കനത്ത മഴയിലും കാറ്റിലും രജിത്തിന്റെ വീട് ഭാഗികമായി തകര്‍ന്നു! വാര്‍ത്ത പങ്കുവെച്ച് താരം
ബിഗ് ബോസ് രണ്ടാം സീസണില്‍ എറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥിയായിരുന്നു ഡോ രജിത്ത് കുമാര്‍. ബിഗ് ബോസില്‍ ഇത്തവണ എറ്റവും കൂടുതല്‍ വിജയ സാധ്യത പ്രവചിക്കപ്പട്ടതും അദ്ദേഹത്തിനായിരുന്നു. ഷോയില്‍ പങ്കെടുത്ത ശേഷമാണ് ഡോക്ടര്‍ എല്ലാവര്‍ക്കും കൂടുതല്‍ സുപരിചിതനായത്. ബിഗ് ബോസ് കഴിഞ്ഞ ശേഷവും രജിത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് രജിത്ത് കുമാറിന്റെ വീട്. രജിത്തിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരാധകരെ വിഷമത്തിലാഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ മഴയില്‍ രജിത്തിന്റെ വീട് ഭാഗികമായി തകര്‍ന്നതായിട്ടാണ് അദ്ദേഹം പറയുന്നത്.

കനത്ത കാറ്റിലും മഴയിലും എന്റെ വീടിന് മുകളില്‍ അയല്‍പക്കത്തെ പ്ലാവ് വീണ് വീട് ഭാഗികമായി തകര്‍ന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിനൊപ്പം വീടിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ കുറച്ച് ചിത്രങ്ങളും രജിത്ത് കുമാര്‍ പങ്കുവെച്ചിരുന്നു. ഡിആര്‍കെയുടെ പോസ്റ്റിന് പിന്നാലെ സുഖവിവരം അന്വേഷിച്ച് ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു.

ദൈവത്തിന് നന്ദിയുണ്ട്, മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ലല്ലോ, സര്‍ സേഫ് ആണല്ലോ, വീട് പുനര്‍ നിര്‍മ്മിക്കാം തുടങ്ങിയ മെസേജുകളാണ് രജിത്തിന് ലഭിക്കുന്നത്. വിവാഹ മോചിതനായ രജിത്ത് കുമാര്‍ ഒറ്റയ്ക്കാണ് തിരുവനന്തപുരത്തെ വീട്ടില്‍ താമസിക്കുന്നത്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് വലിയ പിന്തുണയാണ് രജിത്ത് കുമാറിന് പുറത്തുനിന്നും ലഭിച്ചത്.

അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണയില്‍ മറ്റ് മല്‍സരാര്‍ത്ഥികള്‍ അസ്വസ്ഥരായിരുന്നു. ആദ്യം തളളി പറഞ്ഞവരെല്ലാം പിന്നീട് അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് ബിഗ് ബോസില്‍ കണ്ടത്. ബിഗ് ബോസില്‍ രജിത്തിന്റെ ഒറ്റയ്ക്കിരുന്നുളള സംസാരമെല്ലാം പലപ്പോഴും ശ്രദ്ധേയമായി മാറിയിരുന്നു. രേഷ്മയുടെ കണ്ണില്‍ മുളകു തേച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ ഷോയില്‍ നിന്നും പുറത്താക്കിയത്.

തുടര്‍ന്ന് നാട്ടിലെത്തിയ ശേഷം വലിയ സ്വീകരണമാണ് അദ്ദേഹത്തിന് ആരാധകര്‍ നല്‍കിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ബിഗ് ബോസ് മല്‍സരാര്‍ത്ഥികളായിരുന്ന ഷിയാസ് കരീം, പരീക്കുട്ടി തുടങ്ങിയവരെല്ലാം അന്ന് രജിത്തിനെ സ്വീകരിക്കാനായി എത്തിയിരുന്നു. ബിഗ് ബോസിന് പിന്നാലെ യുടൂബ് വീഡിയോകളുമായിട്ടാണ് രജിത്ത് കുമാര്‍ എത്തിയിരുന്നത്.

തന്റെ പുതിയ വിശേഷങ്ങളെല്ലാം യൂടൂബ് ചാനലില്‍ രജിത്ത് കുമാര്‍ പങ്കുവെക്കാറുണ്ട്. ലോക് ഡൗണ്‍ കാലത്ത് മോഹന്‍ലാല്‍ വിളിച്ച് ക്ഷേമം അന്വേഷിച്ചതിന്റെ സന്തോഷവും ഡിആര്‍കെ അറിയിച്ചിരുന്നു. ബിഗ് ബോസിലുളള സമയത്ത് നിരവധി ഫാന്‍സ് ഗ്രൂപ്പുകളായിരുന്നു രജിത്തിന്റെ പേരിലുണ്ടായിരുന്നത്. തന്നെ പിന്തുണച്ചവര്‍ക്കെല്ലാം പിന്നീട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു താരം


Click it and Unblock the Notifications