ശ്രീശാന്ത് എന്റെ സഹോദരിയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞു! ബിഗ് ബോസില്‍ അടിയ്ക്ക് തുടക്കമായി!
ബിഗ് ബോസ് ഹിന്ദി സീസണ്‍ 12 വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ 73-ാം എപ്പിസോഡില്‍ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ലക്ഷ്വറി ബജറ്റ് ടാസ്‌കിനിടെ നാടകീയമായ രംഗങ്ങളായിരുന്നു നടന്നത്. മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കേരളത്തില്‍ നിന്നുമുള്ള ശ്രീശാന്ത് ആയതിനാല്‍ മലയാളത്തിലും വാര്‍ത്തയായി കൊണ്ടിരിക്കുകയാണ്.
അടുത്ത എപ്പിസോഡിന്റെതായി പ്രിവ്യൂവില്‍ കാണിച്ചിരിക്കുന്നതും അതുപോലെ രസകരമായ കാര്യങ്ങളാണ്. ബിഗ് ബോസ് പഞ്ചായത്ത് ടാസ്‌കിനിടെ ശ്രീശാന്ത്, രോഹിത്, മേഘ എന്നിവര്‍ തമ്മിലുള്ള സംഭാഷണങ്ങളാണ് കാണിച്ചിരുന്നത്. തന്റെ അടുത്ത് മോശമായിട്ട് പെരുമാറുന്നവരെ താന്‍ ഒഴിവാക്കുമെന്നും അതേ ഭാഷയില്‍ സംസാരിക്കുമെന്നും മേഘ പറയുന്നു.

ദീപക് ശ്രീശാന്തിനെതിരെ ലക്ഷ്യം വെച്ചായിരുന്നു പെരുമാറിയിരുന്നത്. ഷോ യില്‍ ബഹുമാനമില്ലാതെ പെരുമാറുന്നത് ശ്രീശാന്ത് ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെ കുറിച്ച് ശ്രീശാന്തുമായി വഴക്കുണ്ടായിരുന്നു. അതിനിടെ രോഹിത് എന്ന മത്സരാര്‍ത്ഥിയും ശ്രീശാന്തിനെതിരെ ആരോപണവുമായി എത്തിയിരുന്നു.
ശ്രീശാന്ത് ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും തന്റെ സഹോദരിയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞുവെന്നായിരുന്നു രോഹിത് പറഞ്ഞത്. ശ്രീശാന്ത് രോഹിതിനോട് നുണ പറയരുതെന്ന് പറയുന്നുണ്ട്. എന്നാല്‍ നുണയല്ലെന്നാണ് രോഹിത് പറയുന്നത്. ഇത് ഇരുവരും തമ്മില്‍ അടിയിലേക്ക് എത്തിയിരുന്നു.


Click it and Unblock the Notifications