പിറന്നാള്‍ ദിനം മാതൃകയായി ഫുക്രു! ബിഗ് ബോസ് താരത്തിന്റെ ജന്മദിന ആഘോഷം ഇങ്ങനെ

By Prashant V R

ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് കൃഷ്ണജീവ് എന്ന ഫുക്രു. ബിഗ് ബോസ് രണ്ടാം സീസണില്‍ മല്‍സരാര്‍ത്ഥിയായി എത്തിയതോടെയാണ് ഫുക്രു എല്ലാവര്‍ക്കും പ്രിയങ്കരനായി മാറിയത്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനമാണ് ഫുക്രു കാഴ്ചവെച്ചിരുന്നത്.

ബിഗ് ബോസ് രണ്ടാം സീസണിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായി ഫുക്രുവിനെ അധികപേരും പ്രവചിച്ചിരുന്നു. ബിഗ് ബോസ് രണ്ടം സീസണ്‍ അവസാനിക്കുന്നത് വരെ ഷോയിലുണ്ടായിരുന്നു ഫുക്രു. രജിത്ത് കുമാറിനൊപ്പം നിന്ന് കുറച്ചുപേര്‍ ഗ്രൂപ്പ് കളി തുടങ്ങിയപ്പോള്‍ ആര്യയ്ക്കും പാഷാണം ഷാജിക്കുമൊപ്പമാണ് ഫുക്രു നിന്നത്. ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷവും മറ്റു മല്‍സരാര്‍ത്ഥികളുമായി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു താരം.

കഴിഞ്ഞ ദിവസം ഫുക്രുവിന്

കഴിഞ്ഞ ദിവസം ഫുക്രുവിന് ജന്മദിനാശംസകളുമായി ബിഗ് ബോസിലെ മിക്ക താരങ്ങളും എത്തിയിരുന്നു. ബിഗ് ബോസിലെ ഫുക്രുവിന്റെ അടുത്ത സുഹൃത്തായിരുന്ന എലീനയാണ് എല്ലാവരുടെയും ആശംസകള്‍ ഒരു വീഡിയോയില്‍ ആക്കിയത്. വീഡിയോയില്‍ ഫുക്രുവിന് ആശംസകളുമായി ആര്യ, വീണ നായര്‍, മഞ്ജു പത്രോസ്, രാജിനി ചാണ്ടി, രേഷ്മ, സാന്ദ്ര, അഭിരാമി, സുരേഷ്, പാഷാണം ഷാജി, രഘു, പവന്‍, സുജോ എന്നിവരെല്ലാം തന്നെ എത്തിയിരുന്നു.

കൂടാതെ ഫുക്രുവിന്

കൂടാതെ ഫുക്രുവിന് ആശംസകള്‍ നേര്‍ത്ത് ബിഗ് ബോസ് താരങ്ങളുടെതായി വന്ന പോസ്റ്റുകളും ശ്രദ്ധേയമായി മാറിയിരുന്നു. എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗം സ്വന്തമാക്കിയ ബോയ് ആണിത്. മറ്റൊരു അമ്മയിലുളള എന്റെ പ്രിയപ്പെട്ട കുഞ്ഞ് സഹോദരന്‍, ജന്മദിനാശംസകള്‍ കുട്ടപ്പാ എന്നായിരുന്നു ആര്യ കുറിച്ചത്. ബിഗ് ബോസ് താരങ്ങള്‍ക്ക് പുറമെ മോഹന്‍ലാലും ഫുക്രുവിന് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.

ഫുക്രുവിന് ശബ്ദ സന്ദേശത്തിലൂടെയാണ്

ഫുക്രുവിന് ശബ്ദ സന്ദേശത്തിലൂടെയാണ് ലാലേട്ടന്‍ ആശംസകള്‍ നേര്‍ന്നത്. ആശംസകള്‍ക്കൊപ്പം അടുത്ത വര്‍ഷത്തെ ജന്മദിനം നമ്മള്‍ക്ക് ആഘോഷമാക്കാം ഈ വര്‍ഷം സേഫായി വീട്ടില്‍ തന്നെ ഇരിക്കൂ എന്നും ലാലേട്ടന്‍ ഫുക്രുവിനോട് പറഞ്ഞിരുന്നു. പിന്നാലെ എല്ലാവരുടെയും ആശംസകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും ഫുക്രു പങ്കുവെച്ചിരുന്നു. അതേസമയം പിറന്നാള്‍ ദിവസം ഫുക്രുവിന്റെതായി വന്ന പുതിയൊരു വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു.

പിറന്നാള്‍ ദിനം

പിറന്നാള്‍ ദിനം കൊട്ടാരക്കരയിലെ ആശ്രയ സങ്കേതത്തിലെ അന്തേവാസികള്‍ക്ക് സദ്യ ഒരുക്കികൊണ്ടാണ് ഫുക്രു മാതൃക ആയത്. അവിടെയുളള കുട്ടികള്‍ ഉള്‍പ്പെടെയുളള ആളുകള്‍ സദ്യ ഉണ്ണുന്നതിന്റെയും കേക്ക് മുറിക്കുന്നതിന്റെയും വീഡിയോ ആണ് ഫുക്രു ഇന്‍സ്റ്റയിലൂടെ പങ്കുവെച്ചത്. വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു.

പ്രായം കൊണ്ട്

പ്രായം കൊണ്ട് ചെറുതാണെങ്കിലും നിങ്ങളുടെ മനസ്സ് വലുതാണെന്ന് ആണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. കൂടാതെ ബിഗ് ബോസില്‍ നിന്നും കിട്ടിയ പണം നന്മ നിറഞ്ഞ പ്രവര്‍ത്തകള്‍ക്കായി നല്‍കിയതിന് ഫുക്രുവിനെ പ്രശംസിച്ചുളള കമന്റുകളും നിറയുന്നുണ്ട്. ടിക്ക് ടോക്ക് വീഡിയോകള്‍ക്ക് പുറമെ സിനമയിലും തിളങ്ങിയ താരമാണ് ഫുക്രു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X