ആഴ്ചയില്‍ 12 ലക്ഷം പ്രതിഫലം! ബിഗ് ബോസില്‍ നിന്നും നടി അങ്കിതയ്ക്കും ഭര്‍ത്താവിനും കിട്ടുന്ന പ്രതിഫല തുകയിങ്ങനെ

സുശാന്ത് സംഗ് രജ്പുത്തിന്റെ മുന്‍കാമുകി എന്ന നിലയിലാണ് നടി അങ്കിത ലോഖണ്ഡെ ശ്രദ്ധിക്കപ്പെടുന്നത്. പവിത്ര രിസ്ത എന്ന ഹിറ്റ് സീരിയലിലെ നായികയായിരുന്നു അങ്കിത. സുശാന്തുമായിട്ടുള്ള പ്രണയകഥ ചര്‍ച്ചയായതോടെ നടിയും പ്രശസ്തിയിലേക്ക് എത്തി. പിന്നീട് കങ്കണ റാണവത്തിന്റെ മണികര്‍ണിക എന്ന സിനിമയിലൂടെ നടി ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോള്‍ ഹിന്ദി ബിഗ് ബോസില്‍ മത്സരിക്കുകയാണ് നടി.

ഭര്‍ത്താവ് വിക്കിയുടെ കൂടെയാണ് അങ്കിതയും ബിഗ് ബോസിലേക്ക് എത്തുന്നത്. അതേ സമയം താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ അങ്കിത പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നടിയുടെ ബിഗ് ബോസിലെ പ്രതിഫലം എത്രയാണെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ankitalokhande

സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനേഴാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്. ബിഗ് ബോസിലേക്ക് വന്നതിന് ശേഷമാണ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ കഥകള്‍ നടി പറഞ്ഞിട്ടുള്ളത്. ഇതെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരാഴ്ചയില്‍ അങ്കിതയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള കണക്ക് വിവരം വന്നിരിക്കുകയാണ്.

വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുള്ള നടിയാണ് അങ്കിത. നടിയുടെ പ്രശസ്തിയുടെ അടിസ്ഥാനത്തില്‍ ഈ സീസണിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ഥികളില്‍ ഒരാള്‍ അങ്കിതയാണ്. ബിഗ് ബോസ് 17 ല്‍ മത്സരിക്കുന്നതിന് ആഴ്ചയില്‍ വലിയ തുകയാണ് നടി ഈടാക്കുന്നത്. ടൈംസ് നൗ റിപ്പോര്‍ട്ട് അനുസരിച്ച്, ആഴ്ചയില്‍ 12 ലക്ഷം രൂപയാണ് നടിയ്ക്ക് ലഭിക്കുന്നത്. അതേ സമയം അങ്കിതയ്ക്കും ഭര്‍ത്താവ് വിക്കിയ്ക്കും ഒരുമിച്ച് ലഭിക്കുന്ന തുകയാണോ ഇതെന്ന കാര്യത്തില്‍ വ്യക്തയില്ല.

ബിഗ് ബോസ് ഷോ യില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ദമ്പതിമാരാണ് ഇവര്‍. ഇതിന് മുന്‍പും അങ്കിതയും ഭര്‍ത്താവ് വിക്കി ജെയിനും ഒരുമിച്ച് വേറെയും ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു. സ്മാര്‍ട്ട് ജോഡി എന്ന റിയാലിറ്റി ഷോയില്‍ ഇരുവരും ഒന്നിച്ച് പങ്കെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ബിഗ് ബോസ് 17 ലെ താരങ്ങളുടെ പ്രകടനം പുറത്ത് വലിയ വിമര്‍ശനമാണ് നേടി കൊടുക്കുന്നത്. പലപ്പോഴും താരദമ്പതിമാര്‍ക്കിടയിലെ വഴക്ക് വലിയ പ്രശ്‌നമായി മാറുകയാണ്.

ankitalokhande

മുന്‍പ് ബിഗ് ബോസിനകത്ത് നിന്നും അങ്കിത വിക്കിക്ക് നേരെ ഒരു സ്ലിപ്പര്‍ എറിഞ്ഞത് അവരുടെ വഴക്ക് വഷളാവുന്ന അവസ്ഥയിലേക്ക് എത്തിച്ചു. സഹമത്സരാര്‍ഥികളോട് നന്നായി പെരുമാറുന്ന വിക്കി ഭാര്യയായ അങ്കിതയോട് സംസാരിക്കുമ്പോള്‍ പരുഷമാവാറുണ്ട്. ഇതോടെ താരത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്ന് വരികയാണ്.

കഴിഞ്ഞ ആഴ്ചയാണ് അങ്കിത ബിഗ് ബോസിനകത്ത് വെച്ച് ഗര്‍ഭിണിയായെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. തനിക്ക് സുഖമില്ലെന്നും മാനസികാവസ്ഥ മോശമാണെന്നും നടി ഭര്‍ത്താവ് വിക്കിയോട് പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തനിക്ക് ആര്‍ത്തവം വരുന്നില്ലെന്നും ഗര്‍ഭിണിയാണോന്ന് അറിയാന്‍ രക്തപരിശോധന നടത്തിയെന്നും അങ്കിത വെളിപ്പെടുത്തി. എന്നാല്‍ വിക്കി ഇത് അംഗീകരിക്കാതെ വന്നതോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി.

എന്നാല്‍ ഗര്‍ഭിണിയാണെന്ന് പ്രചരിപ്പിക്കുന്ന അങ്കിതയുടെ ഗെയിം തന്ത്രമാണെന്നാണ് ബിഗ് ബോസില്‍ നിന്നും പുറത്തായ മത്സരാര്‍ഥി പറയുന്നത്. അങ്കിത ഇക്കാര്യം പറഞ്ഞപ്പോള്‍ താനടക്കമുള്ളവര്‍ അത് വിശ്വസിച്ചെന്നും എന്നാല്‍ പുറത്ത് വന്നതിന് ശേഷമാണ് അതവളുടെ ഗെയിം പ്ലാനാണെന്ന് തനിക്ക് മനസിലായതെന്നുമാണ് ബിഗ് ബോസ് താരം ജിഗ്ന ബോറ വെളിപ്പെടുത്തിയത്.

കാരണം ബിഗ് ബോസിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഗര്‍ഭിണിയാണോന്ന് അടക്കമുള്ള എല്ലാവിധ പരിശോധനകളും നടത്താറുണ്ട്. അങ്ങനെയുള്ളപ്പോള്‍ അങ്കിത ഇതൊരു തന്ത്രമാക്കി മാറ്റിയതാവാനെ വഴിയുള്ളു എന്നും നടി സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X