വീണ നായര്‍ക്കും ഇത് സന്തോഷദിനം! ഭര്‍ത്താവും മകനുമൊരുക്കിയ സര്‍പ്രൈസിന് പിന്നാലെ ബിഗ് ബോസ് താരങ്ങളും
നടനവിസ്മം മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ആഘോഷങ്ങള്‍ തകൃതിയായി നടക്കുകയാണ്. ആഴ്ചകളായി സമൂഹ മാധ്യമങ്ങള്‍ നിറയെ അദ്ദേഹത്തിന് ജന്മദിന സന്ദേശങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ മലയാള സിനിമാലോകവും ആരാധകരുമടക്കം മോഹന്‍ലാലിനെ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടാണ് ആശംസകള്‍ അറിയിക്കുന്നത്.
ഇന്ന് മോഹന്‍ലാലിന്റെ മാത്രമല്ല ബിഗ് ബോസ് താരമായിരുന്ന നടി വീണ നായരുടെ പിറന്നാള്‍ കൂടിയാണ്. ഭര്‍ത്താവും മകനുമടങ്ങുന്ന കുടുംബത്തിനൊപ്പമായിരുന്നു വീണയുടെ പിറന്നാള്‍ ആഘോഷം. വീണയുടെ ചിത്രം പതിപ്പിച്ച കേക്ക് മുറിച്ച് കൊണ്ടും സുഹൃത്തുക്കളെ വീഡിയോ കോളിലൂടെ പങ്കെടുപ്പിച്ചുമായിരുന്നു ആഘോഷം.

കണ്ണേട്ടന് നന്ദി പറയുന്നു. സൂം മീറ്റിങ്ങോടെ ഒരു പിറന്നാള്‍ ആഘോഷം. പ്രിയപ്പെട്ടവരോട് നന്ദി പറയുകയാണെന്നും പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ട് വീണ പറയുന്നു. മാത്രമല്ല വീണ നായര്‍ക്ക് ആശംസകളുമായി ആരാധകരും ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആര്യ അടക്കമുള്ളവര്‍ വീണയ്ക്കും മോഹന്‍ലാലിനും ഒരുമിച്ച് ജന്മദിന സന്ദേശം അയച്ചിരിക്കുന്നത്.
പ്രിയപ്പെട്ട ഈ രണ്ട് പേര്‍ക്കും സന്തേഷം നിറഞ്ഞ ജന്മദിനാശംസകള്‍. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമുള്ള രണ്ട് വ്യക്തികളാണ്. വീണ നായര്‍ എന്റെ ചക്കരയാണ്. പ്രിയപ്പെട്ട സുഹൃത്ത്. എന്ത് കാര്യത്തിനും ഏത് കാര്യത്തിനും പങ്കാളി ആകുന്നവള്‍. എന്റെ പെണ്ണിന് പിറന്നാള്‍ ആശംസകള്‍. ഒപ്പം പ്രിയപ്പെട്ട ലാലേട്ടനും.

കഴിഞ്ഞ വര്‍ഷം വരെയുള്ള എന്റെ ആശംസകള്‍ ഒരു ഫാന്‍ ഗേളിന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്കുള്ള ആശംസയായിരുന്നു. ഈ വര്‍ഷം അതില്‍ വലിയൊരു മാറ്റം ഉണ്ടായതിന് നന്ദി പറയുകയാണ്. ഇത് എന്റെ സ്വന്തം വല്യേട്ടനുള്ള പിറന്നാള്‍ ആശംസകളാണ്. നിങ്ങളുടെ സ്‌നേഹത്തിനും അങ്ങയുടെ വലിയ കുടുംബത്തിലെ ഒരു അംഗമാക്കിയതിന് കൂടി നന്ദി പറയുകയാണ്.
ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്നവരെല്ലാം വീണയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. രാജിനി ഭര്‍ത്താവ് ചാണ്ടിയ്‌ക്കൊപ്പമായിരുന്നു വീണയ്ക്ക് ആശംസ അറിയിച്ചത്. ഒപ്പം മത്സരാര്‍ഥികളായിരുന്നവരെല്ലാം ആശംസകള്‍ പറയുന്ന വീഡിയോ കൊളാഷും ആര്യ പങ്കുവെച്ചിരുന്നു. എന്തായാലും കൂട്ടുകാരിയുടെ പിറന്നാള്‍ വേറിട്ടതാക്കാനുള്ള ശ്രമത്തിലായിരുന്നു ആര്യ.


Click it and Unblock the Notifications