'ഒരമ്മയും ഓട്ടിസമുള്ള കുഞ്ഞുമായി ഒളിച്ചോടില്ല, വിവാഹത്തിന് മുമ്പുള്ള വെളുപ്പിക്കൽ, പെയ്ഡ് ഇന്റർവ്യൂ'
കൊറിയോഗ്രാഫർ, അവതാരകൻ എന്നീ നിലകളിലെല്ലാം സിബിൻ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി സജീവമായിരുന്നു. എങ്കിലും ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ് കുടുംബപ്രേക്ഷകർക്ക് സിബിൻ പരിചിതനാകുന്നത്. ഏഷ്യാനെറ്റിൽ ഏറെ ആരാധകരുണ്ടായ സ്റ്റാർട്ട് മ്യൂസിക്ക് എന്ന ഷോയിലെ ഡിജെയുമായിരുന്നു സിബിൻ. താരത്തിന്റെ വ്യക്തി ജീവിതം ബിഗ് ബോസിൽ വന്നശേഷമാണ് ചർച്ചയായി തുടങ്ങിയത്.
സിബിൻ വിവാഹമോചിതനും ഒരു ഭിന്നശേഷിക്കാരനായ കുഞ്ഞിന്റെ പിതാവുമാണ്. ഡാൻസറായ ചിഞ്ചുവാണ് സിബിന്റെ മുൻഭാര്യ. സിബിനുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം ബാംഗ്ലബരിലാണ് ചിഞ്ചുവും മകനും കുടുംബത്തോടൊപ്പം താമസം. കഴിഞ്ഞ ദിവസം ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് സിബിൻ ഒരു അഭിമുഖം നൽകിയിരുന്നു.

ചിഞ്ചുവിന്റെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ചുള്ള ഭർത്താവല്ല ഞാനെന്നും അതിനാലാണ് ആ ദാമ്പത്യം അധികകാലം മുന്നോട്ട് പോകാതിരുന്നതെന്നും സിബിൻ പറഞ്ഞിരുന്നു. കൂടാതെ ചിഞ്ചുവിന് എതിരെ ഗുരുതര ആരോപണങ്ങളും സിബിൻ ഉന്നയിച്ചിരുന്നു. താൻ കുത്തിപ്പരിക്കേൽപ്പിച്ചു, മകന്റെ ചിലവിന് പണം നൽകുന്നില്ല തുടങ്ങിയ ആരോപണങ്ങൾ മുൻ ഭാര്യയിൽ നിന്നും ഉണ്ടായി എന്നാണ് സിബിൻ പറഞ്ഞത്.
മകനെ കാണാൻ പോലും ഒരു സമയത്ത് മുൻ ഭാര്യ അനുവദിച്ചിരുന്നില്ലെന്നും മകൻ എവിടെയാണ് പഠിക്കുന്നത് എന്നതുപോലുമുള്ള വിവരങ്ങൾ തന്നോട് പങ്കുവെക്കാറില്ലെന്നും സിബിൻ പറഞ്ഞിരുന്നു. അഭിമുഖം വൈറലായതോടെ പ്രതികരിച്ച് മുൻ ഭാര്യ എത്തി. അതേ അഭിമുഖത്തിന് താഴെയാണ് ചിഞ്ചുവിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്.
താൻ ഇടുന്ന കമന്റുകൾ എല്ലാം ഡിലീറ്റ് ചെയ്യപ്പെടുന്നുവെന്നും സിബിന്റേത് പെയ്ഡ് ഇന്റർവ്യു ആണെന്നും മുൻ ഭാര്യ ആരോപിച്ചു. ഞാൻ ഇവിടെ കുറിച്ച എല്ലാ കമന്റുകളും ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ ഇത് ഒരു പെയ്ഡ് അഭിമുഖമാണെന്നത് വ്യക്തമാണ്. ശരിയാണ്... എനിക്കും എന്റെ മകനും വേണ്ടി സംസാരിക്കാൻ എനിക്ക് ഒരു വ്യാജ പ്രൊഫൈലോ പിആർ സ്റ്റണ്ടുകളോ ആവശ്യമില്ല. ആർക്കും ഒരു ചാനൽ സൃഷ്ടിക്കാൻ കഴിയും. എനിക്കും ഒരെണ്ണം ഉണ്ട്. ഈ വിഷയങ്ങൾ മറ്റ് യൂട്യൂബർമാർക്ക് ഉള്ളടക്കമാകുന്നതിന് വളരെ മുമ്പുതന്നെ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അവിടെ ഞാൻ പങ്കിട്ടിട്ടുമുണ്ട് എന്നാണ് ചിഞ്ചു കുറിച്ചത്. സിബിന്റെ വാക്കുകളിൽ സത്യസന്ധത തോന്നുന്നില്ലെന്നാണ് ഏറെയും കമന്റുകൾ. സിബിൻ ഫേക്ക് പേഴ്സണാലിറ്റിയാണെന്ന് തോന്നിയിട്ടുണ്ട്. ഒരു അമ്മയും ശക്തമായ കാരണമില്ലാതെ ഓട്ടിസം ബാധിച്ച കുട്ടിയുമായി അവന്റെ പിതാവിനെ വേണ്ടെന്ന് വെച്ച് ഒളിച്ചോടില്ല.

