സ്വീകരിക്കാന്‍ എത്തിയത് ഞാന്‍ പറഞ്ഞിട്ടല്ല! ജാമ്യം ലഭിച്ചതിന് പിന്നാലെ രജിത്ത് കുമാര്‍

By Midhun Raj

ബിഗ് ബോസില്‍ നിന്നും രജിത്ത് കുമാര്‍ പുറത്തുപോയത് ആരാധകരില്‍ സങ്കടമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ അദ്ദേഹത്തിന് ഗംഭീര സ്വീകരണമാണ് അവര്‍ നല്‍കിയത്. ചെന്നൈയില്‍ നിന്നും കൊച്ചിന്‍ ഏയര്‍പോര്‍ട്ടില്‍ എത്തിയ താരത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ഡോക്ടറെ സ്വീകരിക്കാനായി വന്‍ ജനക്കൂട്ടമായിരുന്നു ഏയര്‍പോര്‍ട്ടില്‍ തടിച്ചു കൂടിയത്. ഞായറാഴ്ച രാത്രിയോടെയാണ് രജിത്ത് കേരളത്തിലെത്തിയത്.

കൊറോണ നിയന്ത്രങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം ലംഘിച്ചാണ് ആരാധകര്‍ സ്വീകരണമൊരുക്കിയത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായത്. തുടര്‍ന്ന് രജിത്തിനെതിരെയും കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഒളിവിലായിരുന്ന രജിത്ത് കുമാറിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം ആറ്റിങ്ങളിലെ

തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഡോക്ടറെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രജിത്ത് വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആറ്റിങ്ങല്‍ പോലീസ് ഉച്ചയോടെ ഇയാളുടെ വീട്ടില്‍ എത്തിയത്. വീട്ടിലുണ്ടായിരുന്ന രജിത്ത് പോലീസുമായി സംസാരിക്കുകയും ഇന്ന് തന്നെ നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാം എന്ന് സന്നദ്ധ അറിയിക്കുകയും ചെയ്യുകയായിരുന്നു.

കോവിഡ് 19ന്റെ

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനായിരുന്നു നടപടി. രജിത്ത് ഏതാനും വിദ്യാര്‍ത്ഥികളെ മൊബൈല്‍ ഫോണില്‍ വിളിച്ച് തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ മറ്റുളള കുട്ടികളെയും വിളിച്ചു വരുത്തുകയായിരുന്നു. വന്‍ ജനാവലി എത്തിയപ്പോഴാണ് വിമാനത്താവള അധികൃതരും സുരക്ഷാ ജീവനക്കാരും അറിഞ്ഞത്.

അറസ്റ്റിലായ രജിത്തിനെ ജാമ്യത്തില്‍

അറസ്റ്റിലായ രജിത്തിനെ ജാമ്യത്തില്‍ വിട്ടയച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത് താന്‍ പറഞ്ഞിട്ടല്ലെന്ന് ജാമ്യം ലഭിച്ച ശേഷം രജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിരവധി ദിവസം അടച്ചിട്ട മുറിയില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ കൊറോണയുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അറിഞ്ഞിരുന്നില്ല.

തന്നോട് ആദരവ്

തന്നോട് ആദരവ് പ്രകടിപ്പിക്കാന്‍ സ്വമേധയാ എത്തിയവര്‍ നിയമക്കുരുക്കില്‍പ്പെട്ടതില്‍ വേദനയുണ്ടെന്നും രജിത്ത് പറഞ്ഞു. നെടുമ്പാശ്ശേരി സിഐ പിഎം ബൈജുവിന്റെ നേതൃത്തില്‍ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് രജിത്ത് കുമാറിന് ജാമ്യം അനുവദിച്ചത്. നേരത്തെ എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് രജിത്ത് അടക്കം എഴുപത്തിയഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍, സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ചാണ് ആളുകളെ തിരിച്ചറിഞ്ഞത്.

അറസ്റ്റിലായ പ്രതികളെയെല്ലാം

അറസ്റ്റിലായ പ്രതികളെയെല്ലാം ജാമൃത്തില്‍ വിട്ടിരുന്നു. രജിത് കുമാറായിരുന്നു കേസിലെ മുഖ്യപ്രതി. നിയമവിരുദ്ധമായി സംഘം ചേരല്‍,. കലാപം സൃഷ്ടിക്കല്‍, സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കല്‍, ജോലി തടസപ്പെടുത്തല്‍, പൊതുവഴി തടസപ്പെടുത്തല്‍ എന്നിവയ്ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തി ആയിരുന്നു കേസ്. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Recommended Video

Big boss Malayalam | Rajit kumar's irresponsible statement on corona virus | Filmibeat Malayalam
ഇത് ലംഘിച്ചാണ്

ഇത് ലംഘിച്ചാണ് രജിത് കുമാര്‍ സ്വീകരണത്തില്‍ പങ്കെടുത്തത്. രജിത്തിന്റെ സ്വീകരണ വീഡിയോകളും ചിത്രങ്ങളുമെല്ലാം തന്നെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വന്‍ ജനകൂട്ടമാണ് ഡോക്ടറെ ഒരു നോക്ക് കാണാനായി എത്തിയത്. ബിഗ് ബോസ് മുന്‍ മല്‍സരാര്‍ത്ഥികളായ ഷിയാസ് കരീമിന്റെ കാറിലാണ് ശേഷം രജിത്ത് കുമാര്‍ മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X