പാത്രം കഴുകുന്നത് അത്ര മോശമാണോ!! ശ്രീശാന്തിനെ പിന്തുണച്ച നടിയെ ട്രോളി സോഷ്യൽ മീഡിയ

രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ് കളിച്ചിരുന്ന ശ്രീശാന്തിനെ സംബന്ധിച്ച് പാത്രം കഴുകുക എന്നത് ഏറെ ഹൃദയഭേദകമായ ഒരു ജോലി ആണ് എന്നതായിരുന്നു ശിൽപയും അഭിപ്രായം

സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ബിഗ്ബോസ് റിയാലിറ്റിയ്ക്ക്കേരളത്തിലും മികച്ച ഓഡിയൻസുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരം ശ്രീശാന്ത് സൽമാന്റെ ബിഗ് ബോസ് ഹൗസിലെ അംഗമാണ്. ഇതാണ് ഈ റിയാലിറ്റി ഷോയ്ക്ക് കേരളത്തിൽ പ്രേക്ഷകരുണ്ടാകാൻ കാരണം. തുടക്കം മുതൽ തന്നെ ശ്രീയുടെ പേര് ബിഗ്ബോസ് ഹൗസിൽ ഉയർന്ന് വന്നിരുന്നു. പെട്ടെന്നുളള്ള ശ്രീയുടെ കോപവും പെരുമാറ്റവും ഭീഷണിയുമെല്ലാം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

  shipa

ശ്രീശാന്തിന്റെ വീട്ടിനുള്ളിലെ പെരുമാറ്റം വാർത്തകളിൽ ഇടംപിടിക്കാറുണ്ടായിരുന്നു. ഈ ഇടയ്ക്ക് പാത്രം കഴുകുന്നതിനിടെ പൊട്ടിക്കരയുന്ന ശ്രീശാന്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ശിക്ഷയുടെ ഭാഗമായി പാത്രങ്ങള്‍ കഴുകിയപ്പോള്‍ തനിയ്ക്ക് തിഹാര്‍ ജയിലിലെ ദിനങ്ങളാണ് ഓര്‍മ വന്നതെന്ന് ശ്രീ പറഞ്ഞു കൊണ്ടാണ് കരഞ്ഞത്. വീട്ടിലെ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നായിരുന്നു ശ്രീയ്ക്കും മറ്റൊരു അംഗമായ രോഹിത്തിനും ക്യാപ്റ്റൻ പാത്രം കഴുകൽ ശിക്ഷ നൽകിയത്.പൊടിപിടിച്ചതും ഉപയോഗിച്ചതുമായി നിരവധി പാത്രങ്ങള്‍ ഇരുവരും കഴുകേണ്ടി വന്നു. തുടക്കത്തിൽ ആവേശം കാണിച്ചെങ്കിലും പകുതിയായപ്പോൾ ശ്രീ പൊട്ടിക്കരയുകയായിരുന്നു.

എന്നാൽ ശ്രീയുടെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ മുൻ ബിഗ് ബോസ് മത്സരാർഥി ശിൽപ്പ ഷിൻഡെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ് കളിച്ചിരുന്ന ശ്രീശാന്തിനെ സംബന്ധിച്ച് പാത്രം കഴുകുക എന്നത് ഏറെ ഹൃദയഭേദകമായ ഒരു ജോലി ആണ് എന്നതായിരുന്നു ശിൽപയും അഭിപ്രായം. കൂടാതെ ഭര്‍ത്താവിനെ ഇത്രയും ദുര്‍ഘടകരമായ അവസ്ഥയില്‍ കണ്ടിട്ടും മിണ്ടാതിരുന്ന ഭുവനേശ്വരിയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും ഇവർ കൂട്ടിച്ചേര്‍ത്തു. അതേ സമയം ശിൽപ്പയ്ക്കെതിരെ വിമർശനവുമായി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. പാത്രം കഴുകുന്നത് അത്ര വലിയ ജോലിയല്ലെന്നും കഴിച്ച പാത്രം കഴുകി വയ്ക്കുന്നത് മാന്യതയാണെന്നും ഒരു കൂട്ടർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X