ലാലേട്ടൻ വിളിച്ച് ആശംസകൾ അറിയിച്ചു, മണിക്കുട്ടന്റേയും പൊളി ഫിറോസിന്റേയും പാട്ട്, അനൂപിന്റെ കല്യാണം കളറായി!

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാർഥിയും മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരവുമായ അനൂപ് കൃഷ്ണൻ ഇന്ന് പുലർച്ചെയാണ് വിവാഹിതനായത്. ഡോക്ടറായ ഐശ്വര്യ നായരാണ് അനൂപിന്റെ വധു. രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായാണ് ചടങ്ങുകൾ നടന്നത്. ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥി ആയിരിക്കെയാണ് അനൂപ് തന്റെ പ്രണയത്തെ കുറിച്ച് ആദ്യം തുറന്നു പറഞ്ഞത്. പിന്നീട് ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യയെ ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

ബി​ഗ് ബോസ് കഴിഞ്ഞ് പുറത്ത് വന്ന ശേഷം കഴിഞ്ഞ ജൂണിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പുലർച്ചെ ആറ് മണിയോടെയാണ് അനൂപ് ഐശ്വര്യയുടെ കഴുത്തിൽ താലി ചാർത്തിയത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിന് ഉണ്ടായിരുന്നത്. കസവ് സാരിയണിഞ്ഞ് വളരെ കുറച്ച് ആഭരണങ്ങൾ മാത്രം ധരിച്ച് വളരെ സിമ്പിൾ ലുക്കിലാണ് ഐശ്വര്യ എത്തിയത്. വിവാഹ ശേഷം ഐശ്വര്യക്കൊപ്പം അനൂപ് സ്വയം ഡ്രൈവ് ചെയ്ത് പോവുകയായിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായ സീത കല്യാണത്തിലൂടെയായിരുന്നു അനൂപ് ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്.

സീത കല്യാണത്തിലൂടെ അഭിനയത്തിലേക്ക്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരമ്പരയിൽ നായകനായ കല്യാണിനെയാണ് അനൂപ് കൃഷ്ണൻ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക പിന്തുണയോടെ സീരിയൽ മുന്നേറുന്നതിനിടയിലാണ് അനൂപിന് ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്നും അവസരം ലഭിക്കുന്നത്. സീരിയലിന് ഇടവേള നൽകി അനൂപ് ബിഗ് ബോസ് ഷോയിലേക്ക് പോവുകയായിരുന്നു. ബിഗ് ബോസിന്റെ മൂന്നാം സീസണിലെ കരുത്തുറ്റ മത്സരാർഥികളിൽ ഒരാളായിരുന്നു അനൂപ്. ഫിസിക്കൽ ടാസ്കുകളിലും മറ്റ് ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച അനൂപ് ആദ്യ ദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ച് മുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്.

ഐശ്വര്യ ഇനി അനൂപിന് സ്വന്തം

95ആം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാ‍ർഥികളിൽ ഒരാൾ അനൂപായിരുന്നു. മത്സരത്തിലും പാചകത്തിലും കലാ പരിപാടികളിലുമെല്ലാം മികച്ച പ്രകടനമാണ് അനൂപ് കാഴ്ചവെച്ചത്. അനൂപ്-ഐശ്വര്യ വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം അനൂപിന്റെ വധുവായ ഐശ്വര്യയുടെ തടിയെ ചൊല്ലി സോഷ്യൽമീഡിയ വഴി നിരവധി പേർ താരദമ്പതികളെ ബോഡി ഷെയ്മിങ് നടത്തിയിരുന്നു. എന്നാൽ അനൂപും ഐശ്വര്യയും ഒരുമിച്ച് നിന്നാണ് അതിനെതിരെ പ്രതിരോധിച്ചത്. ലാലേട്ടൻ കഴിഞ്ഞ ദിവസം വിളിച്ച് വിഷസ് അറിയിച്ചിരുന്നുവെന്ന് വിവാഹം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കവെ അനൂപ് പറഞ്ഞിരുന്നു. എലീന പടിക്കൽ, ലത സംഗരാജു, സൂര്യ മേനോൻ തുടങ്ങി നിരവധി പേരാണ് അനൂപിന് ആശംസ അറിയിച്ചെത്തിയത്.

Recommended Video

ഹൃദയം കണ്ട് പൊട്ടിക്കരഞ്ഞ് സുചിത്ര മോഹൻലാൽ | FilmiBeat Malayalam
അടിച്ചുപൊളിച്ച് ബി​ഗ് ബോസ് താരങ്ങളും

ബി​ഗ് ബോസ് മൂന്നിലെ മത്സരാർഥികളായിരുന്ന മണിക്കുട്ടൻ, പൊളി ഫിറോസ് ഭാര്യ സജ്ന, സന്ധ്യ, റിതു മന്ത്ര തുടങ്ങിയവരും അനൂപിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. കൂടാതെ അവതാരകനും സിനിമാ താരവുമായ ​ഗോവിന്ദ് പത്മസൂര്യയും ചടങ്ങിൽ പങ്കെടുത്തു. പാട്ടും ഡാൻസും തമാശയുമെല്ലാമായി അനൂപിന്റെ വിവാഹം അടിച്ച് പൊളിക്കുന്ന ബി​ഗ് ബോസ് താരങ്ങളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ബി​ഗ് ബോസിലൂടെ അനൂപിന്റെ അടുത്ത സുഹൃത്തായ ആളാണ് നടൻ മണിക്കുട്ടൻ. അനൂപിന്റെ സഹോദരിയുടെ വിവാഹത്തിനും മണിക്കുട്ടൻ എത്തിയിരുന്നു. ബി​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം അജ​ഗജാന്തരത്തിലാണ് അനൂപ് ആദ്യം അഭിനയിച്ചത്. തന്റെ യുട്യൂബ് ചാനലിലൂടെ അതിന്റെ വിശേഷങ്ങൾ അനൂപ് പങ്കുവെക്കുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X