twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കേരള പോലീസ് ഡബിള്‍ സ്‌ട്രോങ്ങാണ്'! വീണാ നായര്‍ക്കെതിരെ മോശം കമന്റിട്ട ആള്‍ക്കെതിരെ നടപടി

    By Prashant V R
    |

    ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് വീണാ നായര്‍. മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ഷോയില്‍ അമ്പതിലധികം ദിവസം നിന്ന ശേഷമായിരുന്നു നടി തിരിച്ചെത്തിയത്. വീണ ബിഗ് ബോസില്‍ വെച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നു. മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയ താരം ബിഗ് ബോസിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. അടുത്ത സുഹൃത്തായ ആര്യയ്‌ക്കൊപ്പം നിന്നുകൊണ്ടായിരുന്നു വീണാ നായര്‍ ബിഗ് ബോസില്‍ മല്‍സരിച്ചത്.

    ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയ താരം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം വീണ എത്താറുണ്ട്. വീണയെ പോലെ തന്നെ കണ്ണേട്ടനും അമ്പുച്ചനുമൊക്കെ ഇപ്പോ എല്ലാവര്‍ക്കും സുപരിചിതരാണ്. വീണാ നായരുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.

    ലോക് ഡൗണ്‍ കാലം

    ലോക് ഡൗണ്‍ കാലം അജ്മാനിലാണ് നടി കുടുംബവുമൊത്ത് ചിലവഴിക്കുന്നത്. ലോക് ഡൗണ്‍ കാലം വീട്ടില്‍ നിന്നുളള വിശേഷങ്ങളെല്ലാം പങ്കുവെച്ച് വീണ എത്തിയിരുന്നു. അതേസമയം അടുത്തിടെയാണ് തനിക്കെതിരെ മോശം കമന്റിട്ട ആള്‍ക്കെതിരെ നടി രംഗത്തുവന്നിരുന്നത്. ഇത്തരം കമന്റുകള്‍ കാണുമ്പോഴെല്ലാം പോട്ടെ പോട്ടെ എന്ന് വെക്കുമായിരുന്നു എന്നും ഇനി അത് പറ്റില്ലെന്നും കുറിച്ചുകൊണ്ടായിരുന്നു നടി അന്ന് എത്തിയത്.

    നീ ഏതവന്‍ ആയാലും

    നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുളളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കുമെന്നും വീണാ നായര്‍ അന്ന് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. അന്ന് നിരവധി പേരാണ് വീണയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നത്. കോട്ടയം എസ്പി ജയദേവന്‍ സാറുമായി സംസാരിച്ചുവെന്നും ഇതിനൊരു പരിഹാരം ഉണ്ടാവുമെന്ന് വിശ്വാസമുണ്ടെന്നും അന്ന് വീണ പറഞ്ഞിരുന്നു.

    എസ്പിക്ക് അയച്ച

    എസ്പിക്ക് അയച്ച മെയിലിന്റെ കോപ്പി സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു അന്ന് വീണ എത്തിയത്. ഇപ്പോഴിതാ ആളെ കണ്ടെത്തിയെന്നും അയാള്‍ക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് വീണ. ജോണ്‍സണ്‍ തോമസ് എന്ന പേരിലുളള അക്കൗണ്ടില്‍ നിന്നായിരുന്നു നടിക്കെതിരെ മോശം കമന്റുകള്‍ വന്നത്. ഇയാളുടെ വീട്ടുപേരും ഔദ്യോഗിക പേരും അടക്കം പോലീസ് പൊക്കിയിട്ടുണ്ട്.

    കേരള പോലീസ് ഡബിള്‍ സ്‌ട്രോങ്ങാണ്

    കേരള പോലീസ് ഡബിള്‍ സ്‌ട്രോങ്ങാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇതേപറ്റി കുറിച്ചുകൊണ്ട് വീണ എത്തിയിരിക്കുന്നത്. "കേരള പോലീസ് ഡബിള്‍ സ്‌ട്രോങ്ങ് ആണ്...ജോണ്‍സന്‍ എന്ന ആ മഹാനെതിരെ( വെട്ടിക്കുന്നേല്‍ വീട്ടില്‍ ജോണ്‍സന്‍ വി ടി മോനെ) ചങ്ങനാശ്ശേരി പോലീസ് കേസ് എടുത്തു. എഫ് ഐആറിന്‌റെ ആദ്യ പേജാണിത്. സോഷ്യല്‍ മീഡിയയില്‍ എന്നാ വൃത്തികേടും വിളിച്ചു പറയവെന്നു കരുതേണ്ട... കോട്ടയം എസ്പി ജയദേവന്‍ സാറിനും, ചങ്ങനാശ്ശേരി ഐഒപി പ്രശാന്ത്കുമാര്‍ സാറിനും, എസ്‌ഐ അനില്‍കുമാര്‍ സാറിനും നന്ദി. വീണ കുറിച്ചു.

    Read more about: bigg boss 2
    English summary
    bigg boss 2 fame veena nair thanked kerala police for taken action against cyberbullie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X