twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആഴ്ചയില്‍ 12 ലക്ഷം വരെ; ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ കണക്ക് വിവരം പുറത്ത് വന്നു

    |

    മലയാളത്തിലടക്കം ബിഗ് ബോസ് ഷോ കള്‍ക്ക് വലിയ സ്വീകാര്യതയാണുള്ളത്. ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസിന്റെ പതിനാറാം സീസണ്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് തവണ കണ്ടതില്‍ നിന്നും വ്യത്യസ്തമായി അടിമുടി മാറ്റവുമായിട്ടാണ് ഷോ പ്രേക്ഷകരിലേക്ക് എത്തിയത്.

    മത്സരാര്‍ഥികളെ തിരഞ്ഞെടുത്ത രീതിയും അവര്‍ക്ക് താമസിക്കാനായി ഒരുക്കിയ വീടുമൊക്കെ പ്രേക്ഷകരുടെ മനംകവര്‍ന്ന് കഴിഞ്ഞു. അതേസമയം ബിഗ് ബോസിലേക്ക് ഇത്തവണ എത്തിയ താരങ്ങളുടെ പേഴ്‌സണല്‍ കാര്യങ്ങളാണ് ചര്‍ച്ചയാവുന്നത്. അതില്‍ പ്രധാനം അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്രത്തോളം ഉണ്ടാവുമെന്നാണ്. ഏറ്റവും പുതിയതായി പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന തുക എത്രയാണെന്ന് സൂചിപ്പിച്ചിരിക്കുകയാണ്.

     മത്സരാര്‍ഥികള്‍ക്ക് നല്‍കുന്ന ടാസ്‌ക് മുതല്‍ എല്ലാം ഒന്നിനൊന്ന് ശക്തമായിരിക്കും

    ഏറ്റവും പവര്‍ഫുള്‍ ബിഗ് ബോസായി അറിയപ്പെടുന്നതാണ് സല്‍മാന്‍ ഖാന്റെ ഹിന്ദി സീസണുകള്‍. മത്സരാര്‍ഥികള്‍ക്ക് നല്‍കുന്ന ടാസ്‌ക് മുതല്‍ എല്ലാം ഒന്നിനൊന്ന് ശക്തമായിരിക്കും. അതേ സമയം ഈ സീസണിലെ അടിപിടിയും വഴക്കുമൊക്കെ ഏകദേശം തുടങ്ങിയിരിക്കുകയാണ്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഷോ എത്തിയിരിക്കുന്നത്. അതേ സമയം മത്സരാര്‍ഥികള്‍ നൂറ് ദിവസം വീടിനകത്ത് നിന്നാല്‍ വലിയൊരു തുകയുമായി തിരികെ പോവാമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

    Also Read: രണ്ട് കുഞ്ഞുങ്ങള്‍ക്ക് നയന്‍താരയും ഭര്‍ത്താവും ജന്മം കൊടുത്തത് വലിയ കാര്യം; വിമര്‍ശകരോട് വനിത വിജയകുമാര്‍Also Read: രണ്ട് കുഞ്ഞുങ്ങള്‍ക്ക് നയന്‍താരയും ഭര്‍ത്താവും ജന്മം കൊടുത്തത് വലിയ കാര്യം; വിമര്‍ശകരോട് വനിത വിജയകുമാര്‍

    ഏറ്റവും കൂടുതല്‍ പ്രതിഫലം സുമ്പുല്‍ തൗഖീറിനാണ്

    ഓരോരുത്തര്‍ക്കും ആഴ്ചയില്‍ ലഭിക്കുന്നത് ലക്ഷങ്ങളാണെന്നാണ് സൂചന. ഈ സീസണില്‍ ബിഗ് ബോസില്‍ നിന്നും ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥിയാണ് സുമ്പുല്‍ തൗഖീര്‍. ഏറ്റവും കൂടുതല്‍ പ്രതിഫലവും ഇദ്ദേഹത്തിനാണ്. ആഴ്ചയില്‍ പന്ത്രണ്ട് ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന രണ്ടാമത്തെയാള്‍ ടിന ദത്തയാണ്. 8 മുതല്‍ 9 ലക്ഷം വരെയാണ് നടിയ്ക്ക് കിട്ടുക. അങ്കിത് ഗുപ്തയ്ക്ക് അഞ്ച് മുതല്‍ ആറ് ലക്ഷം വരെയാണ് ഒരാഴ്ച പ്രതിഫലമായി കിട്ടുന്നത്.

    Also Read: മകളുടെ കല്യാണം കഴിയുന്നത് വരെ ഒന്നും നോക്കിയില്ല; പിതാവായതിന് ശേഷമുള്ള അമിതാഭ് ബച്ചനെ കുറിച്ച് ഭാര്യ ജയAlso Read: മകളുടെ കല്യാണം കഴിയുന്നത് വരെ ഒന്നും നോക്കിയില്ല; പിതാവായതിന് ശേഷമുള്ള അമിതാഭ് ബച്ചനെ കുറിച്ച് ഭാര്യ ജയ

    എല്ലാവര്‍ക്കും മോശമില്ലാത്ത തുക ബിഗ് ബോസിലൂടെ ലഭിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്

    പ്രിയങ്ക ചൗഹാറിന് 5 ലക്ഷം. നിമ്രിത് കൗറിന് 7.5 ലക്ഷം മുതല്‍ 8 വരെ. സജിദ് ഖാന്‍ 4-5 ലക്ഷം. 2020 ലെ മിസ് ഇന്ത്യയായ മാന്യ സിംഗിന് 7 ലക്ഷം. സൗന്ദര്യ ശര്‍മ്മയ്ക്ക് മുന്ന് ലക്ഷമാണ്. എന്തായാലും മത്സരാര്‍ഥികളില്‍ എല്ലാവര്‍ക്കും മോശമില്ലാത്ത തുക ബിഗ് ബോസിലൂടെ ലഭിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. അതേസമയം തുടക്കം മുതല്‍ ജനപ്രീതി നേടിയവര്‍ അവസാനം ടൈറ്റില്‍ വിന്നറാവുമോന്ന് കാത്തിരുന്ന് കാണേണ്ടി വരും.

    Also Read: ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടമാണത്; വിവാദങ്ങൾക്കിടെ നയൻതാരയോട് കാജൽ അ​ഗർവാൾAlso Read: ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടമാണത്; വിവാദങ്ങൾക്കിടെ നയൻതാരയോട് കാജൽ അ​ഗർവാൾ

    ഹിന്ദിയിലെ ബിഗ് ബോസ് അവസാനിച്ചതിന് ശേഷമാണ് മലയാളത്തിലേക്കും തുടങ്ങുന്നത്

    ഹിന്ദിയിലെ ബിഗ് ബോസ് അവസാനിച്ചതിന് ശേഷമായിരിക്കും മലയാളത്തിലേക്കും തുടങ്ങുന്നത്. നിലവില്‍ നാല് സീസണുകള്‍ പൂര്‍ത്തിയാക്കിയ ബിഗ് ബോസിന്റെ അഞ്ചാം പതിപ്പാണ് മലയാളത്തിലേക്ക് വരാനുള്ളത്. ഓരോ തവണയും പ്രേക്ഷകപ്രീതിയിലും അല്ലാതെയുമായി ഷോ ആരാധകരെ സ്വന്തമാക്കുന്നതും ശ്രദ്ധേയമാണ്. വൈകാതെ ബിഗ് ബോസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    English summary
    Bigg Boss 16 Contestants Remuneration List, Sumbul Touqeer The Highest Paid?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X