കെട്ടിപ്പിടിച്ച് കിടക്കുന്ന മത്സരാര്‍ഥികള്‍! ബിഗ് ബോസ് ലൗ ജിഹാദെന്ന് ആരോപണം, സത്യാവസ്ഥ ഇങ്ങനെ
റിയാലിറ്റി ഷോ കള്‍ക്ക് വലിയൊരു വിഭാഗം ആരാധക പിന്തുണയുണ്ട്. അതിലുപരി വിമര്‍ശകരാണ് കൂടുതലുള്ളത്. അടുത്ത കാലത്തായി വിവാദങ്ങളും പ്രശ്‌നങ്ങളും തന്നെയാണ് എല്ലായിടത്ത് നിന്നും കേള്‍ക്കാന്‍ കഴിയുന്നത്. പ്രത്യേകമായി ബിഗ് ബോസിലുള്ള പ്രശ്‌നങ്ങള്‍ വലിയ വിവാദമാവാറുണ്ട്. തമിഴ് ബിഗ് ബോസിലുണ്ടായ പ്രശ്‌നങ്ങള്‍ ഇനിയും അവാസനിച്ചിട്ടില്ലായിരുന്നു.
ആത്മഹത്യ ശ്രമങ്ങളും കുറ്റപ്പെടുത്തലുകളുമൊക്കെയായി ബിഗ് ബോസ് ഹൗസിനുള്ളില്‍ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഹിന്ദി ബിഗ് ബോസും വാര്‍ത്തകളില്‍ നിറയുകയാണ്. ഷോ യ്‌ക്കെതിരെ വര്‍ഗീയ പ്രചരണമാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്.

ടെലിവിഷന്‍ റിയാലിറ്റി ഷോ കളുടെ കണക്ക് എടുക്കുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും റേറ്റിംഗുള്ള ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയില്‍ നിന്നും ആരംഭിച്ച പരിപാടി മലയാളമടക്കം ഇന്ത്യയിലെ സകല ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സല്‍മാന്‍ ഖാന്‍ അവതരാകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിമൂന്നാം പതിപ്പാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്നത്. അടുത്തിടെ കഴിഞ്ഞ പന്ത്രണ്ടാം സീസണില്‍ കേരളത്തില്‍ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്തും പങ്കെടുത്തിരുന്നു. അതിനാല്‍ ബിഗ് ബോസ് ഹിന്ദി കേരളത്തിലും വാര്‍ത്തയായി.

ഹിന്ദിയുടെ സീസണ്‍ പന്ത്രണ്ടും അവസാനിച്ച് അധികം വൈകാതെ തന്നെ പതിമൂന്നാം പതിപ്പും ആരംഭിച്ചിരിക്കുകയാണ്. ബോളിവുഡിന്റെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ തന്നെയാണ് ഇത്തവണയും അവതാരകന്‍. സെപ്റ്റംബര്‍ 29 ന് ആരംഭിച്ച പരിപാടി രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് തുടങ്ങി. ഇപ്പോള്‍ ബിഗ് ബോസിനെതിരെയുള്ള വര്‍ഗീയ പ്രചരണമാണ് നടക്കുന്നത്. അടുത്തിടെ സംപ്രേക്ഷണം ചെയ്ത പരിപാടിയിലെ ഒരു ദൃശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് സാമൂഹ്യ മാധ്യങ്ങളിലൂടെ പ്രചരിച്ചത്. ഇത് വലിയ വിവാദമായിരിക്കുകയാണ്.

ബിഗ് ബോസ് മത്സരാര്‍ഥികളായ മാഹിറ ശര്‍മ്മയും അസിം റിയാസും കെട്ടിപുണര്‍ന്ന് ഒരു കിടക്കയില്‍ കിടക്കുന്ന രംഗമായിരുന്നു തരംഗമായത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ മുസ്ലിം പുരുഷനും ഹിന്ദു സ്ത്രീയും കിടക്ക പങ്കിടുന്നത് ലൗ ജിഹാദാണെന്ന ആരോപണം ഉയര്‍ന്നു. ഇതോടെ ഷോ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നു. എന്നാല്‍ ഇതേ പേരില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തിലെ ആളുകള്‍ ഇവരല്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്.

മുന്‍ ബിഗ് ബോസ് മത്സരാര്‍ഥികളായ സൂയാഷ് റായിയുടെയും കിഷ്‌വര്‍ മര്‍ച്ചന്റിന്റേതുമായിരുന്നു ഈ ചിത്രങ്ങള്‍. ഇരുവരും ബിഗ് ബോസിന്റെ ഒന്‍പതാം സീസണില്‍ മത്സരിച്ചിരുന്നവരാണ്. 2015 ല്‍ നടന്ന ഈ സീസണില്‍ നിന്നും പരിചയപ്പെട്ട താരജോഡികള്‍ ബിഗ് ബോസിന് ശേഷം വിവാഹിതരായി. മൂന്നോ നാലോ വര്‍ഷം മുന്‍പുള്ള ചിത്രങ്ങള്‍ പുതിയാണെന്ന തരത്തില്‍ ആരോ പ്രചരിപ്പിച്ചതിന് പിന്നാലെയായിരുന്നു വിവാദങ്ങളും വിമര്‍ശനങ്ങളും വീട്ടും പൊട്ടിപ്പുറപ്പെട്ടത്. എന്തായാലും സല്‍മാന്‍ ഖാനോ മറ്റ് ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരോ ഇക്കാര്യത്തിന് വലിയ ശ്രദ്ധ കൊടുത്തിട്ടില്ല.


Click it and Unblock the Notifications