'ദിലീപേട്ടനോട് ഇതൊക്കെ ആരെങ്കിലും ചോദിക്കുന്നുണ്ടോ?, എന്തുകൊണ്ട് ആരും എന്റെ കാര്യത്തിൽ അങ്ങനെ കാണുന്നില്ല'
എജിബിടിക്യു കമ്യൂണിറ്റിയുടെ ഭാഗമാണോ ആ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചാണോ ബിഗ് ബോസിൽ നെവിൻ വന്നിരിക്കുന്നതെന്ന ചോദ്യം സീസൺ ഏഴ് ആരംഭിച്ചപ്പോൾ മുതൽ പ്രേക്ഷകർക്കും സഹമത്സരാർത്ഥികൾക്കും ഉണ്ട്. പക്ഷെ അത് തന്റെ വ്യക്തിപരവും സ്വകാര്യതയുടെ പരിതിയിൽപ്പെട്ടതുമായ കാര്യമാണെന്നാണ് നെവിൻ മറുപടിയായി പറഞ്ഞത്. ഷോയിലേക്ക് പോകും മുമ്പ് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആങ്കർ സമാനമായ ചോദ്യം ചോദിച്ചപ്പോഴാണ് എജിബിടിക്യു കമ്യൂണിറ്റിയെ കുറിച്ച് നെവിൻ സംസാരിച്ചത്.
സ്ത്രീയായി വേഷം കെട്ടി റീലുകൾ ചെയ്യുന്നതിനെ ടാലന്റായി മാത്രം കണ്ടാൽ മതിയെന്ന് നെവിൻ പറഞ്ഞു. എന്റെ സോഷ്യൽമീഡിയ പരിശോധിച്ചിട്ടുള്ളവർക്ക് എന്റെ മാറ്റം കാണാൻ പറ്റും.

ഡാൻസ് ഫിറ്റ്നസിന്റെ കരിയറിലേക്ക് വന്നശേഷം ഞാൻ പൊടിക്ക് ഒന്ന് മോഡേണായി. എന്റെ ഫോട്ടോസ് കണ്ടാൽ തന്നെ ഞാൻ എത്രത്തോളം പരിണമിച്ചുവെന്ന് മനസിലാകും. പോസിറ്റിവിറ്റി എല്ലാവർക്കും സ്പ്രെഡ് ചെയ്യാൻ പറ്റില്ല. ഒരുപാട് കാര്യങ്ങൾ ഫെയ്സ് ചെയ്താണ് നമ്മൾ ആ സ്റ്റേജിൽ എത്തുന്നത്. ഇപ്പോഴും ഞാൻ പലതും ഫെയ്സ് ചെയ്യുന്നുണ്ട്. ലൈഫിൽ മാസ്ക്ക് ഇട്ട് നടക്കേണ്ട കാര്യമില്ലെന്നാണ് എന്റെ യാത്രയിലൂടെ ഞാൻ മനസിലാക്കിയത്.
കൂടി വന്നാൽ അറുപത്, എഴുപത് വയസ് വരെ നമ്മൾ എല്ലാവരും ജീവിച്ചിരിക്കും. നൂറ് വയസുവരെ ജീവിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ നമുക്ക് കിട്ടുന്ന ലൈഫ് സ്പാനിൽ ബാക്കിയുള്ളവർക്ക് അതായത് സൊസൈറ്റിക്ക് വേണ്ടിയും വീട്ടുകാർക്ക് വേണ്ടിയും ജീവിച്ച് മരിക്കുന്നതിനേക്കാൾ നല്ലത് നമ്മുടെ സെൽഫ് ഹാപ്പിനസ് കൊണ്ട് നമ്മൾ സാറ്റിസ്ഫൈഡാകുന്നതാണ്. അതാണ് സക്സസ്.
ഞാൻ എജിബിടിക്യു കമ്യൂണിറ്റിയുടെ ഭാഗമാണെന്ന് ഞാൻ എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ?. നിങ്ങൾ വീഡിയോസിൽ കണ്ടിട്ടുണ്ടാകും ഞാൻ സ്ത്രീയായി റീൽസ് ചെയ്യുന്നത്. ശരിയാണ് എനിക്ക് ഒരു ഫെമിനിയൻ ടച്ചുണ്ട്. അതുള്ളതിന്റെ പേരിൽ ഒരാൾ എജിബിടിക്യു കമ്യൂണിറ്റിയുടെ ഭാഗമാകണമെന്നില്ല. ഇങ്ങനെയുള്ളവരെ അത്തരത്തിൽ നാം മാറ്റി നിർത്തുകയും ചെയ്യരുത്. ഞാൻ ഫീമെയിൽ ക്യാരക്ടർ എടുത്ത് ഏറ്റവും ബ്യൂട്ടിഫുള്ളായി അത് റീലായി ചെയ്ത് പങ്കിടാറുണ്ട്.
ആ റീൽ കണ്ട് പലരും അന്വേഷിക്കും ആരാണ് ഇത് ചെയ്തത് എന്ന്. പക്ഷെ ഞാൻ മുന്നിൽ പോയി നിന്നാലും അത് ഞാനാണ് ചെയ്തതെന്ന് തിരിച്ചറിയില്ല. അത്ര പെർഫെക്ടായി എനിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞുവെങ്കിൽ അത് എന്റെ ടാലന്റാണ്. അല്ലാതെ എജിബിടിക്യു ആയതുകൊണ്ടല്ല. എന്റെ ടാലന്റിനെയാണ് നിങ്ങൾ അംഗീകരിക്കേണ്ടത്.

