രാജിനി ചാണ്ടിയുടെ വീട്ടില്‍ ഒത്തുകൂടി ബിഗ് ബോസ് താരങ്ങള്‍! വൈറലായി ആര്യയുടെ പോസ്റ്റ്
ബിഗ് ബോസ് രണ്ടാം സീസണ്‍ അവസാനിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവായിരുന്നു താരങ്ങളെല്ലാം. പുതിയ വിശേഷങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് അധികപേരും എത്തിയിരുന്നു. ലോക് ഡൗണില്‍ ഇളവുകള്‍ വന്ന ശേഷമാണ് താരങ്ങളെല്ലാം വീണ്ടും ഒത്തുകൂടിയിരുന്നത്. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ആര്യ, ഫുക്രു, പ്രദീപ്, സുരേഷ് കൃഷ്ണന്‍ തുടങ്ങിയവരെല്ലാം എലീന പടിക്കലിന്റെ വീട്ടില്‍ ഒത്തുകൂടിയിരുന്നു.
പിന്നാലെ രഘു,സാന്‍ഡ്ര, അമൃത, അഭിരാമി തുടങ്ങിയവരും കൊച്ചിയില്‍ കണ്ടുമുട്ടി. കഴിഞ്ഞ ആഴ്ചയില്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ ഇവരുടെ ചിത്രങ്ങളായിരുന്നു കാണപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു ആര്യയും ഫുക്രുവും പാഷാണം ഷാജിയുമെല്ലാം രാജിനി ചാണ്ടിയുടെ വീട്ടിലേക്ക് എത്തിയത്. എലീന പടിക്കലും സുരേഷ് കൃഷ്ണനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

പാഷാണം ഷാജിക്കൊപ്പം ഭാര്യ രേഷ്മിയും ഇവര്‍ക്കൊപ്പം കൂടിയിരുന്നു. ഇതിന്റെ ചിത്രം ആര്യയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. ബിഗ് ബോസിന്റെ തുടക്കത്തില്‍ തന്നെ പുറത്തായ മല്‍സരാര്‍ത്ഥിയായിരുന്നു രാജിനി ചാണ്ടി. ബിഗ് ബോസ് ഹൗസിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് രാജിനി ചാണ്ടി പുറത്തുപോയത്.

ബിഗ് ബോസിലുളളവരെല്ലാം കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നതും നടിയെ ആയിരുന്നു. ബിഗ് ബോസ് ഹൗസിലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് രാജിനി ചാണ്ടിയായിരുന്നു. പുറത്തായ സമയത്ത് ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളെല്ലാം നമുക്ക് വീണ്ടും ഒത്തുകൂടണം എന്ന് നടിയോട് പറഞ്ഞിരുന്നു. മുന്‍പ് പറഞ്ഞ വാക്ക് പാലിച്ചുകൊണ്ടാണ് ഇപ്പോള്‍ ബിഗ് ബോസിലെ താരങ്ങളെല്ലാം നടിയെ കാണാനെത്തിയിരിക്കുന്നത്.

ഒത്തുകൂടലിന്റെ ചിത്രം പങ്കുവെച്ച ആര്യ രാജിനി ചാണ്ടിയെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഒടുവില്‍ അമ്മച്ചി തന്റെ മക്കളെ കണ്ടുമുട്ടിയപ്പോള്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആര്യയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ജീവിതം നയിച്ച രീതിയിലൂടെയും ''രജനി ചാണ്ടി'' ആയിത്തീര്‍ന്നതിലൂടെയും നമുക്കെല്ലാവര്‍ക്കും ആന്റി ഒരു പ്രചോദനമാണെന്നും ആര്യ കുറിച്ചു.

പുലര്‍ച്ചെ 5.00ന് ഉറക്കമുണര്‍ന്നാലും ജോലിയില്‍ മടുക്കാത്ത ഒരു സ്ത്രീ. ഈ പ്രായത്തിലും നല്ല ഉര്‍ജ്ജസ്വലതയോടെയാണ് ആന്റി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പിന്നെ ആന്റിയുടെ ഭര്‍ത്താവ്, ഞങ്ങളുടെ പ്രിയപ്പെട്ട ചാണ്ടി അങ്കിള്‍ ഒരു ഡാര്‍ലിംഗ് ആണ്. ഭാര്യയുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്ന ഒരാള്‍. അതിശയകരമായ ഈ ദമ്പതികളെ ഞങ്ങള്‍ സ്‌നേഹിക്കുന്നു, ഒപ്പം എന്നെന്നേക്കുമായി അവരുടെ കുട്ടികളായതില്‍ അഭിമാനിക്കുന്നു ആര്യ കുറിച്ചു. ആര്യ പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications