മൊത്തത്തില്‍ മധുരമെന്ന് വീണാ നായര്‍! ബിഗ് ബോസ് താരത്തിന്റെ പുതിയ വീഡിയോ
ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് വീണാ നായര്‍. ബിഗ് ബോസില്‍ അമ്പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു നടി പുറത്തുപോയത്. ഷോയിലുണ്ടായിരുന്ന സമയത്ത് പാട്ടും ഡാന്‍സുമെല്ലാമായി ഹൗസില്‍ സജീവമായിരുന്നു താരം. ബിഗ് ബോസില്‍ വെച്ച് കുടുംബത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമെല്ലാം വീണ തുറന്നുപറഞ്ഞിരുന്നു.

അടുത്ത സുഹൃത്തായ ആര്യയ്ക്കൊപ്പം നിന്നുകൊണ്ടായിരുന്നു വീണ ഗെയിം കളിച്ചിരുന്നത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു താരം. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം വീണ എത്താറുണ്ട്. ലോക് ഡൗണ്‍ കാലം കുടുംബത്തിനൊപ്പം അജ്മാനിലാണ് താരമുളളത്.
ബിഗ് ബോസിന് പിന്നാലെ ടിക്ക് ടോക്കിലും ആക്ടിവായി തുടങ്ങിയിരുന്നു താരം. നടി പങ്കുവെക്കാറുളള മിക്ക വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വീണ നായരുടെതായി പുറത്തിറങ്ങിയ പുതിയ ടിക്ക് ടോക്ക് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. "മൊത്തത്തില്‍ മധുരം..ജീവിതം ആദ്യം കൈയ്ക്കും പിന്നെ മധുരിക്കും.... മധുരത്തിന്റെ അളവ് വ്യത്യാസം വരുമായിരിക്കും.
Recommended Video
പക്ഷെ മധുരം നിലനില്‍ക്കും.... എനിക്കും മധുരം ഇഷ്ട്ടമാണ് എന്ന് കുറിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ പുതിയ വീഡിയോ വീണ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍പ് അനന്തഭദ്രം സിനിമയില്‍ കാവ്യ മാധവന്റെ ഒരു രംഗം അവതരിപ്പിച്ചും വീണാ നായര്‍ ടിക്ക് ടോക്കില്‍ എത്തിയിരുന്നു. ഇതിനും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
ചെറുപ്പം മുതല്‍ ഭരതനാട്യത്തിലും കേരളനടനത്തിലുമെല്ലാം പ്രാവീണ്യം നേടിയ താരമാണ് വീണ. ബിഗ് ബോസില്‍ എത്തിയ ശേഷം നടിയുടെ കലാമികവ് എല്ലാവരും കണ്ടതാണ്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് സഹമല്‍സരാര്‍ത്ഥികള്‍ക്കായി ഓട്ടന്‍ തുളളലും കേരളനടവുമെല്ലാം താരം അവതരിപ്പിച്ചിരുന്നു. അടുത്തിടെയായിരുന്നു വീണാ നായരുടെ ആറാം വിവാഹ വാര്‍ഷികം. അന്ന് കുടുംബത്തിനൊപ്പം എടുത്ത ചിത്രങ്ങളും ബിഗ് ബോസ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications