രോഹിതിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി എലീന, ഭാവി വരനെ കുറിച്ച് നടി

By Midhun Raj

അവതാരകയായും നടിയായും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് എലീന പടിക്കല്‍. ഡിഫോര്‍ ഡാന്‍സ്, കോമഡി സര്‍ക്കസ് പോലുളള ഷോകളിലൂടെയാണ് എലീന എല്ലാവരുടെയും പ്രിയങ്കരിയായത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം 2വില്‍ എത്തിയ ശേഷവും നടി വാര്‍ത്തകളില്‍ നിറഞ്ഞു. ബിഗ് ബോസില്‍ അവസാനം വരെ പിടിച്ചുനിന്ന ശേഷമായിരുന്നു എലീന തിരിച്ചെത്തിയത്. പുറത്ത് എങ്ങനെയാണോ അതേപോലെ തന്നെയായിരുന്നു ബിഗ് ബോസ് ഹൗസിലും എലീനയുടെ പെരുമാറ്റം. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം.

ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് എലീന എത്താറുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ അടുത്തിടെയാണ് കാമുകന്‍ രോഹിതുമായുളള എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ബിഗ് ബോസ് താരങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

ബിഗ് ബോസില്‍ വന്ന സമയത്ത്

ബിഗ് ബോസില്‍ വന്ന സമയത്ത് രോഹിതിനെ കുറിച്ച് മറ്റ് മല്‍സരാര്‍ത്ഥികളോട് എലീന തുറന്നുപറഞ്ഞിരുന്നു. ബാഗ്ലൂരില്‍ പഠിക്കുന്ന സമയത്തായിരുന്നു എലീന രോഹിത്തുമായി പ്രണയത്തിലായത്. ചെന്നൈയിലായിരുന്നു ആ സമയത്ത് രോഹിത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ ഒന്നിക്കാന്‍ തീരുമാനിച്ചതെന്ന് അടുത്തിടെ എലീന പറഞ്ഞിരുന്നു.

ഇന്റര്‍കാസ്റ്റ് മാര്യേജ് കൂടിയാണ്

ഇന്റര്‍കാസ്റ്റ് മാര്യേജ് കൂടിയാണ് ഇവരുടേത്. വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതം നേടിയ ശേഷമായിരുന്നു ഇവരുടെ എന്‍ഗേജ്‌മെന്റ് നടന്നത്. കോഴിക്കോട് സ്വദേശിയാണ് രോഹിത്‌. എന്‍ഗേജ്‌മെന്റിന് പിന്നാലെ രോഹിതിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് എലീന എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അതേസമയം രോഹിത്തിന്റെ പിറന്നാളിന് നല്‍കിയ സര്‍പ്രൈസ് എലീന തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

കുമ്പളങ്ങിയിലേക്കാണ് ഇരുവരും

കുമ്പളങ്ങിയിലേക്കാണ് ഇരുവരും ജന്മദിനാഘോഷത്തിനായി പോയത്.
കേക്ക് മുറിക്കുന്നതിന്‌റെ ചിത്രങ്ങളും വീഡിയോയുമെല്ലാം എലീന പോസ്റ്റ് ചെയ്തിരുന്നു. എലീനയ്ക്ക് പുറമെ സുഹൃത്തുക്കളെല്ലാം രോഹിത്തിന് ആശംസകള്‍ അറിയിച്ച് എത്തി. വിവാഹം തീരുമാനിച്ചതിന് ശേഷമുളള ആദ്യ പിറന്നാളാണ് ഇപ്പോള്‍ ഇരുവരും ആഘോഷമാക്കിയിരിക്കുന്നത്. അടുത്തിടെ ആതിരപ്പിളളിയിലും ഇരുവരും ഒരുമിച്ച് പോയിരുന്നു.

ബിഗ് ബോസിന് പിന്നാലെ

ബിഗ് ബോസിന് പിന്നാലെ മിനിസ്‌ക്രീന്‍ രംഗത്ത് അത്ര സജീവമല്ലായിരുന്നു എലീന പടിക്കല്‍. സ്റ്റാര്‍ സിംഗറിലും കോമഡി സ്റ്റാര്‍സിലുമാണ് പിന്നീട് എലീനയെ പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ഉണ്ടാവാറുണ്ട് താരം. മുന്‍പ് ബിഗ് ബോസ് താരങ്ങളുടെ ഒത്തുകൂടല്‍ ചടങ്ങുകളിലെല്ലാം എലീനയും പങ്കെടുത്തിരുന്നു.

Recommended Video

സരോവ്‌സ്‌കി ക്രിസ്റ്റല്‍സും ബീഡ്‌സും പതിച്ച ലഹങ്ക | FilmiBeat Malayalam
ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ്

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് എലീന വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്. മുന്‍പ് ദുബായില്‍ പോയി ആര്യയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയിരുന്നു എലീന. അന്ന് ഫുക്രുവിനൊപ്പമാണ് ബിഗ് ബോസ് സുഹൃത്തിന് നടി സര്‍പ്രൈസ് നല്‍കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് എലീനയുടെ എന്‍ഗേജ്‌മെന്റ് ചടങ്ങില്‍ പങ്കെടുത്തത്.

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X