മീന്‍ മാര്‍ക്കറ്റില്‍ പോയി മീന്‍ വിലപേശി വാങ്ങും; താന്‍ ഒരു സാധാരണ വീട്ടമ്മ, യമുന റാണിയുടെ വാക്കുകള്‍

നിരവധി ടിവി സീരിയലുകളിലൂടെ പ്രശസ്തയായ നടിയാണ് യമുനറാണി. എന്നാല്‍ ഇപ്പോള്‍ കൂടുതലായു ആളുകള്‍ യമുനയെ അറിയുന്നത് ബിഗ് ബോസ് സീസണ്‍ 6ലൂടെയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായ യമുന ആവേശോജ്വലമായ മത്സരമാണ് കാഴ്ച വെക്കുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ജ്വാലയായ്, അമല, ചന്ദനമഴ തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടിയാണ്.

ഇപ്പോഴിതാ നടിയുടെ ഒരു അഭിമുഖമാണ് വൈറല്‍ ആകുന്നത്. താന്‍ ഒരു സാധാരണ വീട്ടമ്മയാണെന്നും മീന്‍ മാര്‍ക്കറ്റില്‍ പോയി ബാര്‍ഗെയ്ന്‍ ചെയ്ത് മീന്‍ വാങ്ങാറുണ്ടെന്നും നടി പറഞ്ഞു. ആളുകള്‍ ചന്ദനമഴ സീരിയലിലെ മധുമതിയിലെ കഥാപാത്രമായിട്ടാണ് ആളുകള്‍ തന്നെ കാണുന്നതെന്ന് യമുന റാണി പറയുന്നു.

yamuna

തന്റെ കുട്ടികളേക്കാളും കുഞ്ഞായിരിക്കും പലപ്പോഴും താന്‍. കുഞ്ഞായിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് താന്‍ എന്നും യമുന പറയുന്നു. പലപ്പോഴും കുട്ടികള്‍ ചോദിച്ചിട്ടുണ്ട്. അമ്മയ്ക്ക് വട്ടാണോ എന്ന്. പറയേണ്ട സമയത്ത് പക്വതയോടെ പെരുമാറുകയും ചിലപ്പോള്‍ ചൈല്‍ഡിഷ് ആയിട്ട് പെരുമാറുകയും ചെയ്യുമായിരുന്നു. ടിക് ടോക് ഉണ്ടായിരുന്ന കാലത്ത് അതില്‍ വീഡിയോകള്‍ ഇടുമായിരുന്നു. കുറെ പേര്‍ ഇവരെന്താ ഇങ്ങനെ വീഡിയോ ചോദിച്ചത് എന്നൊക്കെ പറഞ്ഞവരുണ്ട്. പക്ഷെ എനിക്ക് ഇഷ്ടമായിരുന്നു.

ഞാന്‍ വീട്ടിലൊന്നും ഡ്രസിങ്ങില്‍ ഒന്നും ശ്രദ്ധിക്കുന്ന ആളല്ല. പക്ഷെ മക്കള്‍ അങ്ങനെയല്ല. ഭയങ്കര മേക്ക് അപ്പ് ഒന്നും ഇട്ട് നടക്കുന്ന ആളല്ല. ഒരു പരിപാടിക്ക് പോകുമ്പോഴൊക്കെ മാത്രമേ മേക്ക് അപ്പ് ഒക്കെ ചെയ്യറുള്ളു. അല്ലാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ മേക്ക് അപ്പ് ഒന്നും ചെയ്യാറില്ല. അഭിനയം തൊഴിലാക്കിയ ആളുകളെ സംബന്ധിച്ചിടത്തോളം അവര്‍ പോകുന്നതിനേക്കാള്‍ വളരെ കുറവാണ് ഞാന്‍ ബ്യൂട്ടി പാര്‍ലറിലും മറ്റും പോകുന്നത്.

വീട്ടില്‍ ചെയ്യുന്ന പൊടിക്കൈകളൊക്കെ ചെയ്യാറുണ്ട്. വളരെ സാധാരണക്കാരിയായ വീട്ടമ്മയാണ് ഞാന്‍. ഇളയ മകളെ ഇടയ്ക്ക് സ്‌കൂളില്‍ കൊണ്ടു പോകും. തിരിച്ചുവരുന്ന വഴിക്ക് നേരെ വന്ന് മരുതംകുഴി ഫിഷ് മാര്‍ക്കറ്റ് ഉണ്ട്. അവിടെ വന്ന് വിലപേശി മീന്‍ വാങ്ങി കൊണ്ടു പോകുന്ന ആളാണ് ഞാന്‍. സംശയമുണ്ടെങ്കില്‍ അവിടെ പോയി ചോദിച്ചാല്‍ മതി. അവിടുത്തെ ആള്‍ക്കാര്‍ ഒക്കെ ഇപ്പോള്‍ സുഹൃത്തുക്കളാണ്.

