ആ പുഴ വറ്റണം...താഴെ പാറയും പരന്ന മണലിടവും കാണണം..ആ ബന്ധം അങ്ങനങ്ങ് ഓര്‍മ്മയാക്കണം! ജസ്ലയുടെ കുറിപ്പ്

By Prashant V R

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമായിരുന്നു ജസ്ല മാടശ്ശേരി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ താരം മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു തിരിച്ചെത്തിയത്. ബിഗ് ബോസ് അവസാനത്തിലേക്ക് എത്തിയ സമയത്തായിരുന്നു ജസ്ലയും പുറത്തായത്. ബിഗ് ബോസിന് മുന്‍പ് സോഷ്യല്‍ ആക്ടിവിസ്റ്റായി ശ്രദ്ധേയായ താരമാണ് ജസ്ല. സാമൂഹിക വിഷയങ്ങളിലും മറ്റുമുളള തന്റെ നിലപാടുകളും അഭിപ്രായങ്ങളും ജസ്ല കൃത്യമായി പങ്കുവെക്കാറുണ്ട്.

jazla madassery

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam

അതേസമയം ജസ്ല മാടശ്ശേരിയുടെതായി വന്ന പുതിയൊരു കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. സാഹിത്യപരമായുളള തന്റെ കഴിവുകള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ ജസ്ല പങ്കുവെക്കാറുണ്ട്. ബിഗ് ബോസ് താരത്തിന്റെതായി വന്ന പുതിയ കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ജസ്ല മാടശ്ശേരിയുടെ വാക്കുകളിലേക്ക്: ചിലരെ നമ്മള്‍ പ്രതീക്ഷിക്കും... പ്രതീക്ഷകളമതിമായാലാണ് അപ്രതീക്ഷിതങ്ങള്‍ പിടച്ചിലുകളാവുന്നത്..

നോവുകളുണ്ടാക്കുന്നതും...പച്ചയായി നമ്മളെ അറിയുന്നവരെന്ന് അറിയാതെ തോന്നിപ്പോണോരോട് നമ്മള് ചോരകാട്ടി ഉള്ള് പറയാറുണ്ട്....പക്ഷെ നേരിയ പുഞ്ചിരിയിലാണവരത് കേള്‍ക്കുന്നതെന്ന് നമ്മുടെ കണ്ണുകള്‍ പറഞ്ഞാല്‍ മനസ്സവിടെ നിര്‍ത്തണം...ഒഴുക്കിന്റെ ആഴവും വേഗതയും കുറയ്ക്കണം. വെള്ളം കുറയണം..ആ പുഴ വറ്റണം...താഴെ പാറയും പരന്ന മണലിടവും കാണണം..ആ ബന്ധം അങ്ങനങ്ങ് ഓര്‍മ്മയാക്കണം...എനിക്ക് കരുത്തും തളരാത്ത മനസ്സുമുള്ളൊരു ഞാനുള്ളപ്പോള്‍ ആരില്ലായ്മില്‍ ഞാന്‍ കരയണം. ജസ്ല മാടശ്ശേരി കുറിച്ചു.

സോഷ്യല്‍ മീഡിയയിലെ വീഡിയോകളിലൂടെയാണ് ജസ്ല എല്ലാവര്‍ക്കും സുപരിചിതയായത്. സമകാലിക വിഷയങ്ങളിലും മറ്റും തന്റെ നിലപാടുകള്‍ കൃത്യമായി ജസ്ല തുറന്നുപറഞ്ഞിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ ജസ്ല ദയ അശ്വതിക്കൊപ്പമാണ് അന്ന് ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം.

തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ജസ്ല മാടശ്ശേരി എത്താറുണ്ട്.അടുത്തിടെയായിരുന്നു യൂടൂബ് ചാനലും ജസ്ല ആരംഭിച്ചത്. ജസ്ലാസ് സോണ്‍ എന്നാണ് ബിഗ് ബോസ് താരത്തിന്റെ യൂടൂബ് ചാനലിന് പേരിട്ടിരിക്കുന്നത്. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചും അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറഞ്ഞും ജസ്ല മാടശ്ശേരി യൂടൂബില്‍ എത്താറുണ്ട്.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X