ആ വിഷയത്തിൽ എന്റെ പാസ്പോർട്ട് റ​ദ്ദാക്കപ്പെട്ടു,തുറന്നുപറഞ്ഞ് രജിത് കുമാർ

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് ഡോ രജിത്ത് കുമാര്‍. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു അദ്ദേഹം തിരിച്ചെത്തിയത്. ഇത്തവണ വിന്നറാകുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ പരിപാടി അവസാനിക്കുന്നതിന് മുന്‍പ് തന്നെ രജിത്ത് പുറത്തായിരുന്നു. ബിഗ് ബോസിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളായി പ്രേക്ഷകര്‍ വിലയിരുത്തിയ താരം കൂടിയായിരുന്നു രജിത്ത് കുമാര്‍.

ഷോ കഴിഞ്ഞ് നാട്ടിലെത്തിയ രജിത്തിന് ഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ ആരാധകര്‍ ഒന്നടങ്കം കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനായി എത്തിയിരുന്നു. അന്ന് രജിത്തിന് ആരാധകര്‍ നല്‍കിയ സ്വീകരണം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബിഗ് ബോസ് മുന്‍ മല്‍സരാര്‍ത്ഥികളായ ഷിയാസ് കരീം, പരീക്കുട്ടി തുടങ്ങിയവരെല്ലാം അന്ന് അദ്ദേഹത്തെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

കൊറോണ ഭീതിക്കിടെയിലും

കൊറോണ ഭീതിക്കിടെയിലും രജിത്ത് സാറിനെ കാണാനായി നിരവധി ആരാധകരാണ് അന്ന് ഏയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയത്. നേരത്തെ ചെന്നൈ ഏയര്‍പോര്‍ട്ടില്‍ രജിത്തിനെ യാത്രയാക്കാനായി ബിഗ് ബോസ് താരം പവനും ഭാര്യ ലാവണ്യയും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെത്തിയ രജിത്തിനെ സ്വീകരിക്കാനായി ആരാധകര്‍ ഒന്നടങ്കം ഏയര്‍പോര്‍ട്ടിലെത്തിയത്.

ലൈവില്‍ തനിക്ക്

ലൈവില്‍ തനിക്ക് ലഭിച്ച സ്വീകരണത്തെക്കുറിച്ചും ആരാധകര്‍ നല്‍കിയ സ്നേഹത്തെക്കുറിച്ചും രജിത്ത് തുറന്നുപറഞ്ഞിരുന്നു. പതിനായിരക്കണക്കിന് പേരാണ് തന്നെ കാണാനെത്തിയതെന്നും ഇത്രയും പേരെ താന്‍ പ്രതീക്ഷിച്ചില്ലെന്നും എല്ലാവരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം അന്ന് നടന്ന സ്വീകരണത്തിന് പിന്നാലെ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി രജിത്ത് കുമാര്‍ തുറന്നുപറഞ്ഞിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ടൈംസ് ഓഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നെടുമ്പാശേരി വിമാനത്താവള സംഭവത്തില്‍ എന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. അതെങ്ങനെ എന്റെ തെറ്റാകും? ബിഗ് ബോസ് കഴിഞ്ഞ് ഞാന്‍ മടങ്ങുകയായിരുന്നു. ആളുകള്‍ അവിടെ തടിച്ചുകൂടിയതിന് ഞാന്‍ ഉത്തരവാദിയല്ല. മൂന്ന് മണിക്കൂര്‍ എന്നെ ചോദ്യം ചെയ്ത ശേഷം പോലീസിന് മനസ്സിലായി.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam
തുടര്‍ന്ന് ജനക്കൂട്ടത്തിനിടയില്‍

തുടര്‍ന്ന് ജനക്കൂട്ടത്തിനിടയില്‍ പോയതിന് അവര്‍ എനിക്കെതിരെ കേസ് ഫയല്‍ ചെയ്തു.ആദ്യമായാണ് ഞാന്‍ ഇക്കാര്യം പുറത്തുപറയുന്നത്. കഴിഞ്ഞ ആഴ്ച, എന്റെ പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചു, ഇപ്പോള്‍ അത് റദ്ദാക്കി. ഞാന്‍ ഇപ്പോള്‍ പാസ്പോര്‍ട്ട് ഇല്ലാത്ത ആളാണ്. എന്നെപ്പോലൊരാള്‍ ഇതുപോലെ കഷ്ടപ്പെടുന്നെങ്കില്‍, ദരിദ്രരുടെ അവസ്ഥ സങ്കല്‍പ്പിക്കുക. ഇതുപോലുള്ള സാഹചര്യങ്ങളാണ് ആളുകളെ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്നത്. രജിത്ത് കുമാര്‍ പറഞ്ഞു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X