ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങളുമായി ആര്യ, വൈറലായി ലേറ്റസ്റ്റ് ഫോട്ടോസ്
ബിഗ് ബോസ് രണ്ടാം സീസണിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരമായിരുന്നു ആര്യ. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് ആര്യ തിരിച്ചെത്തിയത്. ഷോയുടെ അവസാനം വരെ പിടിച്ചുനിന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു നടി. ബിഗ് ബോസിന് മുന്‍പ് ബഡായി ബംഗ്ലാവിലൂടെ ആര്യ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയിരുന്നു. വര്‍ഷങ്ങളോളം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരിപാടി നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
ബഡായി ബംഗ്ലാവിന് പിന്നാലെ സിനിമകളിലും സജീവമായിരുന്നു താരം. നായികയായും സഹനടിയായുമെല്ലാം ആര്യ മോളിവുഡില്‍ തിളങ്ങി. നിലവില്‍ സ്റ്റാര്‍ട്ട് മ്യൂസിക്ക് പരിപാടിയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. പരിപാടിയുടെ കഴിഞ്ഞ ഒരു എപ്പിസോഡില്‍ ബിഗ് ബോസ് സുഹൃത്തുക്കളെല്ലാം ആര്യ അവതാരകയായി എത്തുന്ന ഷോയില്‍ അതിഥികളായി എത്തിയിരുന്നു.

അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരങ്ങളില്‍ ഒരാളാണ് ആര്യ. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പോസ്റ്റ് ചെയ്യാറുണ്ട്. ഇടയ്ക്ക് മകള്‍ റോയക്കൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചും ആര്യ എത്തിയിരുന്നു.

ബിഗ് ബോസിന് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരം വിമര്‍ശിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടി നല്‍കിയും എത്തിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഉളള സമയത്തായിരുന്നു ആര്യക്കെതിരെ വലീയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉണ്ടായത്. ബിഗ് ബോസ് താരങ്ങളുടെ ഒത്തൂകൂടലുകളിലും ആര്യയും പങ്കെടുത്തിരുന്നു.

ഇതിന്റെ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അതേസമയം ഇത്തവണ മലയാളികളുടെ പ്രിയതാരം തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു എത്തിയത്. നടി എന്നതിലുപരി മോഡലായും ആര്യ തിളങ്ങിയിരുന്നു. ഇപ്പോള്‍ പുതിയ മേക്കോവറിലുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്.

നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പരിമിതി എന്ന ക്യാപ്ഷനിലായിരുന്നു ആര്യ ചിത്രങ്ങള്‍ പങ്കുവെച്ചത്. മുന്‍പും ബോള്‍ഡ് ലുക്കിലുളള തന്‌റെ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ എത്തിയിട്ടുണ്ട്. അന്നും മികച്ച പ്രതികരണമാണ് നടിയുടെ ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല എന്ന ചിത്രത്തിലൂടെയായിരുന്നു ആര്യയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ സെക്കന്‍ഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, തോപ്പിള്‍ ജോപ്പന്‍ ഉള്‍പ്പെടെയുളള സിനിമകളിലും അഭിനയിച്ചു. എറ്റവുമൊടുവിലായി 2019ല്‍ പുറത്തിറങ്ങിയ ഉള്‍ട്ട എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.


Click it and Unblock the Notifications











