നിങ്ങളുടെ സൗന്ദര്യം ഈ ചുരുളി മുടിയിലാണ്, ഇതൊരിക്കലും ഇസ്തിരി ഇടരുത്! പേളിയോട് ആരാധകന്‍

By Prashant V R

അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി ശ്രദ്ധേയയായത്. അവതാരകയ്ക്ക് പുറമെ മോട്ടിവേഷണല്‍ സ്പീക്കറായും സിനിമകളിലുമൊക്കെ പേളി മാണി തിളങ്ങിയിരുന്നു. ശ്രീനിഷുമായുളള വിവാഹ ശേഷം അടുത്തിടെയാണ് നടി മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവിലും മികച്ച വരവേല്‍പ്പാണ് പേളിക്ക് പ്രേക്ഷകര്‍ നല്‍കിയത്. വിവാഹം കഴിഞ്ഞ ശേഷവും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് താരം.

pearle maaney

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. അതേസമയം പേളി മാണിയുടെ വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ ചുരുളന്‍ മുടി കാണിച്ചുകൊണ്ടുളള പേളിയുടെ ചിത്രത്തിന് ഒരു ആരാധകന്‍ കുറിച്ച കമന്റ് ശ്രദ്ധേയമായി മാറിയിരുന്നു. "നിങ്ങളുടെ സൗന്ദര്യം ഈ ചുരുളി മുടിയിലാണ്. ഈ മുടി ഒരിക്കലും ഇസ്തിരി ഇടരുത് എന്നാണ് പേളിയോട് ആരാധകന്‍ പറഞ്ഞത്.

അതേസമയം പേളി മാണി പങ്കുവെച്ച പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. നടിയുടെ ചിത്രത്തിന് താഴെ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദ്, നടി നേഹ സക്‌സേന തുടങ്ങിയവരും കമന്റുകളുമായി എത്തിയിരുന്നു. വിവാഹ ശേഷം ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് പേളി തിരിച്ചെത്തിയത്. തുടര്‍ന്ന് ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി എന്ന ഷോയുമായി മലയാളത്തിലും എത്തുകയായിരുന്നു താരം.

ലോക്ഡൗണ്‍ കാലത്ത് നടിയുടെതായി പുറത്തിറങ്ങിയ വെബ്‌സീരിസിനും മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. പേളിക്കൊപ്പം ശ്രീനിഷും വെബ്‌സീരിസില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിന് പുറമെ യൂടൂബിലും തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് പേളി. അവതാരകയായി തിളങ്ങിയ ശേഷമാണ് ബിഗ് ബോസിലും താരം പങ്കെടുത്തത്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു ശ്രീനിഷ് അരവിന്ദുമായുളള പേളിയുടെ വിവാഹം കഴിഞ്ഞത്. പേളിക്കൊപ്പം ശ്രീനിഷ് അരവിന്ദും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്. സീരിയലുകളിലൂടെയാണ് ശ്രീനി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്താറുളളത്. നിലവില്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലിലൂടെയാണ് ശ്രീനിഷ് പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X