ബിഗ് ബോസ് മലയാളം സീസൺ 4 ഉടൻ ആരംഭിക്കും , തീയതി വെളിപ്പെടുത്തി ആര്യ...
ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് . ഹിന്ദിയിൽ ആരംഭിച്ച ഷോ പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും തുടങ്ങുകയായിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകർക്ക് പുതിയ അനുഭവമായിരുന്നു ബിഗ് ബോസ് നൽകിയത്. തുടക്കത്തിൽ ചെറിയ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായി മാറുകയായിരുന്നു.
2018 ൽ ആണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത് . മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു അണിനിരന്നത്. പേളി മാണി, രഞ്ജിനി ഹരിദാസ്, സാബു, ശ്വേത മേനോൻ, ഷിയാസ് കരീം, ശ്രീനീഷ്, അർച്ചന സുശീലൻ എന്നിവരായിരുന്നു എത്തിയത്. സാബു മോൻ ആയിരുന്നു ആദ്യ സീസണിലെ വിജയി. പേളി മാണി രണ്ടാം സ്ഥാനവും നേടിയിരുന്നു.
ആദ്യ ഷോ ഹിറ്റായതിനെ തുടർന്ന് 2020 സീസൺ2 ആരംഭിക്കുകയായിരുന്നു. ആര്യ, ഡോക്ടർ രജിത് കുമാർ, വീണ നായർ, മഞ്ജു പത്രോസ്, അമൃത സുരേഷ് അഭിരാമി സുരേഷ്, ഫുക്രു തുടങ്ങിയവരായിരുന്നു പങ്കെടുത്തത്. മോഹൻലാൽ തന്നെയായിരുന്നു രണ്ടാം ഭാഗവും അവതരിപ്പിച്ചത്. എന്നാൽ ഈ ഷോയ്ക്ക് 100 ദിവസം പൂർത്തിയാക്കാൻ സാധിച്ചില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പകുതിയിൽ നിർത്തി വയ്ക്കുകയായിരുന്നു.

2021 ൽ ആണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഷോ തുടങ്ങിയത്, മണികുട്ടൻ, നോബി, കിടിലൻ ഫിറോസ്, ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു ഷോയിൽ എത്തിയത്. താരങ്ങളെ കൂടാതെ പുതുമുഖങ്ങളും ഷോയിൽ എത്തിയിരുന്നു. സായി,ഡിംപൽ ബാൽ, ഋതു മന്ത്ര, അഡോണി , സന്ധ്യ മനോജ് എന്നിവർ ബിഗ് ബോസ് ഷോയിൽ കൂടിയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുന്നത്. മണിക്കുട്ടൻ ആയിരുന്നു സീസൺ 3യുടെ വിജയി. സായി ആയിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. വോട്ടിംഗിലൂടെയായിരുന്നു ഇക്കുറി വിജയിയെ കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധി മൂലം ബിഗ് ബോസ് ഷോ നിർത്തി വയ്ക്കേണ്ടി വന്നു.

ബിഗ് ബോസ് നാലാം സീസണു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സീസൺ 3 അവസാനിച്ചപ്പോൾ തന്നെ 4 നെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. വളരെ വേഗം തന്നെ അടുത്ത സീസൺ തുടങ്ങുമെന്നായിരുന്നു അന്ന് പ്രചരിച്ചത്. ഇപ്പോഴിത ബിഗ് ബോസ് നാലാം സീസണിനെ കുറിച്ചുള്ള ചർച്ച തകൃതിയായി സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് നടക്കുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ അടുത്ത വർഷം തുടക്കത്തിൽ തന്നെ ഷോ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബിഗ് ബോസ് സീസൺ 4 നെ കുറിച്ചുള്ള ആര്യയുടെ വാക്കുകളാണ്. ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ''ബിഗ് ബോസ് സീസൺ 4 എന്ന് ആരംഭിക്കും എന്ന ചോദ്യത്തിനായിരുന്നു 2023 മാർച്ചിൽ തുടങ്ങുമെന്ന് മറുപടി നൽകിയത്''. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

നേരത്തെ തന്നെ ബിഗ് ബോസ് സീസൺ 4 നെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. വ്ലോഗർ രേവതിയായിരുന്നു ഇതിനെ കുറിച്ചുള്ള സൂചന നൽകിയത്. കഴിഞ്ഞ സീസണിൽ രേവതി വെളിപ്പെടുത്തിയ ഇൻഫർമേഷൻ എല്ലാം ഒരു പരിധി വരെ കൃത്യമായിരുന്നു. സാധ്യത ലിസ്റ്റായിരുന്നു രേവതി പങ്കുവെച്ചത്. വളരെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്ന ഷോയാണ് ബിഗ് ബോസ്. ഗ്രാൻഡ് ഓപ്പണിംഗിന്റെ അന്ന് മാത്രമേ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് അറിയാൻ സാധിക്കുകയുള്ളൂ.
Recommended Video

രേവതി പുറത്ത് വിട്ട ലിസ്റ്റിൽ. സന്തോഷ് പണ്ഡിറ്റ്, വാവ സുരേഷ്, ജിയ ഇറാനി, ശ്രീലക്ഷ്മി അറയ്ക്കല്‍,ടിക് ടോക് താരം അഖില്‍ സി ജെ6, അനീഷ് രവി, കൊല്ലം സുധി, നെല്‍സണ്‍, ബിനു അടിമാലി, ലിന്റോ റോണി, സുബി സുരേഷ്, ശ്രുതി രജനികാന്ത്, അനാര്‍ക്കലി മരിക്കാര്‍, വിനോദ് കോവൂര്‍, രാജേഷ് ഹെബ്ബാര്‍ റിയാസ് ഖാൻ എന്നിവരുടെ പേരുകളാണുള്ളത്. എന്നാൽ താൻ ഈ പറഞ്ഞ പേരുകളെല്ലാം സാധ്യത ലിസ്റ്റ് മാത്രമാണെന്നും ഇവരില്‍ ആരൊക്കെ ഉണ്ടാവുമെന്ന കാര്യം ഇനിയും വ്യക്തമല്ലെന്നും രേവതി പറയുന്നുണ്ട്. ഇതില്‍ ഒരു പത്ത് പേരെങ്കിലും ഉണ്ടാവാന്‍ ചാന്‍സ് ഉണ്ടെന്നും വ്യക്തമാകകുന്നുണ്ട്. ബാക്കിയെല്ലാം ഭാഷകളിലും ബിഗ് ബോസ് ആരംഭിച്ചിട്ടുണ്ട്. മലയാളത്തിൽ ആരംഭിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരും.


Click it and Unblock the Notifications