അലക്കും കുളിയുമില്ലേ? ബിഗ് ബോസിലെ വന്‍വിവാദത്തില്‍ പ്രതികരണവുമായി അമൃതയും അഭിരാമിയും

ബിഗ് ബോസ് സീസണ്‍ 2ല്‍ വന്‍വിവാദമായി മാറിയ കാര്യമായിരുന്നു അമൃത-അഭിയും ദയ അശ്വതിയുമായുള്ള വഴക്ക്. നോമിനേഷനായി കണ്‍ഫഷന്‍ റൂമിലേക്ക് എത്തിയപ്പോഴായിരുന്നു ഇവര്‍ക്കെതിരെ ദയ ആഞ്ഞടിച്ചത്. അവര്‍ക്ക് വൃത്തിയും വെടിപ്പുമില്ലെന്നും കുളിക്കലും അലക്കുമൊന്നുമില്ലെന്നുമായിരുന്നു ദയ പറഞ്ഞത്. പാട്ട് പാടിയത് കൊണ്ടൊന്നും കാര്യമില്ല, വൃത്തിയും വെടിപ്പുമാണ് മനുഷ്യന് വേണ്ടതെന്നും ദയ പറഞ്ഞിരുന്നു.

കണ്‍ഫഷന്‍ റൂമിലല്ലാതെയും ദയ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അതേക്കുറിച്ച് ശ്രദ്ധിക്കേണ്ടതില്ലെന്ന് മറ്റുള്ളവര്‍ പറഞ്ഞിട്ടും ദയ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ദയയോടുള്ള പ്രതിഷേധ സൂചകമായി ഇരുവരും ഡ്രസുകളെല്ലാം കട്ടിലില്‍ വാരിവലിച്ചിട്ടിരുന്നു. മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം ആദ്യമായി ഈ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അമൃതയും അഭിരാമിയും.

 ബിഗ് ബോസിന് ശേഷം

ബിഗ് ബോസിന് ശേഷം

ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ലോക് ഡൗണിലേക്കാണ് വന്നത്. എന്ത് സാഹചര്യത്തേയും തരണം ചെയ്യാന്‍ പഠിച്ചു, എന്ത് ജോലിയും ചെയ്യാന്‍ പഠിച്ചു. ഏത് സന്ദര്‍ഭമായാലും പിടിച്ച് നില്‍ക്കും. ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു അമൃതയും അഭിരാമിയും സംസാരിച്ചത്. വന്‍വിവാദമായി മാറിയ കാര്യത്തെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ചോദ്യം ചോദിച്ചത്. ജനറലായി പറയുകയാണ്, ആരാധകര്‍ അതിന് മറുപടി നല്‍കണമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്.

വൃത്തിയും വെടിപ്പും

വൃത്തിയും വെടിപ്പും

അതൊരു ഷോയാണ്, അതിനകത്ത് പലരും അവരുടെ ജഡ്ജ്മെന്‍റും അഭിപ്രായങ്ങളുമൊക്കെയായി പലരെപ്പറ്റിയും പല കാര്യങ്ങളും പറയും. എന്നും കുളിച്ച് വന്ന് ചന്ദനക്കുറി തൊട്ട് ഞാനിന്ന് കുളിച്ചു എന്നൊന്നും പറയാനാവില്ല. അല്‍പ്പം ഒസിഡി പ്രശ്നം കൂടിയുള്ളയാളാണ് താനെന്നായിരുന്നു അമൃത സുരേഷ് പറഞ്ഞത്. വൃത്തി കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ട്. നമ്മള്‍ രണ്ടാളും ഒരു ബെഡാണ് ഷെയര്‍ ചെയ്തത്.

രണ്ടുപേരുടെ ഡ്രസ്

രണ്ടുപേരുടെ ഡ്രസ്

ബെഡിനടിയിലാണ് ‍ഡ്രസ് വെക്കുന്നത്. നമുക്ക് അതിനകത്ത് എല്ലാം കുത്തിക്കേറ്റി വെക്കാനാവില്ല. രണ്ടുപേരുടെ ഡ്രസ്സുകളുണ്ട്. ഇത്രയും ദിവസത്തേക്ക് ഡ്രസ് കൊണ്ടുവന്നതല്ലേ. അവിടെ വലിയ പെട്ടിയോ ഭാഗോ ഒന്നുമില്ലായിരുന്നു. ആകെയുള്ളത് ഗാര്‍ബേജ് ബാഗാണ്, അതില്‍ കെട്ടി ‍ഞങ്ങളുടെ ബെഡിന്‍റെ സ്ഥലത്ത് വെക്കുകയായിരുന്നു. ഇതേക്കുറിച്ചാണ് അന്ന് പറഞ്ഞത്.

