പേര്‍ളിയും ശ്രീനിഷും മാത്രമല്ല, മറ്റ് രണ്ട് ബിഗ് ബോസ് താരങ്ങളും വിവാഹിതരാവുന്നു, ചിത്രങ്ങള്‍ പുറത്ത്
ഈ വര്‍ഷം മലയാളക്കര ആഘോഷമാക്കിയ വിവാഹങ്ങളിലൊന്ന് ടെലിവിഷന്‍ താരങ്ങളായ പേര്‍ളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയുമാണ്. ബിഗ് ബോസ് ഷോ യിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പിന്നാലെ വീട്ടുകാരുടെ സമ്മതോടെ പേര്‍ളിയും ശ്രീനിഷും വിവാഹിതരായി.
ഇപ്പോഴിതാ മറ്റൊരു ബിഗ് ബോസ് താരങ്ങള്‍ കൂടി വിവാഹത്തിലൂടെ ഒന്നിക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകളാണ് വരുന്നത്. നിവേദിത ഗൗഡയും ചന്ദ്രന്‍ ഷെട്ടിയുമാണ് വിവാഹിതരാവാന്‍ പോവുന്നത്. ഇരുവരും കന്നഡ ബിഗ് ബോസ് മത്സരാര്‍ഥികളായിരുന്നു. ഈ വര്‍ഷം തന്നെ ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇപ്പോള്‍ ഇരുവരും വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളിലാണ്. സംഗീത സംവിധായകനാണ് ചന്ദ്രന്‍. അതേ സമയം ഡബ്‌സ്മാഷ് വീഡിയോസിലൂടെയാണ് നിവേദിത ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിലൂടെയാണ് ഇരുവരും പരിചയത്തിലാവുന്നതും. എന്നാല്‍ ഒരു പൊതുപരിപാടിയില്‍ നിന്നുമാണ് ചന്ദ്രന്‍ നിവേദിതയെ പ്രൊപ്പോസ് ചെയ്യുന്നത്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു.


Click it and Unblock the Notifications