരാര്‍ത്ഥികള്‍

ഇത്തവണത്തെ നോമിനേഷനെ സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളെയാണ് നോമിനേറ്റ് ചെയ്യുന്നതെന്നും അതിനാല്‍ പ്രേക്ഷകര്‍ നിരാശയിലാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പറയുന്നു. ഇത്തവണത്തെ എലിമിനേഷനില്‍ ഒരു ട്വിസ്റ്റ് ഉണ്ടാവാനും സാധ്യതയുണ്ടെന്ന് പറയുന്നു. നേഹയെ പുറത്താക്കുന്നതായി കാണിക്കുകയും പിന്നീട് വീട്ടിലേക്ക് തന്നെ കൊണ്ട് വരുമെന്നുമാണ് ചിലര്‍ പറയുന്നത്.

മലയാളം ആവര്‍ത്തിക്കുന്നു..

മലയാളം ആവര്‍ത്തിക്കുന്നു..

നിലവില്‍ ബിഗ് ബോസ് ഹിന്ദിയില്‍ ശക്തരായ മത്സരാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യുന്നത് പോലെയായിരുന്നു മലയാളത്തിലും. ശ്വേത മേനോന്‍, രഞ്ജിനി ഹരിദാസ്, തുടങ്ങിയവരായിരുന്നു തുടക്കം മുതല്‍ കരുത്ത് കാണിച്ച മത്സരാര്‍ത്ഥികള്‍. തുടക്കത്തിലെ ശ്വേത പുറത്ത് പോയി. പിന്നാലെ രഞ്ജിനിയെയും പുറത്താക്കിയിരുന്നു. ബിഗ് ബോസ് വിന്നറാവാന്‍ സാധ്യതയുണ്ടായിരുന്ന അര്‍ച്ചന അവസാനഘട്ടത്തിലെത്തിയപ്പോള്‍ പുറത്ത് പോയി. നന്നായി ഗെയിം കളിച്ച് ഫൈനലിലെത്തിയ അതിഥി ഗ്രാന്‍ഡ് ഫിനാലെയുടെ തൊട്ട് അടുത്ത ദിവസമായിരുന്നു പുറത്തായത്.

പ്രതിഫലത്തില്‍ മുന്നില്‍

പ്രതിഫലത്തില്‍ മുന്നില്‍

ശ്വേത, രഞ്ജിനി തുടങ്ങിയവരെല്ലാം പ്രതിഫലത്തില്‍ മുന്നില്‍ നിന്നവരായിരുന്നു. ബിഗ് ബോസ് ഹിന്ദിയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ശ്രീശാന്ത് ആണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. കരണ്‍വീര്‍ ബൊഹ്‌റയുടെയും നേഹയുടെ കാര്യവും അങ്ങനെ തന്നെയാണ്. അതിനാല്‍ ഏറ്റവും വലിയ തുക ലഭിക്കുന്നവരെ പുറത്താക്കുകയാണോ ബിഗ് ബോസിന്റെ നയമെന്ന് പ്രേക്ഷകര്‍ ചോദിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X