 ബാധിക്കാറില്ല

ബാധിക്കാറില്ല

എല്‍കെജി പിള്ളേരെപ്പോലെ നീ കുളിച്ചിട്ടാണോ വന്നത്, പല്ലുതേച്ചിട്ടാണോ വന്നത്, ടൈപ്പ് ചോദ്യങ്ങളൊന്നും ഞങ്ങളെ ബാധിക്കാറില്ല. ഞങ്ങള്‍ ബോദര്‍ ചെയ്യുന്ന കാര്യങ്ങളല്ല അത്. ഞങ്ങള്‍ നനക്കാറും കുളിക്കാറുമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. എന്തായാലും ഇതുവരെയായും ആരുടെ അടുത്ത് പോയിട്ടും അയ്യോ നാറുന്നു എന്ന് കേട്ടിട്ടില്ല. ഇനിയങ്ങോട്ടും പറയുകയുമില്ല. അങ്ങനത്തെ പ്രൈവറ്റ് കാര്യങ്ങളൊന്നും ചോദിക്കുന്നതിനോട് താല്‍പര്യമില്ലെന്നുമായിരുന്നു അഭിരാമി വ്യക്തമാക്കിയത്.

ഫണ്‍ സ്റ്റേറ്റ്മെന്‍റായിരുന്നു

ഫണ്‍ സ്റ്റേറ്റ്മെന്‍റായിരുന്നു

ഒരു ഇന്‍റര്‍വ്യൂവില്‍ ചില ദിവസങ്ങളില്‍ കുളിക്കുമെന്ന് പറഞ്ഞിരുന്നു. അതൊരു ഫണ്‍ സ്റ്റേറ്റ്മെന്‍റായിരുന്നു. ചില കാര്യങ്ങള്‍ ഈസിയായെടുത്ത് ഈസിയായി വിട്ട് കളയേണ്ട കാര്യമാണ്. അതുകൊണ്ടാണ് ഇതേക്കുറിച്ച് പ്രതികരിക്കാതിരുന്നത്. കുളിക്കാറുണ്ടെടോ, അങ്ങനെ കുളിക്കാതെയൊന്നും ജീവിക്കാനാവില്ല. രണ്ടുമൂന്ന് നേരമൊക്കെ കുളിക്കാറുണ്ട്. ഹെയര്‍ റൂട്ടീനാണ് എല്ലാ ദിവസവും താന്‍ തലകഴുകാറില്ലെന്ന് അഭിരാമി പറഞ്ഞിരുന്നു. കുളിയൊക്കെ രണ്ടും മൂന്നും വട്ടം ഞങ്ങള്‍ക്കൊക്കെയുണ്ട്. ഇത് പറഞ്ഞ് ചിരിക്കുകയായിരുന്നു ഇരുവരും.

Recommended Video

രജിത് കുമാര്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു | FilmiBeat Malayalam
 പ്രതികരിച്ചൂടേ?

പ്രതികരിച്ചൂടേ?

നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ പ്രതികരിച്ചൂടേയെന്ന് നിരവധി പേരാണ് ചോദിച്ചത്. അതുകൊണ്ടാണ് ഇതേക്കുറിച്ച് പറഞ്ഞതെന്നും ഇരുവരും പറഞ്ഞിരുന്നു. ആരോടും ദേഷ്യമോ പരാതിയില്ല. സങ്കടവുമില്ല, ബിഗ് ബോസ് ഒരു ഷോയായിരുന്നു. അവിടെ മത്സരിച്ചു. ഇപ്പോള്‍ നമ്മള്‍ തിരികെയെത്തി. കുറേ മികച്ച ബന്ധങ്ങള്‍ അവിടെ നിന്ന് കിട്ടി. നിങ്ങളെപ്പോലെ തന്നെ ദേഷ്യവും സങ്കടവുമൊക്കെ വരുന്നവരാണ് ഞങ്ങളും. നിങ്ങളുടെ മെയിലിനും ചോദ്യങ്ങള്‍ക്കും നന്ദിയെന്നും അമൃത പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X