ഫുക്രുവിനെ സെര്‍ജിയോ റെമോസുമായി താരതമ്യപ്പെടുത്തി രഘു! ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കൃഷ്ണജീവ് എന്ന ഫുക്രു. ടിക്ക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ഫുക്രു ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളായി പ്രേക്ഷകര്‍ വിലയിരുത്തിയ താരം കൂടിയായിരുന്നു ഫുക്രു. ബിഗ് ബോസിലെ സുഹൃത്തായിരുന്ന ആര്‍ജെ രഘു ഫുക്രുവിനെ കുറിച്ചെഴുതിയ കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

fukru-rjraghu

ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളെക്കുറിച്ച് വിലയിരുത്തല്‍ നടത്തുന്നതിനിടെയാണ് രഘു ഫുക്രുവിനെക്കുറിച്ചും മനസു തുറന്നത്. റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റെമോസുമായി ഫുക്രുവിനെ താരതമ്യപ്പെടുത്തുകയാണ് രഘു.

ആര്‍ജെ രഘുവിന്റെ വാക്കുകളിലേക്ക്

2005ല്‍ റയല്‍ മാന്‍ഡ്രിഡ് 19 വയസുകാരന്‍ 'സെര്‍ജിയോ റെമോസിനെ ' 27 മില്യണ്‍ യുറോക്ക് കരാര്‍ ഉറപ്പിക്കുമ്പോള്‍, സ്പാനിഷ് ഫുട്ബാളില്‍ അതൊരു ചരിത്രമാകുകയായിരുന്നു. ഫുട്ബാള്‍ മൈതാനത്തിലെ പിന്‍ നിരയിലേക്ക് ഏറ്റവും വിലപിടിപ്പുള്ള ഒരു ടീനേജര്‍ കടന്നു വരുന്നു. വളരെ ചെറു പ്രായത്തില്‍ തന്നെ റെമോസ് സ്പാനിഷ് ഫുട്ബാള്‍ ആരാധകരുടെ ഹരമായി മാറി. മൈതാനത്തിന്റെ പിന്‍നിരയില്‍ അത്രമേല്‍ ആരാധകര്‍ ഉള്ള താരങ്ങള്‍ ലോകത്തു തന്നെ ചുരുക്കം.

ലോക ഫുട്ബാളിലെ പിന്‍നിരയില്‍ വന്മതില്‍ എന്ന വിശേഷണം റെമോസിന് ആരാധകര്‍ വെറുതെ ചാര്‍ത്തികൊടുത്തതല്ല. ഓരോ മത്സരങ്ങളിലും ഏറ്റവും മിനിമം 13 ഉറപ്പുള്ള ഗോള്‍ അവസരങ്ങള്‍ റെമോസ് തടഞ്ഞിടാറുണ്ട്. 2005 മുതല്‍ തന്നെ റെമോസ് സ്പാനിഷ് ദേശീയ ഫുട്ബാള്‍ ടീമില്‍ ഭാഗമായി.

2010ല്‍ ഫിഫ ലോക കപ്പ് മത്സരത്തിലും സ്‌പെയിനിനു വേണ്ടി ശക്തനായ പിന്‍നിരക്കാരനായി റെമോസ് നിലകൊണ്ടു. മികച്ച ശാരീരിക ക്ഷമതയും, വായുവില്‍ ഉയര്‍ന്ന് പൊങ്ങാനുള്ള കഴിവുമാണ് റെമോസിനെ പിന്‍നിരയിലും, ഗോള്‍ നേടുന്നതിലും മികവുള്ള താരമാക്കിയത്.

ലോകം അത്ഭുദത്തോടെ ഇന്നും നോക്കി കാണുന്നത് സെര്‍ജിയോയുടെ ക്രീയേറ്റീവ് ഫുട്‌ബോളാണ്. മൈതാനത്തിനകത്തും, പുറത്തും സെര്‍ജിയോ റെമോസ് പ്രിയങ്കരനാകുന്നത് അതുകൊണ്ടു തന്നെ. ക്രിയേറ്റിവ് മേഖലയിലെ നാളത്തെ വാഗ്ദാനമാണ് ഫുക്രൂ, മികച്ച സ്‌പോര്‍ട്‌സ്മാനും, കലാകാരനുമായ ഫുക്രൂ ആരാധക മനസുകളിലും മൈതാനത്തും മിന്നും താരമാകട്ടെ. രഘു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

More from Filmibeat

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X