ബിഗ് ബോസ് താരം അമൃത സുരേഷിന്‌റെ പുതിയ വ്‌ളോഗ് വീഡിയോ! ഇത്തവണ വളരെ സ്‌പെഷ്യലാണെന്ന് താരങ്ങള്‍
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച സഹോദരിമാരാണ് അമൃതാ സുരേഷും അഭിരാമിയും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്ക് എത്തിയ ഇരുവരും മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു തിരിച്ചെത്തിയത്. ബിഗ് ബോസിന്റെ അമ്പതാം എപ്പിസോഡില്‍ എത്തിയ ഇരുവരും ഷോയുടെ അവസാനം വരെ പിടിച്ചുനിന്നിരുന്നു. ബിഗ് ബോസില്‍ ഇത്തവണ ഫൈനല്‍ മല്‍സരാര്‍ത്ഥിയായി അമൃത-അഭിരാമിമാരുടെ പേരുകളും പലരും പ്രവചിച്ചിരുന്നു.

ബിഗ് ബോസിന് മുന്‍പ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷ് എല്ലാവര്‍ക്കും സുപരിചിതയായത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഹലോ കുട്ടിച്ചാത്തന്‍ പരമ്പരയിലൂടെ അഭിരാമിയും തിളങ്ങി. കുട്ടിച്ചാത്തന് ശേഷം അഭിനേതാവായും ഗായികയായും അഭിരാമി തിളങ്ങിയിരുന്നു. അമൃതംഗമയ എന്ന ഇവരുടെ മ്യൂസിക്ക് ബ്രാന്‍ഡും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരങ്ങളാണ് അമൃതയും അഭിരാമിയും. യൂടൂബില്‍ വ്‌ളോഗ് വീഡിയോകള്‍ ചെയ്തെല്ലാം ഇരുവരും എത്താറുണ്ട്. അമൃത അഭിരാമിമാരുടെതായി പുറത്തിറങ്ങിയ പുതിയ വ്‌ളോഗും ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ സാനിറ്ററി പാഡിനെ കുറിച്ചുളള ഒരു വീഡിയോയുമായിട്ടാണ് ഇരുവരും എത്തിയത്. ഒരുമാസത്തിന് ശേഷമാണ് ബിഗ് ബോസ് താരങ്ങളുടെ പുതിയ വ്‌ളോഗ് വീഡിയോ എത്തിയിരിക്കുന്നത്. അമൃതയ്‌ക്കൊപ്പം മകള്‍ പാപ്പു എന്ന അവന്തികയും സോഷ്യല്‍ മീഡിയയിലെ താരമാണ്.
പാപ്പുവിനൊപ്പമുളള ചിത്രങ്ങളും ഇടയ്ക്കിടെ അമൃത സുരേഷ് പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നടന്‍ ബാലയില്‍ നിന്നും അമൃത വിവാഹ മോചനം നേടിയത്. വിവാഹ മോചനത്തിന് പിന്നാലെ അമ്മയ്‌ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്. ബിഗ് ബോസിലെത്തിയ തുടക്കം മുതല്‍ രജിത്ത് കുമാറിനൊപ്പം നിന്നാണ് അമൃതയും അഭിരാമിയും കളിച്ചത്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലെല്ലാം ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.
ബിഗ് ബോസിന് മുന്‍പായി ജൂണ്‍ എന്ന സിനിമയിലെ പാട്ടും അമൃത സുരേഷിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. രജിഷ വിജയന്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. ജൂണിന് പിന്നാലെ അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോം വഴി എത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ അമൃത സുരേഷ് പാടിയ പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങിയ താരമാണ് അഭിരാമി സുരേഷ്.


Click it and Unblock the Notifications