'അപ്പാനിയിൽ നിന്നും കാശ് വാങ്ങി എയർപോട്ടിൽ മീഡിയ നാണം കെടുത്താൻ കാത്ത് നിൽക്കുന്നു, ഞാൻ ആകെ ഭയന്നു'

By Desk

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർത്ഥിയായി വന്ന് നിരവധി വിവാദങ്ങൾ സൃഷ്ടിച്ചയാളാണ് അവതാരകയും മോഡലുമെല്ലാമായ മസ്താനി. നെ​ഗറ്റീവ് ​ഗെയിം കളിച്ചതാണ് മസ്താനിക്ക് ഹേറ്റ് ഉണ്ടാകാൻ കാരണമായത്. ഇപ്പോഴിതാ താൻ എന്തുകൊണ്ട് ഒരു മീഡിയയ്ക്കും അഭിമുഖം കൊടുത്തില്ലെന്ന ചോദ്യത്തിന് മസ്താനി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലൂടെ മറുപടി നൽകി. തനിക്ക് ഇപ്പോൾ എല്ലാവരേയും ഭയമാണെന്ന് മസ്താനി പറയുന്നു.

വലിയൊരു തുക പ്രതിഫലമായി വാങ്ങി ഏതെങ്കിലും ഒരു ചാനലിന് എക്സ്ക്ലൂസീവ് ഇന്റർവ്യൂ കൊടുക്കാൻ എനിക്ക് കഴിയുമായിരുന്നു. എന്നെ കുറ്റം പറഞ്ഞ പല ചാനൽസും ഇന്റർവ്യു ചോദിച്ച് എന്നെ വിളിക്കുകയും ചെയ്തിരുന്നു. പക്ഷെ എനിക്ക് പേടിയാണ് അവർക്ക് ഇന്റർവ്യു കൊടുക്കാൻ.

Mastani
Photo Credit: Mastani / Appani sarath

കാരണം അവർക്ക് ഞാൻ പറയുന്നത് വളച്ചൊടിക്കാനും പല തരത്തിലുള്ള തമ്പ് ഇടാനും അവർക്ക് കഴിയും. ഞാൻ വർക്ക് ചെയ്ത വെറൈറ്റി മീഡിയ എന്ന ചാനലിനോട് എനിക്ക് നന്ദിയുണ്ട്. അവർ ഇപ്പോഴും എനിക്കൊപ്പം നിൽക്കുന്നുണ്ട്. വേണമെങ്കിൽ എന്നെ വെച്ച് ഒരു ഇന്റർവ്യു അവർക്ക് എടുക്കാം. പക്ഷെ അവർ ഇത് വരെ എന്നോട് അത് ആവശ്യപ്പെട്ടിട്ടില്ല.

അത് അവരുടെ മാന്യത. ഫോൺ നാട്ടിലെത്തിയശേഷം മാത്രമെ ഓൺ ചെയ്യാവൂ എന്നാണ് ബി​ഗ് ബോസ് ടീം എന്നോട് പറഞ്ഞത്. അത് എങ്ങനെ ശരിയാകും എയർപോട്ടിലെ ആവശ്യങ്ങൾക്ക് വേണ്ട ഐഡി പ്രൂഫ്സ് എല്ലാം എന്റെ ഫോണിലാണ്. അതുകൊണ്ട് തന്നെ ചെന്നൈ എയർ പോട്ടിൽ എത്തിയപ്പോൾ ഞാൻ ഫോൺ ഓൺ ചെയ്തു. ഓൺ ചെയ്തതും ഒരുപാട് കോൾസ് വന്നു.

കൂടുതലും എനിക്ക് പരിചയമുള്ള മീഡിയയിൽ‌ നിന്നാണ്. കൊച്ചി എയർപോട്ടിൽ വരുമ്പോൾ സൂക്ഷിക്കണം. നിന്നെ കാത്ത് ആളുകൾ നിൽപ്പുണ്ട്. കൂവാനും പുലികളി കളിച്ച് നിന്നെ നാണം കെടുത്താനും നിന്നോട് പലതരം ചോ​ദ്യങ്ങൾ ചോദിക്കാനും അപ്പാനി ശരത്തിന്റെ കയ്യിൽ നിന്നും കാശ് വാങ്ങിയ മീഡിയ വെയ്റ്റ് ചെയ്യുകയാണ് എന്നാണ് അവർ പറഞ്ഞത്. അത് കേട്ടുപ്പോഴുള്ള എന്റെ അവസ്ഥ ആലോചിച്ച് നോക്കൂ.

ഞാനാണെങ്കിൽ ല​ഗേജ് കയറ്റിവിട്ട് ഫ്ലൈറ്റിന് വെയിറ്റ് ചെയ്യുകയാണ്. ഇങ്ങനെക്കെ കേൾക്കുമ്പോൾ ‍ഞാൻ എങ്ങനെ പേടിക്കാതിരിക്കും. എന്ത് ധൈര്യത്തിൽ കൊച്ചിയിലേക്ക് ചെല്ലും. കൊച്ചിയിലെ ഇഷ്യു ഞാൻ ബി​ഗ് ബോസ് ടീമിനെ അപ്പോൾ തന്നെ വിളിച്ച് അറിയിച്ചു. അപ്പോഴും അവർ ചോ​ദിച്ചത് ഫോൺ എന്തിന് നാട്ടിൽ ചെല്ലാതെ ഓൺ ചെയ്തു എന്നാണ്.

Mastani
Photo Credit: Mastani / Instagram

അത് കേട്ടതും ഞാൻ കോൾ കട്ട് ചെയ്തു.‍ പിന്നെ അവർ എന്നെ തിരിച്ച് വിളിച്ചു. കൊച്ചിയിൽ കുഴപ്പമൊന്നുമില്ല. ധൈര്യമായി പൊയ്ക്കോളാൻ പറഞ്ഞു. പക്ഷെ ഒരുപാട് മീഡിയ എന്നെ കാത്ത് നിന്നിരുന്നു. എനിക്ക് മൂന്ന് വർഷമായി അറിയാവുന്ന മീഡിയക്കാരാണ് അവരിൽ പലരും. എന്നിട്ടും അവർ എന്റെ വീഡിയോ എടുത്ത് ഇട്ട് നൽകിയ ക്യാപ്ഷൻ കണ്ട് എനിക്ക് വിഷമം തോന്നി.

ഞാൻ സപ്പോർട്ട് ചെയ്ത ഒരു പേജുണ്ടായിരുന്നു. അവർ പോലും എന്നെ കുറിച്ച് മോശം തമ്പ്നെയിലാണ് ഇട്ടത്. പൊതുവെ എല്ലാ കാര്യവും ഫണ്ണായി എടുത്തിരുന്ന ആളാണ് ഞാൻ. ബി​ഗ് ബോസിൽ പോയി വന്നശേഷം എനിക്ക് അത് പറ്റുന്നില്ല. ഇവർക്കൊക്കെ ഞാൻ എന്തിനാണ് ഇന്റർവ്യു കൊടുക്കുന്നത്.

എനിക്ക് പേടിയാണ് എല്ലാവരേയും. അതുകൊണ്ട് കമന്റ്സും മെൻഷനുമെല്ലാം ഞാൻ ഓഫ് ചെയ്തു. എന്റെ വീഡിയോ പോലും ഞാൻ നോട്ട് ഇന്ററസ്റ്റ് അടിച്ച് വിടും. അതുപോലും കാണാൻ എനിക്ക് താൽപര്യമില്ലെന്നും മസ്താനി പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X