For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വന്തം അനിയത്തിയുടെ വിവാഹത്തില്‍ പങ്കെടുത്തത് പോലെ, അനൂപിന്‌റെ വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായി; മണിക്കുട്ടന്‍

    |

    ബിഗ് ബോസ് മൂന്നാം സീസണിലൂടെ അടുത്ത സുഹൃത്തുക്കളായ താരങ്ങളാണ് മണിക്കുട്ടനും അനൂപ് കൃഷ്ണനും. തുടക്കം മുതല്‍ പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും ഷോയില്‍ മുന്നോട്ടുപോയത്. തങ്ങളുടെ സൗഹൃദത്തെ കുറിച്ച് ബിഗ് ബോസ് ഹൗസിനുളളില്‍ വെച്ച് ഇരുവരും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിന് ശേഷവും അനൂപിന്‌റെയും മണിക്കുട്ടന്‌റെയും സൗഹൃദ നിമിഷങ്ങള്‍ പ്രേക്ഷകര്‍ കണ്ടു. അടുത്തിടെ മണിക്കുട്ടന്‌റെ പുതിയ ഫ്‌ളാറ്റില്‍ അനൂപ് പോയിരുന്നു. അന്ന് മണിക്കുട്ടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അനൂപ് വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ചത്.

    കരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാം

    ഇതിന് പിന്നാലെയാണ് അനൂപിന്‌റെ അനിയത്തിയുടെ വിവാഹത്തിന് മണിക്കുട്ടന്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് അനൂപിന്‌റെ അനിയത്തി അഖിലയുടെ വിവാഹം നടന്നത്. മണിക്കുട്ടന് പുറമെ അനൂപിന്‌റെ അടുത്ത സുഹൃത്തുക്കളായ ഗോവിന്ദ് പത്മസൂര്യ, ആര്യ, ഫറ ഷിബ്ല, ഗായകന്‍ ശ്രീനാഥ് ശിവശങ്കരന്‍ തുടങ്ങിയവരും എത്തിയിരുന്നു.

    വിവാഹ വേദിയിലേക്ക് വധുവിനെ ആനയിക്കുന്ന സമയത്ത് അനൂപിനൊപ്പം മണിക്കുട്ടനും ഉണ്ടായിരുന്നു. മണിക്കുട്ടനെ ഛോട്ടാ മുംബൈയിലെ പാട്ട് ഇട്ടാണ് ഓഡിറ്റോറിയത്തിലേക്ക് അനൂപ് വരവേറ്റത്. അനൂപിന്‌റെ അനിയത്തിയുടെ വിവാഹാഘോഷ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. തന്‌റെ വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് അനൂപ് അനിയത്തിയുടെ വിവാഹം നടത്തിയത്.

    വിവാഹ ചടങ്ങുകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു മണിക്കുട്ടന്‍. സ്വന്തം അനിയത്തിയുടെ വിവാഹം എന്ന പോലെയാണ് മണിക്കുട്ടന്‍ അനൂപിന്‌റെ അനിയത്തിയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. അതേസമയം വിവാഹ ചടങ്ങില്‍ എടുത്ത ഒരു ചിത്രം പങ്കുവെച്ചുളള മണിക്കുട്ടന്റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അനൂപിന്‌റെ എറ്റവും വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായ സന്തോഷം പങ്കുവെച്ചാണ് മണിക്കുട്ടന്‍ പോസ്റ്റ് വന്നത്.

    എംകെയുടെ വാക്കുകളിലേക്ക്; ബിഗ്ബോസ് ഹൗസില്‍ വച്ചു പ്രിയപ്പെട്ട എന്റെ സുഹൃത്ത് അനൂപ് പറഞ്ഞിരുന്നു; അവന്റെ ഏറ്റവും വലിയ സ്വപ്നം അനിയത്തിയുടെ വിവാഹമാണ് എന്നത്. അവന്റെ സ്വപ്നം യാഥാര്‍ഥ്യമായി, അതിനു ഞാനും സാക്ഷിയായി.എന്റെ സ്വന്തം അനിയത്തിയുടെ വിവാഹത്തില്‍ പങ്കെടുത്തത് പോലെ എനിക്കു അനുഭവപ്പെട്ടു. അനിയത്തിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആശംസകളും, ചിത്രത്തോടൊപ്പം മണിക്കുട്ടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

    അവരെ എനിക്ക് അമ്മയായി കാണാന്‍ സാധിച്ചിരുന്നില്ല, എന്തെങ്കിലും ചോദിക്കാന്‍ പോലും പേടിയായിരുന്നു: ശ്രീവിദ്യ

    മണിക്കുട്ടന്‍ പങ്കുവെച്ച ചിത്രത്തില്‍ അനൂപിന്‌റെ കുടുംബത്തിനൊപ്പം ആര്യയും ഒപ്പമുണ്ട്. ബിഗ് ബോസില്‍ ഇത്തവണ മണിക്കുട്ടന്‍ വിന്നറായപ്പോള്‍ അനൂപിന് ഗെയിമര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരമാണ് ലഭിച്ചത്. ബിഗ് ബോസിന് പിന്നാലെ ടെലിവിഷന്‍ അവതാരകനായി അനൂപ് തുടക്കം കുറിച്ചിരുന്നു. എഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക്ക് ആരാദ്യം പാടും ഷോയിലാണ് അവതാരകനായി അനൂപ് എത്തിയത്. അനൂപിനൊപ്പം വാനമ്പാടി താരം സുചിത്ര നായരും അവതാരകയായി എത്തുന്നു. ബിഗ് ബോസ് താരങ്ങളെല്ലാം അനൂപ് അവതാരകനായ ഷോയുടെ ഭാഗമായി എത്തിയിരുന്നു.

    ജീവിതത്തില്‍ മുന്‍പ് പേടിയുണ്ടായിരുന്ന ഒരു കാര്യം, തരണം ചെയ്തതിനെ കുറിച്ച് അമൃത

    Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

    കൂടാതെ ബിഗ് ബോസ് ഓണമാമാങ്കം പരിപാടിയിലും താരങ്ങളെല്ലാം പങ്കെടുത്തു. ബിഗ് ബോസ് ഫിനാലെ സമയത്താണ് ഇത് ഷൂട്ട് ചെയ്തത്. മണിക്കുട്ടനെ പോലെ സിനിമകളില്‍ എത്തിയ താരമാണ് അനൂപ് കൃഷ്ണന്‍. എന്നാല്‍ അത്ര ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ നടന്‌റെ കരിയറില്‍ ലഭിച്ചില്ല. മമ്മൂട്ടിയുടെ ദൈവത്തിന്‌റെ സ്വന്തം ക്ലീറ്റസ് സിനിമയില്‍ അനൂപ് കൃഷ്ണന്‍ അഭിനയിച്ചു. സിനിമകള്‍ക്ക് പുറമെ ഹ്രസ്വചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ച് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

    Read more about: bigg boss
    English summary
    bigg boss boss fame manikuttan shares his happiness of anoop krishnan's sister wedding
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X