ജീവിതത്തിലെ ഓരോ നിമിഷവും അച്ഛന്‍ അരികിലുണ്ട്! അത് തനിക്ക് ഫീല്‍ ചെയ്യാറുണ്ടെന്ന് ആര്യ
ബഡായി ബംഗ്ലാവിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ആര്യ. അടുത്തിടെ ബിഗ് ബോസിലെത്തിയ സമയത്തും മികച്ച പിന്തുണയായിരുന്നു ആര്യയ്ക്ക് ലഭിച്ചിരുന്നത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു നടി. പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് ആര്യ എത്താറുണ്ട്.

ഫാദേഴ്‌സ് ഡേയില്‍ അച്ഛനെക്കുറിച്ച് ആര്യ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. എല്ലാ ദിവസവും ഫാദേഴ്‌സ് ഡേ ആണെന്നാണ് ആര്യ പറയുന്നത്. എന്നും തനിക്കൊപ്പമുണ്ടായിരുന്നതിന് അച്ഛന് നന്ദി പറയുകയും ചെയ്യുന്നു ആര്യ. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും അച്ഛന്‍ അരികിലുണ്ട്. അത് എനിക്ക് അറിയില്ലെന്നാണോ അച്ഛന്‍ കരുതിയതെന്ന് ആര്യ ചോദിക്കുന്നു.
തനിക്കത് ഫീല്‍ ചെയ്യുന്നുണ്ട്. അച്ഛന്റെ സ്‌നേഹത്തിനും സംരക്ഷണത്തിനും താന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്. സ്വര്‍ഗത്തില്‍ നിന്നുളള എന്റെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ആണ് അച്ഛനെന്നും ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മുന്‍പ് ബിഗ് ബോസിലുണ്ടായിരുന്ന സമയത്തും അച്ഛനെക്കുറിച്ച് നടി മനസുതുറന്നിരുന്നു. ബിഗ് ബോസ് 2വിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളായിരുന്നു ആര്യ. ഷോയില്‍ നിലനില്‍ക്കാനായി തന്ത്രപരമായ പല നീക്കങ്ങളും ആര്യ നടത്തിയിരുന്നു. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമായിരുന്നു നടി തിരിച്ചെത്തിയിരുന്നത്.
ബിഗ് ബോസിന് പിന്നാലെ മകള്‍ക്കൊപ്പമുളള ആര്യയുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകള്‍ക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്‌തെല്ലാം നടി എത്താറുണ്ട്. അടുത്തിടെ ലോക് ഡൗണിന് ശേഷമുളള ബിഗ് ബോസ് താരങ്ങളുടെ ഒത്തുച്ചേരലില്‍ ആര്യയും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.
Recommended Video
ബഡായി ബംഗ്ലാവിന് പിന്നാലെയാണ് ആര്യ സിനിമകളിലും സജീവമായത്. സഹനടിയായുളള വേഷങ്ങളിലാണ് നടി കൂടുതല്‍ അഭിനയിച്ചിരുന്നത്. അഭിനയത്തിന് പുറമെ അവതാരകയായും ആര്യ തിളങ്ങിയിരുന്നു. ജോഷി സംവിധാനം ചെയ്ത ലൈല ഒ ലൈലയിലൂടെ എത്തിയ താരം തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications