Don't Miss!
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്‍ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- News
ബിബിസി ഡോക്യുമെന്ററി വിവാദം; അനില്‍ ആന്റണി രാജിവെച്ചു
- Lifestyle
സമ്പത്തും പ്രൗഢിയും തേടിയെത്തും; ഈ 3 രാശിക്ക് രാജകീയ ജീവിതം; ലക്ഷ്മീ നാരായണ യോഗഫലം
- Sports
IND vs NZ: നാലു പേരുണ്ടെങ്കില്‍ കളി മാറിയേനെ, കിവീസ് അവരെ മിസ്സ് ചെയ്തു! അക്മല്‍ പറയുന്നു
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
- Automobiles
ലാഭത്തിലേക്ക് ചിറകുവിരിച്ചു പറന്ന് വിസ്താര എയർലൈൻസ്
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
ആര്യയോട് കൂട്ടുകൂടരുതെന്ന് പലരും പറഞ്ഞിരുന്നു, കൂട്ടുകാരിയെ കുറിച്ച് വീണാ നായര്‍
സിനിമാ സീരിയല്‍ താരമായി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് വീണാ നായര്‍. വര്‍ഷങ്ങളായി അഭിനയ രംഗത്തുളള നടി ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയിരുന്നു. വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലും നടി സജീവമായത്. ബിഗ് ബോസ് രണ്ടാം സീസണില്‍ എത്തിയതിന് പിന്നാലെയാണ് വീണയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ഷോയില്‍ അമ്പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമാണ് നടി പുറത്തായത്. ബിഗ് ബോസിന് പിന്നാലെ മല്‍സരാര്‍ത്ഥികളുടെ ഒത്തുകൂടലുകളിലെല്ലാം വീണയും പങ്കെടുത്തിരുന്നു
ഗ്ലാമറസായി ഐഷ ശര്‍മ്മ, നടിയുടെ പുത്തന്‍ ഫോട്ടോസ് കാണാം
സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം കുടുംബത്തിനൊപ്പമുളള എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം ബിഗ് ബോസ് 2വില്‍ വീണയ്ക്കൊപ്പം നിന്ന് കളിച്ച മല്‍സരാര്‍ത്ഥിയായിരുന്നു ആര്യ.

ബിഗ് ബോസിലൂടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നുളള കാര്യം പ്രേക്ഷകര്‍ അറിഞ്ഞത്. പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഷോയില്‍ ആര്യയും വീണയും മുന്നോട്ടുപോയത്. അവസാനം വീണയുടെ പുറത്താവലില്‍ എറ്റവുമധികം ദുഖിച്ചതും ആര്യ തന്നെയായിരുന്നു. അതേസമയം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ ആര്യയുമായി കൂട്ടുകൂടരുതെന്ന് തന്നോട് പലരും പറഞ്ഞ കാര്യം വീണ വെളിപ്പെടുത്തിയിരുന്നു.

ആര്യയാണോ അടുത്ത സുഹൃത്ത് എന്ന ചോദ്യത്തിന് ആര്യ അന്നും ഇന്നും എന്നും എന്റെ നല്ല സുഹൃത്താണെന്ന് ആയിരുന്നു വീണയുടെ മറുപടി. വര്‍ഷങ്ങളായിട്ടുളള പരിചയമുണ്ട് ഞാനും ആര്യയും തമ്മില്‍. ആര്യയോട് കൂട്ടുകൂടരുതെന്നൊക്കെ പലരും പറഞ്ഞിരുന്നു. പക്ഷേ ആര്യ അന്നും ഇന്നും എന്നും എന്റെ നല്ല കൂട്ടുകാരിയാണ്, വീണ പറയുന്നു.

അഭിമുഖത്തില്‍ ബിഗ് ബോസ് 2വില്‍ നിന്നും ലഭിച്ച സുഹൃത്തായ ഫുക്രുവിനെ കുറിച്ചും നടി മനസുതുറന്നു. ബിഗ് ബോസിലൂടെ കിട്ടിയ സുഹൃത്താണ് ഫുക്രു. അവന് ദുബായില്‍ വരാറുണ്ട്. എന്താവശ്യത്തിനും ഓടി വരും. അവന് പൊളിയാണ്. ബിഗ് ബോസില്‍ വന്നതിന് ശേഷം സാമ്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കൈ മാറി എന്നും വീണ പറഞ്ഞു.

മുമ്പ് ഓരോ പ്രശ്നങ്ങളില്‍ മനസ് തൂങ്ങിക്കിടക്കും ഇപ്പോള്‍ ലക്ഷ്യങ്ങളുണ്ട്. എന്ത് പ്രശ്നം വന്നാലും എങ്ങനെ നേരിടണമെന്ന് ബിഗ് ബോസിലൂടെ പഠിച്ചു. മുന്‍പ് സുഹൃത്തുക്കള്‍ പോലും എന്തെങ്കിലും പറഞ്ഞാല്‍ സങ്കടപ്പെടുമായിരുന്നു. ആ ദുശ്ലീലം മാറി. ഷോയിലെത്തിയ ശേഷം പലര്‍ക്കും എന്നോട് ഇഷ്ടം കുറഞ്ഞിട്ടുണ്ടെന്നും വീണാ നായര്‍ പറഞ്ഞു.

അതേസമയം ബിഗ് ബോസ് 2 താരങ്ങളുടെ പുതിയ വെബ് സീരിസിലും വീണാ നായര്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സീരീസ് യൂടൂബില്‍ റിലീസ് ചെയ്തത്. ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായിരുന്ന സുരേഷ് കൃഷ്ണനാണ് വെബ് സീരിസ് സംവിധാനം ചെയ്തത്. രാജിനി ചാണ്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു ബിഗ് ബോസ് താരങ്ങളുടെ സീരിസിന്റെ ചിത്രീകരണം നടന്നത്.
-
അന്ന് എല്ലാവരും കളിയാക്കി, പക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിൽ അത് തന്നെ സംഭവിച്ചു; കൈതപ്രം
-
വാപ്പ മരിച്ചപ്പോഴാണ് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്, വല്ലാത്തൊരു നഷ്ടമായിരുന്നു അത്: മമ്മൂട്ടി
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