പ്ലസ്ടു കാലഘട്ടത്തിലെ ചിത്രങ്ങളുമായി വീണ നായര്‍! അന്നും ഇന്നും ഒരുപോലെയെന്ന് ആരാധകര്‍

By Prashant V R

ബിഗ് ബോസ് രണ്ടാ സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വീണാ നായര്‍. അമ്പതിലധികം ദിവസങ്ങള്‍ ഷോയില്‍ നിന്ന ശേഷമാണ് നടി പുറത്തുപോയത്. ബിഗ് ബോസില്‍ ഉണ്ടായ സമയത്ത് ആര്യയ്ക്കും ടീമിനുമൊപ്പം നിന്നാണ് വീണ ഗെയിം കളിച്ചത്. സിനിമയിലും സീരിയില്‍ രംഗത്തും തിളങ്ങിയ ശേഷമാണ് നടി ബിഗ് ബോസില്‍ പങ്കെടുക്കാനെത്തിയത്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് കുടുംബത്തെക്കുറിച്ച് എപ്പോഴും പറയാറുളള മല്‍സരാര്‍ത്ഥി കൂടിയായിരുന്നു വീണ.

വീണയുടെ കണ്ണേട്ടനും അമ്പുച്ചനുമെല്ലാം ഇപ്പോള്‍ മലയാളികള്‍ക്കും സുപരിചിതരാണ്. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു വീണ നായര്‍. ലോക് ഡൗണ്‍ കാലത്തും വീട്ടു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി പങ്കുവെക്കാറുണ്ട്.

വീണ നായരുടെതായി

വീണ നായരുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് എടുത്ത ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. പാവാടയും ബ്ലൗസും അണിഞ്ഞ് കൂട്ടുകാരിക്കൊപ്പം തനി നാട്ടിന്‍ പുറത്തുകാരിയായി നില്‍ക്കുന്ന വീണയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രങ്ങള്‍ക്ക് താഴെ നടിയുടെതായി വന്ന അടിക്കുറിപ്പും ശ്രദ്ധേയമായി മാറി.

പ്ലസ്ടു കാലഘട്ടത്തിലെ

പ്ലസ്ടു കാലഘട്ടത്തിലെ ഒരു ഫോട്ടോ, നന്ദി അനു ഈ ഫോട്ടോ അയച്ചു തന്നതിന്, മിസ് ചെയ്യുന്നു ആ ദിവസങ്ങള്‍ വീണ നായര്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. വീണയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. അളിയന്‍ അന്നും ഇന്നും ഒരു പോലെ തന്നെ ആണല്ലോ.. സൂപ്പര്‍ അളിയാ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ സമയത്ത് അല്ലെ അളിയാ മറ്റേ അമ്പലത്തിലെ പ്രണയം എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു.

ഇതിന് മറുപടിയായി

ഇതിന് മറുപടിയായി ചിരിച്ചുകൊണ്ട് അല്ല, അത് പത്തിലായിരുന്നു എന്ന് നടി കുറിച്ചു. മുന്‍പ് സഹനടിയായുളള വേഷങ്ങളിലൂടെയായിരുന്നു വീണ നായര്‍ സിനിമകളിലും സീരിയലുകളിലും തിളങ്ങിയത്. ബിജു മേനോന്‍ ചിത്രം വെളളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡണ്ട് വേഷം നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. തുടര്‍ന്ന് സിനിമകളില്‍ കൂടുതല്‍ സജീവമായിരുന്നു താരം.

അഭിനേതാവിന് പുറമെ

അഭിനേതാവിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് ഓട്ടന്‍ തുളളലും കേരള നടനവുമെല്ലാം നടി അവതരിപ്പിച്ചിരുന്നു. ബിഗ് ബോസ് മല്‍സരാര്‍ത്ഥികളില്‍ കൂടുതല്‍ ഇമോഷണലാവാറുളള താരം കൂടിയായിരുന്നു വീണ. ബിഗ് ബോസില്‍ എത്തി കുറച്ചുനാളുകള്‍ കഴിഞ്ഞാണ് ഗെയിം എന്താണെന്ന് മനസിലാക്കി വീണ കളിച്ചത്. ആര്യയുടെ അടുത്ത സുഹൃത്തായ വീണ കൂട്ടുകാരിക്കൊപ്പം നിന്നാണ് മുഴുവന്‍ സമയവും കളിച്ചത്.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X