മകളുടെ കുഞ്ഞു മനസ്സില്‍ തോന്നിയ വലിയ കാര്യം പങ്കുവെച്ച് ആര്യ! ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് ആര്യ. ബിഗ് ബോസില്‍ അവസാനം വരെ പിടിച്ചുനിന്ന ശേഷമാണ് നടി തിരിച്ചെത്തിയത്. ഷോയില്‍ ഇത്തവണത്തെ ഫൈനലിസ്റ്റായി പലരും ആര്യയുടെ പേരും പ്രവചിച്ചിരുന്നു. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് മികച്ച പ്രകടനമാണ് ആര്യ കാഴ്ചവെച്ചിരുന്നത്. ബിഗ് ബോസ് അവസാനിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം.

ലോക് ഡൗണ്‍ കാലത്ത് വീട്ടില്‍ നിന്നുളള വിശേഷം പങ്കുവെച്ചെല്ലാം താരം എത്തിയിരുന്നു. ആര്യയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ബിഗ് ബോസ് താരങ്ങളുടെ ഒത്തുച്ചേരലിലും മറ്റും ആര്യയും പങ്കെടുത്തിരുന്നു.

ഇതിന്റെ ചിത്രങ്ങള്‍

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു. ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങളെല്ലാം ആര്യ എപ്പോഴും പങ്കുവെക്കാറുണ്ട്. ആര്യയ്‌ക്കൊപ്പം തന്നെ മകള്‍ റോയയും സോഷ്യല്‍ മീഡിയയിലെ താരമാണ്. റോയയുടെ വിശേഷങ്ങളും നടി പങ്കുവെക്കാറുണ്ട്. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ മകള്‍ക്കൊപ്പമുളള ടിക്ക് ടോക്ക് വീഡിയോകളൊക്കെ പങ്കുവെച്ച് ആര്യ എത്തിയിരുന്നു..

ടിക്ക് ടോക്ക് നിരോധിച്ചതിന്

ടിക്ക് ടോക്ക് നിരോധിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലാണ് ഇരുവരും കൂടുതല്‍ ആക്ടീവായിരുന്നത്. മുന്‍പ് മകളുടെ പിന്തുണ ഇല്ലാതെ തനിക്ക് ഇവിടെ വരാന്‍ കഴിയില്ലായിരുന്നുവെന്ന് ബിഗ് ബോസ് വേദിയില്‍ വെച്ച് ആര്യ പറഞ്ഞിരുന്നു. ആര്യ ബിഗ് ബോസില്‍ എത്തിയ ആദ്യ ദിവസം മകള്‍ റോയയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ആര്യയ്‌ക്കൊപ്പം എത്തിയ റോയയ്ക്ക് മോഹന്‍ലാല്‍ സമ്മാനപ്പൊതി നല്‍കിയിരുന്നു.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
അതേസമയം മകളെക്കുറിച്ചുളള

അതേസമയം മകളെക്കുറിച്ചുളള ആര്യയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധേയമായി മാറിയിരുന്നു. കുഞ്ഞുറോയ വരച്ച പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി എത്തിയത്. റോയയുടെ കുഞ്ഞുബുദ്ധിയില്‍ തോന്നിയ വലിയ കാര്യമാണ് ചിത്രത്തില്‍ കാണാനാവുക. കൊറോണയ്‌ക്കെതിരെയുളള അവബോധമാണ് ചിത്രത്തില്‍ റോയ വിവരിച്ചിരിക്കുന്നത്.

സാമൂഹിക അകലം പാലിക്കുന്നത്

സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുളള നിരവധി കാര്യങ്ങള്‍ ആര്യയുടെ മകളുടെ ചിത്രത്തില്‍ നിന്നും വായിച്ചെടുക്കാം. മാരകമായ വൈറസിനെതിരെ പോരാടുന്ന സമയത്ത് വീട്ടില്‍ തന്നെ തുടരാനും സുരക്ഷിതരായിരിക്കാനും ബേബി റോയ എല്ലാവരോടും ചിത്രത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്. മകളുടെ പുതിയ ചിത്രം പങ്കുവെച്ച ശേഷം ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.

എന്റെ മകള്‍

എന്റെ മകള്‍ ഇത് വരച്ച ശേഷം എന്റെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചു. മാത്രമല്ല നമ്മളുടെ ഫോളോവേഴ്‌സിന് അത് കാണാനും അവളുടെ സന്ദേശം അറിഞ്ഞിരിക്കാനും അവബോധം സൃഷ്ടിക്കാന്‍ കഴിയുമെന്ന് അവള്‍ ആഗ്രഹിച്ചതായും ചിത്രം പങ്കുവെച്ചതിനൊപ്പം ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം ആര്യയുടെ പുതിയ സ്റ്റോറി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നടിയുടെ മിനിസ്‌ക്രീനിലേക്കുളള തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X