'ബിടെക്ക് റാങ്കോടെ പാസായി, പൂനെയിൽ എംഎൻസി കമ്പനിയിൽ ജോലി, ജാന്മണിക്കൊപ്പം ചേർന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി പങ്കെടുത്തശേഷമാണ് മോഡലും മിസ്റ്റർ ഗേ വേൾഡ് ഇന്ത്യ റണ്ണർ അപ് കൂടിയായ അഭിഷേക് ജയദീപ് മലയാളികൾക്ക് സുപരിചിതനാകുന്നത്. തൃശൂർ സ്വദേശിയായ അഭിഷേക് പൂനെയിൽ ഒരു എംഎൻസി കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ബിഗ് ബോസിലേക്ക് വൈൽഡ് കാർഡായി മത്സരിക്കാൻ എത്തുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കാനോ ടോപ്പ് ഫൈവിൽ ഇടം പിടിക്കാനോ കഴിഞ്ഞില്ലെങ്കിലും ഒരുപാട് ആരാധകരെ സമ്പാദിക്കാനും നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്നേഹം തിരികെ സമ്പാദിക്കാനുമെല്ലാം അഭിഷേകിനായി.
താൻ ഗേയാണെന്നത് അഭിഷേക് വെളിപ്പെടുത്തിയത് ബിഗ് ബോസിൽ വന്നശേഷമാണ്. ശേഷം അമ്മയുടെ സ്നേഹവും പിന്തുണയും അഭിഷേകിന് ലഭിച്ചു. ബിഗ് ബോസ് ആറാം സീസൺ കഴിഞ്ഞപ്പോൾ നിരവധി പേരുടെ സൗഹൃദം അഭിഷേകിന് ലഭിച്ചു.

അതിൽ ഏറ്റവും പ്രിയപ്പെട്ടതായി അഭിഷേക് സൂക്ഷിച്ചിരിക്കുന്നത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസുമായുള്ള സൗഹൃദമാണ്. ഹൗസിൽ വെച്ച് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഷോ കഴിഞ്ഞ് പുറത്ത് വന്നശേഷം നല്ലൊരു സൗഹൃദം ഇരുവരും തമ്മിൽ നിലനിർത്തുന്നുണ്ട്. ട്രാൻസ്ജെന്ററാണ് ജാൻമണി എന്നതുകൊണ്ട് തന്നെ അഭിഷേകും ജാൻമണിയും പ്രണയത്തിലാണെന്ന് പറഞ്ഞ് വളരെ മോശമായതും അശ്ലീലം നിറഞ്ഞതുമായ കമന്റുകൾ നിരന്തരം ഇരുവരുേയും സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെടാറുണ്ട്.
കപ്പിൾ ഫോട്ടോഷൂട്ട് ചെയ്തതിന്റെ പേരിൽ ഇരുവരും വിവാഹിതരായി എന്നും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ജാൻമണിയുമായുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അഭിഷേക്. താൻ ജാൻമണിക്ക് സഹോദരനാണെന്ന് അഭിഷേക് വ്യക്തമാക്കി. പൂനെയിലാണ് ഞാൻ ഇപ്പോൾ. ഇവിടെ ഒരു വലിയ എംഎൻസിയിൽ സോഫ്റ്റ്വെയർ ഡെവലപ്പറായി ജോലി ചെയ്യുന്നു.
ബിഗ് ബോസിലേക്ക് പങ്കെടുക്കാൻ വന്നത് ഒരു മാസം ലീവെടുത്താണ്. ഷോയിൽ നിന്നും ഇറങ്ങിയശേഷം ഞാൻ റീജോയിൻ ചെയ്തിരുന്നു. കാരണം ബിടെക് നന്നായി പഠിച്ച് റാങ്കാടെ പാസായതുകൊണ്ട് എനിക്ക് കിട്ടിയ ജോലിയാണ്. സീനിയർ അപ്ലിക്കേഷൻ ഡെവലപ്പർ പോസ്റ്റാണ്. ബിഗ് ബോസിനുശേഷം ഒന്നര വർഷത്തോളമായി വർക്ക് ഫ്രം ഹോം ആയിരുന്നു. കാരണം ഒരുപാട് പ്രോഗ്രാമുകളും പ്രമോഷൻസും എനിക്ക് ലഭിച്ചിരുന്നുവെന്നതാണ്.
ദീപാവലി വരെ ഓഫീസിൽ പോയി ജോലി ചെയ്യാം എന്നാണ് കരുതുന്നത്. പലരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ജാൻമണി എനിക്ക് ആരാണ്, ഞങ്ങൾ വിവാഹം കഴിച്ചോ എന്നതൊക്കെ. അതിനുള്ള മറുപടിയാണ് ഞാൻ പറയാൻ പോകുന്നത്. ജാൻമണി കേരളത്തിലെ നമ്പർ വൺ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ്.
അമലയുടെ തലൈവ, റൂമിയോ ജൂലിയറ്റ് തുടങ്ങിയ സിനിമയിൽ മേക്കപ്പ് ചെയ്തത് ജാൻമണിയാണ്. ഒരുപാട് സെലിബ്രിറ്റികൾക്ക് മേക്കപ്പ് ചെയ്യുന്നയാളാണ്. സംരംഭകയാണ്. മേക്കപ്പ് അക്കാദമിയുണ്ട്. മഞ്ജു വാര്യർ അടക്കമുള്ളവരുമായി നല്ലൊരു സൗഹൃദുള്ളയാളാണ്.

