50-ാം വയസില്‍ വിവാഹിതായാവും; ബിഗ് ബോസ് താരത്തിന്റെ വിവാഹത്തെ കുറിച്ച് പ്രതികരിച്ച് നടി

മലയാളത്തില്‍ ബിഗ് ബോസിന്റെ രണ്ട് സീസണുകളെ നടന്നിട്ടുള്ളു. എങ്കിലും ആദ്യ സീസണില്‍ തന്നെ പ്രണയമുണ്ടായിരുന്നു. നൂറ് ദിവസം ഒന്നിച്ച് താമസിച്ച് അടുത്തറിഞ്ഞ പേളി മാണിയും ശ്രീനിഷ് അരവിന്ദും മത്സരശേഷം വിവാഹിതരായിരുന്നു. ഇവര്‍ മാത്രമല്ല മറ്റ് ഇന്‍ഡസ്ട്രികളിലും സമാനമായി നിരവധി താരങ്ങള്‍ ബിഗ് ബോസിലൂടെ പ്രണയിച്ച് വിവാഹിതരായിരുന്നു.

ഇപ്പോള്‍ ഹിന്ദി ബിഗ് ബോസ് ആറാം സീസണിലെ മത്സരാര്‍ഥിയായിരുന്ന ഡെല്‍നാസ് ഇറാനിയുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍ 50-ാം വയസില്‍ വിവാഹിതയാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നടി തന്നെ പറയുന്നത്.

delnaaz-irani

പുറത്ത് നിന്നുള്ളവര്‍ മാത്രമല്ല എന്റെ മക്കളും മരുമക്കളും പോലും എന്റെ വിവാഹത്തെ കുറിച്ച് അന്വേഷിക്കുകയാണിപ്പോള്‍. ഡെല്ലു ഫുയി എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് അവര്‍ ചോദിച്ച് കൊണ്ടിരിക്കുകയാണ്. ഞാന്‍ വിവാഹത്തോട് വിമുഖതയൊന്നും കാണിക്കുന്നില്ല. പെര്‍സിയും ഞാനും ഒരുമിച്ച് താമസിക്കുന്നത് വളരെ സന്തുഷ്ടപരമായിട്ടാണ്. മറ്റ് ഏതൊരു ദമ്പതികളെയും പോലെയാണ് ഞങ്ങള്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് വെറും ഒരു കടലാസ് കക്ഷണത്തില്‍ ഒപ്പിടുന്നത് പോലെയാണ്. ഇന്ന് പെര്‍സി ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല.

ഇന്ന് പെര്‍സി ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല. അദ്ദേഹമെന്നെ പൂര്‍ണയാക്കുന്നു. ഇപ്പോള്‍ എട്ട് വര്‍ഷത്തെ ദാമ്പത്യബന്ധമാണ് ഞങ്ങള്‍ തമ്മില്‍. എന്നെ സ്‌നഹിക്കുന്നതിനൊപ്പം അദ്ദഹമെന്നെ പരിപാലിക്കുകയും വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന്യമുള്ള കാര്യം അതാണ്. ഞങ്ങളുടെ ബന്ധം വളരെ മനോഹരമാണ്. ഞാന്‍ വളരെ ആവേശഭരിതയാണ്. അടുത്ത വര്‍ഷം എന്റെ അമ്പതാം ജന്മദിനമാണ്. അന്ന് വലിയൊരു ദിവസമാക്കി ഞങ്ങളുടെ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X