പുതിയ ചിത്രങ്ങളുമായി അലക്‌സാന്‍ഡ്ര! ആരാധകരോട് ബിഗ് ബോസ് താരം പറഞ്ഞത് കാണാം

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികള്‍ക്കെല്ലാം സുപരിചിതയായ താരമാണ് അലക്‌സാന്‍ഡ്ര ജോണ്‍സണ്‍. ഏയര്‍ഹോസ്റ്റസായ സാന്‍ഡ്ര സിനിമാ മോഹങ്ങളുമായിട്ടാണ് ഷോയിലേക്ക് എത്തിയിരുന്നത്. ബിഗ് ബോസില്‍ സുജോയുമായുളള സൗഹൃദത്തിന് പിന്നാലെയാണ് സാന്‍ഡ്രയെ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങിയത്. വീടിനുളളില്‍ എത്തി കുറച്ചുദിവസങ്ങള്‍ക്കുളളില്‍ തന്നെ സാന്‍ഡ്ര എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയിരുന്നു.

sandra

ഇടയ്ക്ക് കണ്ണ് രോഗം മൂലം പുറത്തുപോയ സാന്‍ഡ്ര തിരിച്ചെത്തിയ ശേഷം മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. തിരിച്ചുവരവില്‍ സുജോയുമായി ഉണ്ടായ വഴക്കും തര്‍ക്കവുമെല്ലാം എല്ലാവരും കണ്ടതാണ്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയിലായിരുന്നു സാന്‍ഡ്ര സജീവമായിരുന്നത്.

തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് സാന്‍ഡ്രയുടെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ ശേഷവും സാന്‍ഡ്രയ്ക്ക് പിന്തുണയുമായി ആരാധകര്‍ ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസിലെ സഹതാരങ്ങള്‍ക്കൊപ്പം സാന്‍ഡ്രയും ഒത്തുകൂടിയിരുന്നു.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയതിരുന്നു. അതേസമയം അലക്‌സാന്‍ഡ്രയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു. തന്റെ ഒരു ചിത്രത്തിനൊപ്പം നടി കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. ആ നല്ല നിമിഷത്തിനായി നിങ്ങള്‍ കാത്തിരിക്കരുതെന്നും പകരം നിങ്ങള്‍ ആ നിമിഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും നടി കുറിച്ചു.

സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മനസില്‍ വെച്ചായിരുന്നു സാന്‍ഡ്ര ബിഗ് ബോസിലേക്ക് എത്തിയത്. മുന്‍പ് മ്യൂസിക്കല്‍ ആല്‍ബങ്ങളിലെല്ലാം താരം അഭിനയിച്ചിരുന്നു. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമായിരുന്നു അലസാന്‍ഡ്ര തിരിച്ചെത്തിയിരുന്നത്. സാന്‍ഡ്രയ്‌ക്കൊപ്പം ആര്യ, ഫുക്രു, പാഷാണം ഷാജി. ദയ അശ്വതി, സുജോ, അമൃത തുടങ്ങിയവരായിരുന്നു ഒപ്പം ഉണ്ടായിരുന്നത്‌. രണ്ടാം പകുതിയില്‍ രജിത്ത് കുമാറിന്റെ ഗ്രൂപ്പിനൊപ്പം നിന്നായിരുന്നു സാന്‍ഡ്ര കളിച്ചത്. അഭിരാമി സുരേഷുളളത് കൊണ്ടാണ് താന്‍ ആ ടീമിന്റെ ഭാഗമായതെന്ന് സാന്‍ഡ്ര തുറന്നുപറഞ്ഞിരുന്നു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X