അതുപോലെ ദിലീപേട്ടൻ ചാന്തുപൊട്ട്, മായാമോഹിനി തുടങ്ങിയ സിനിമകളിൽ പെൺവേഷം കെട്ടി അഭിനയിച്ചിട്ടില്ലേ. പക്ഷെ ആരെങ്കിലും ചെന്ന് എജിബിടിക്യു കമ്യൂണിറ്റി അംഗമാണോ ദിലീപേട്ടനെന്ന് ചോദിക്കുന്നുണ്ടോ?. ഇല്ലല്ലോ. അദ്ദേഹം സിനിമയിൽ ഒരു കഥാപാത്രം ചെയ്തു. ഞാനും അത് ക്യാരക്ടറായി ചെയ്ത് റീലാക്കി. എന്തുകൊണ്ട് ആരും എന്റെ കാര്യത്തിൽ അങ്ങനെ കാണുന്നില്ല. ടാലന്റായി കാണാൻ പഠിക്കണം. നമ്മൾ ഒരിക്കലും ജഡ്ജ് ചെയ്യരുത്.
ഞാൻ ക്യുർ ആണോ അല്ലയോ എന്നത് എന്റെ മാത്രം പേഴ്സണൽ കാര്യം. ഞാൻ ആരെയും ശല്യം ചെയ്യുന്നില്ലല്ലോ. ഓരോ വ്യക്തിയുടേയും ടാലന്റും സ്വഭാവവും നോക്കിയാൽ പോരേ എന്നും നെവിൻ ചോദിച്ചു. ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളിൽ ഏറ്റവും ജനപ്രീതിയുള്ള ഒരാൾ നെവിനാണ്.
വ്യക്തമായി ഗെയിം കളിക്കാനും അറിയാം. സീക്രട്ട് ടാസ്ക്ക് ബിഗ് ബോസ് മനസിൽ പ്ലാൻ ചെയ്തപ്പോൾ അത് മാനത്ത് കണ്ടയാളാണ് നെവിൻ. പങ്കെടുത്ത ഒട്ടുമിക്ക ടാസ്ക്കുകളും വിജയിച്ചു. ടോപ്പ് ഫൈവ് അർഹിക്കുന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.


Click it and Unblock the Notifications