ഇതില്‍ എന്റെ മകളുണ്ട്‌! ദയവ് ചെയ്ത് നെഗറ്റീവ് കമന്റുകള്‍ ഇടരുതെന്ന് ആര്യ

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായി മുന്നേറിയ താരമാണ് ആര്യ. എഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ബിഗ് ബോസ് 2വിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു നടി. ഇത്തവണ ബിഗ് ബോസ് വിന്നറായി ആര്യയും പേരും പലരും പ്രവചിച്ചിരുന്നു. പ്രേക്ഷകര്‍ക്കൊപ്പം ബിഗ് ബോസിലെ മറ്റ് മല്‍സരാര്‍ത്ഥികളും ഇക്കാര്യം ശരിവെച്ചിരുന്നു.

ഫിസിക്കല്‍ ടാസ്‌ക്കുകളിലൊന്നും കാര്യമായ പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും ബുദ്ധി കൊണ്ട് കളിക്കുന്ന മല്‍സരാര്‍ത്ഥിയാണ് ആര്യയെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ആര്യ കൃത്യമായി തുറന്നുപറയാറുണ്ട്. ഗ്രൂപ്പുകളായി തിരിഞ്ഞുകൊണ്ടാണ് ഇത്തവണ ബിഗ് ബോസില്‍ എല്ലാവരും ഗെയിം കളിച്ചിരുന്നത്.

രജിത്തിനൊപ്പം കുറച്ചുപേരും

രജിത്തിനൊപ്പം കുറച്ചുപേരും, ആര്യയ്‌ക്കൊപ്പം മറ്റുളളവരും ഇങ്ങനെയായിരുന്നു കളി. ബിഗ് ബോസ് അവസാനിച്ച സമയത്ത് ആര്യയ്‌ക്കൊപ്പം ഫുക്രു, എലീന, സുജോ, പാഷാണം ഷാജി, രഘു, സാന്‍ഡ്ര, അമൃത അഭിരാമി, ദയ അച്ചു തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഷാജി, ഫുക്രു, എലീന, ദയ തുടങ്ങിയവര്‍ ആര്യയ്‌ക്കൊപ്പം നിന്നുകൊണ്ടാണ് കളിച്ചത്.

ബിഗ് ബോസ് അവസാനിച്ച ശേഷം

ബിഗ് ബോസ് അവസാനിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ ആര്യയുടെ ചിത്രങ്ങള്‍ നേരത്തൈ വൈറലായിരുന്നു. ഫുക്രു,എലീന പടിക്കല്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരുന്നു ആര്യ തിരിച്ചെത്തിയത്. ബിഗ് ബോസിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും നടി എത്തിയിരുന്നു. മകള്‍ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി എത്തിയത്.

ഫോട്ടോയ്‌ക്കൊപ്പം

ഫോട്ടോയ്‌ക്കൊപ്പം ക്വാറന്റൈന്‍ സമയത്തെ വിശേഷങ്ങളും നടി പങ്കുവെച്ചു. ഞങ്ങളെക്കുറിച്ച് അന്വേഷിച്ചവരോട്, ഞാനും മകളും സുരക്ഷിതരായി സന്തോഷത്തോടെ ഇരിക്കുന്നെന്നും കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ തന്നെയാണെന്നും നടി പറഞ്ഞു. ഈ സമയവും കടന്നുപോവും. നമുക്ക് ഇതിലൂടെ ഒത്തുചേരാം. സുരക്ഷിതരായി ഇരിക്കുക. വീട്ടില്‍ തന്നെ തുടരുക,. ഈ സമയത്ത് പൊരുതുന്ന എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കുക. നടി കുറിച്ചു.

ഒപ്പം തന്നെ

ഒപ്പം തന്നെ വെറുക്കുന്നവരോട് ചില കാര്യങ്ങളും നടി പറഞ്ഞു. ദയവ് ചെയ്ത് മോശം കമന്റുകള്‍ ഇടരുതെന്നും ഈ ചിത്രത്തില്‍ എനിക്കൊപ്പം മകളുമുണ്ടെന്നും നടി പറഞ്ഞു. നിങ്ങള്‍ക്ക് എന്റെ ഇന്‍ബോക്‌സില്‍ എന്തുവേണമെങ്കിലും പറയാം. അവിടെ എല്ലാ തരത്തിലുമുളള വിമര്‍ശനങ്ങളും ആവാം. നന്ദി. ആര്യ കുറിച്ചു. ആര്യയുടെ പോസ്റ്റിന് പിന്നാലെ പിന്തുണയുമായി ആരാധകര്‍ എത്തിയിരുന്നു.

ബഡായി ബംഗ്ലാവിലൂടെയാണ്

ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായത്. തുടര്‍ന്ന് സിനിമകളിലും നടി തിളങ്ങിയിരുന്നു. മലയാളത്തില്‍ ഉറിയടി എന്ന ചിത്രമാണ് ആര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. എഷ്യാനെറ്റില്‍ സ്റ്റാര്‍ട്ട് മ്യൂസിക്ക് ആരാധ്യം പാടും എന്ന ഷോയ്ക്കിടെയാണ് ആര്യ ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥിയായി എത്തിയത്.

Read more about: arya bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X