മുന്‍ ബിഗ് ബോസ് താരങ്ങളുടെ പ്രണയം സത്യമായി; വിവാഹവേഷത്തിലിരിക്കുന്ന താരങ്ങളുടെ ചിത്രം പുറത്ത്
നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസ് ഷോ യില്‍ നിന്നും കണ്ട് ഇഷ്ടപ്പെട്ട് വിവാഹിതരാവുന്ന നിരവധി താരങ്ങളുണ്ട്. മലയാളത്തിലെ ആദ്യ സീസണിലൂടെ തന്നെ പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായിരുന്നു. അതുപോലെ മറ്റ് ഭാഷകളിലും സമാനമായ രീതിയില്‍ പ്രണയവും വിവാഹവുമൊക്കെ നടക്കാറുണ്ട്. ഇപ്പോഴിതാ മുന്‍ബിഗ് ബോസ് താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് വന്നിരിക്കുന്നത്.
ഇന്ത്യയിലെ പ്രശസ്ത ഗായകനും നടനുമൊക്കെയായ അനുപ് ജലോട്ടയും ജസ്ലിന്‍ മത്താരുവും തമ്മില്‍ ഏറെ കാലമായി പ്രണയത്തിലായിരുന്നു. സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദി 12-ാം സീസണിലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. രണ്ട് വര്‍ഷത്തിന് മുകളിലായി ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നു.

എന്നാല്‍ തങ്ങള്‍ പ്രണയത്തില്‍ അല്ലെന്നും ഇത് വെറും തമാശയാണെന്നും അനുപ് പറഞ്ഞിരുന്നു. വാസ്തവത്തില്‍ അവള്‍ എന്റെ ഒരു വിദ്യാര്‍ഥിനി കൂടിയാണെന്നും പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഗായകന്‍ മറുപടി നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ഇരുവരും വിവാഹിതരായെന്ന് സൂചിപ്പിക്കുന്ന ചിത്രമാണ് ജസ്ലിന്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
വിവാഹവേഷത്തില്‍ അനുപ് ജലോട്ടയ്‌ക്കൊപ്പമിരിക്കുന്ന ചിത്രമായിരുന്നു അനുപിനെ ടാഗ് ചെയ്ത് കൊണ്ട് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ജസ്ലിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം ഇരുവര്‍ക്കും വിവാഹത്തിന്റെ ആശംസകളുമായി എത്തിയിരുന്നു. മാത്രമല്ല ഇതെപ്പോള്‍ സംഭവിച്ചു, നിങ്ങളുടെ പ്രണയം സത്യമായിരുന്നോ തുടങ്ങി സംശയങ്ങള്‍ ഉന്നയിക്കുന്നവരും കുറവല്ല.

അതേ സമയം ഈ ചിത്രത്തിന് പിന്നില്‍ മറ്റൊരു കഥ ഉണ്ടെന്നാണ് അറിയുന്നത്. യഥാര്‍ഥത്തില്‍ ഇരുവരും വിവാഹിതരായത് അല്ലെന്നും വരാനിരിക്കുന്ന 'യെ മേരി സ്റ്റുഡന്റ് ഹേ' എന്ന സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണെന്നും ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ ജസ്ലിന്‍ ഭോപ്പാല്‍ സ്വദേശിയായ ഡോക്ടര്‍ അഭിനിത് ഗുപ്തയുമായി വിവാഹം കഴിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടകള്‍ വന്നെങ്കിലും അത് മുടങ്ങി പോയെന്ന് പറഞ്ഞിരുന്നു.
Recommended Video
ഡോ.ഗുപ്തയെ കണ്ടുമുട്ടിയതില്‍ താന്‍ വളരെ സന്തോഷവതിയാണെന്ന് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. അദ്ദേഹം വിവാഹിതനാണെന്നും എന്നാല്‍ വിവാഹബന്ധം പെരുത്തപ്പെടാന്‍ പറ്റാത്ത സ്ഥിതിയിലാണെന്നും അതിനാല്‍ അദ്ദേഹം വിവാഹമോചിതനാവുമെന്നും ജസ്ലിന്‍ പങ്കുവെച്ചിരുന്നു. നിലവില്‍ സിംഗിളായി കഴിയുന്ന നടി അടുത്ത സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. രണ്ട് തവണ വിവാഹിതനായ വ്യക്തിയാണ് അനുപ് ജലേട്ട.


Click it and Unblock the Notifications