സിംഗിൾ പാരന്റാകാൻ ആ സ്ത്രീ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിന് ശക്തമായ കാരണമുണ്ടാകും. ഓട്ടിസം ബാധിച്ച കുട്ടികളെ പരിപാലിക്കുന്നത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രതിബദ്ധതയാണ്, ഒരുമാസം 50000 വരെ ഫീസ് വാങ്ങുന്ന തെറാപ്പി സെന്ററുകളുണ്ട്. അപ്പോൾ ഇന്റർവ്യൂവിൽ കാര്യങ്ങൾ സംസാരിക്കുമ്പോൾ വളരെ സൂക്ഷിച്ച് സംസാരിക്കുക അല്ലെങ്കിൽ പെട്ടുപോകും സിബിനെ... സിബിന്റെ ഇന്റർവ്യു കാണുന്ന ASD കുഞ്ഞുങ്ങളുടെ പാരൻസിന് ഒരിക്കലും അക്സപ്റ്റ് ചെയ്യാൻ കഴിയുന്നതല്ല സിബിൻ പറഞ്ഞ ന്യായങ്ങൾ.
ഒരു ASD കുഞ്ഞിനെ വളർത്തുന്നതിന്റെ ബുദ്ധിമുട്ടുകൾ ASD ആയിട്ടുള്ള കുഞ്ഞുങ്ങളുടെ പേരൻസിന് മാത്രമെ അറിയൂ. അത് നോർമൽ ലൈഫിൽ മുന്നോട്ടുപോകുന്ന ഓഡിയൻസിന് അറിയില്ല, സിബിന് എതിരെ വരുന്ന കമന്റ്സെല്ലാം ഡിലീറ്റ് ആകുന്നുണ്ടല്ലോ. ഓട്ടിസ്റ്റിക്കായ മകനെ ചികിത്സിക്കാനും തെറാപ്പിക്കും എത്ര രൂപ വേണ്ടി വരുമെന്ന് ഊഹിച്ചുകൂടെ.
അങ്ങനെ ഒരു കുഞ്ഞിനെ ചേർത്ത് നിർത്തി വളർത്തുന്നത് നിസാര കാര്യമല്ല, ഒരു കാര്യം ഈ അഭിമുഖത്തിലൂടെ മനസിലായി. സിബിന് സ്വന്തം കുഞ്ഞിന്റെ കണ്ടീഷൻ എന്താണെന്ന് പോലും അറിയില്ലെന്ന്. ഒരിക്കലും ഒരു ഓട്ടിസ്റ്റിക്കായ കുഞ്ഞിന്റെ അച്ഛൻ സിബിനെപ്പോലെ സംസാരിക്കില്ല. രണ്ടു വയസ്സുവരെ കൂടെയുണ്ടായിട്ട് കുഞ്ഞിന്റെ ഡെവലപ്മെന്റ് എന്തെന്ന് പോലും സിബിന് അറിയില്ല, ആര്യയുമായുള്ള വിവാഹത്തിന് മുമ്പുള്ള വെളുപ്പിക്കലാണ് സിബിന്റെ അഭിമുഖം എന്നിങ്ങനെയാണ് പ്രത്യക്ഷപ്പെട്ട കമന്റുകൾ.


Click it and Unblock the Notifications