ബിഗ് ബോസിൽ വെച്ച് ഞാൻ ജാൻമണിയുമായി അത്ര സൗഹൃദമുണ്ടായിരുന്നില്ല. ഷോ കഴിഞ്ഞശേഷം ഞങ്ങൾ ഒരുമിച്ച് പ്രോഗ്രാം ചെയ്ത് തുടങ്ങിയശേഷമാണ് കണക്ടടായത്. ഒരിക്കൽ ഞാൻ വ്ലോഗ് എടുക്കുന്നതിനിടെ വളരെ തമാശയായിട്ടാണ് എന്നെ വിവാഹച്ചത് അഭിഷേകാണ്. ഭർത്താവാണ് എന്നൊക്കെ പറഞ്ഞത്. ആ ഭാഗം ഒരുപാട് പേർ കട്ട് ചെയ്ത് എടുത്ത് പ്രചരിപ്പിച്ചു.
അതിനുശേഷം അടുത്ത ദിവസം മുതൽ വളരെ അധികം സൈബർ ബുള്ളിയിങ് എനിക്കും ജാൻമണിക്കും എതിരെ ഉണ്ടായി. നീ കൊച്ചുപ്രേമനെ കല്യാണം കഴിച്ചു എന്നൊക്കെയാണ് കമന്റ്. ആദ്യം ഞാൻ വിഷമിച്ചു. ഞാൻ ഇക്കാര്യം ജാനുവിനോട് പറഞ്ഞപ്പോൾ അതൊക്കെ ശ്രദ്ധിക്കാതെ വിടാനാണ് പറഞ്ഞത്. പക്ഷെ അതിനുശേഷം ഞങ്ങളെ ഒരു ഗ്രൂപ്പ് ഫോട്ടോഷൂട്ട് ചെയ്യാൻ വിളിച്ചു.
നല്ലൊരു തുക നമുക്ക് അതിൽ നിന്നും കിട്ടി. സിക്സ് ഡിജിറ്റിലുള്ള തുകയാണ് അവർ ഞങ്ങൾക്ക് ഓഫർ ചെയ്തത്. ഒരു ദിവസത്തെ ഷൂട്ടിനാണ് ആ തുക കിട്ടിയത്. അങ്ങനെ ഞങ്ങൾ ആ ഷൂട്ട് ചെയ്തു. അതിനുശേഷവും വൾഗർ കമന്റുകളാണ് ഏറെയും വന്നത്. ബിഗ് ബോസ് വിന്നർ വരെ കമന്റ് പങ്കുവെച്ചുവെച്ചു.
കേട്ടാൽ അറയ്ക്കുന്ന കമന്റുകളാണ്. പിന്നെയും തുരുതുര നിരവധി പ്രമോഷനും പ്രോഗ്രാമുകളും കിട്ടി. നല്ലൊരു വരുമാനം വന്നു. സ്വന്തമായി എനിക്ക് ഒരു വീട് വെക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ഇതിനിടയിൽ ജാന്മണി എനിക്ക് ഒരു ഗിഫ്റ്റ് തന്നു. എന്നെ ഒരു ബ്രദറിനെ പോലെയാണ് അവർ കാണുന്നത്. അതോടെ എനിക്ക് അവരോടുള്ള ബഹുമാനം കൂടി. എനിക്ക് അത്രയും ഇഷ്ടമാണ് അവരെ ഇപ്പോൾ. ജാന്മണിയും ഞാനും തമ്മിൽ ഒന്നുമില്ല. അവർക്ക് ഞാൻ ഒരു സഹോദരനാണെന്നും അഭിഷേക് പറയുന്നു.


Click it and Unblock the Notifications