ഇവിടെ വന്നാല്‍ മീന്‍ കഴുകി കറിവെച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒക്കെ കൊടുക്കുന്ന സാധാരണ വീട്ടമ്മയാണ് ഞാന്‍. അഭിനയം എനിക്ക് ജോലിയാണ്. ജീവിക്കാന്‍ കാശ് വേണം. അതിന് ജോലിയെടുക്കണം എന്നും യമുന റാണി പറയുന്നു. ഞാന്‍ സിനിമയിലൂടെ അല്ല സീരിയലിലേക്ക് വരുന്നത്. ആദ്യം വരുന്നത് ദൂരദര്‍ശനിലെ ഓണപ്പാട്ട് ആല്‍ബത്തിലൂടെയാണ്. കൂട്ടുകാരിയുണ്ടെന്ന് പറഞ്ഞാണ് അഭിനയിപ്പിക്കുന്നത്.

ഇത് എഡിറ്റ് ചെയ്യുന്ന കാലത്ത് കാവാലം നാരായണ പണിക്കര്‍ ഓണവുമായി ബന്ധപ്പെട്ട് ഒരു ഷോര്‍ട്ട് ഫിലിം എടുക്കുന്നുണ്ടായിരുന്നു. അദ്ദേഹം എഡിറ്റിംഗ് കണ്ട് ഈ കുട്ടി കൊള്ളാം എന്ന് പറഞ്ഞ് സാര്‍ പറഞ്ഞാണ് അഭിനയിക്കുന്നത്. പുനര്‍ജനി എന്നായിരുന്നു ആ ഷോര്‍ട്ട് ഫിലിമിന്റെ പേര്. അന്ന് ഷോര്‍ട്ട് ഫിലിമില്‍ നോക്കിയിരുന്ന് നോക്കുമ്പോള്‍ തന്റെ പേര് ഇല്ലെന്നും യമുന റാണി പറയുന്നു.

yamuna

താന്‍ ജനിച്ചത് അരുണാചല്‍ പ്രദേശിലാണ്. അതുകൊണ്ട് അച്ഛന്‍ ഇട്ട പേരാണ് അരുണ എന്ന്. അങ്ങനെ കാവാലം സാറിനെ വിളിച്ചിട്ട് എന്റെ പേരില്ലെന്ന് പറഞ്ഞപ്പോള്‍ സാര്‍ പറഞ്ഞു നിന്റെ പേരല്ലേ ആദ്യം എഴുതിയത് എന്ന്. നോക്കുമ്പോള്‍ യമുന എന്നാണ് തന്റെ പേര് എഴുതിയിരിക്കുന്നത്. എഡിറ്റിംഗ് സമയത്ത് വിളിച്ച് ചോദിച്ചപ്പോള്‍ പേര് അരുണ എന്ന് പറഞ്ഞെങ്കിലും അവര്‍ കേട്ടത് യമുന എന്നാണെന്നും അന്ന് മുതലാണ് താന്‍ യമുന റാണിയായതെന്നും യമുന പറയുന്നു.

അത് കഴിഞ്ഞ് പിഎന്‍ മേനോന്‍ സാറിന്റെ ബഷീര്‍ കഥകളാണ് അടുത്തതായി ചെയ്തത്. അത് കോഴിക്കോട് വെച്ചാണ് ഷൂട്ട്. അത് കഴിഞ്ഞ് മധുമോഹന്‍ സാര്‍ വിളിച്ച് പറഞ്ഞു, മാനസി എന്ന് പറഞ്ഞ് ഒരു സീരിയല്‍ ഉണ്ട്. ചെന്നൈയിലാണ് ഷൂട്ട് എന്ന് പറഞ്ഞു, വരണം എന്നും പറഞ്ഞു. അങ്ങനെയാണ് ശരിക്കും മെഗാ സീരിയലില്‍ അഭിനയിക്കുന്നത്. സുകുമാരി ആയിരുന്നു തന്റെ അമ്മയായി വേഷമിട്ടതെന്നും യമുന റാണി പറയുന്നു.

More from Filmibeat

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X