India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടനും മുൻ ബി​ഗ് ബോസ് താരവുമായ നോബി മാർക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചോ? സത്യാവസ്ഥ ഇതാണ്!

  |

  മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന ഹാസ്യ താരങ്ങളലിൽ പ്രധാനിയാണ് നോബി മാർക്കോസ്. തമാശകളെ പോലെ തന്നെ ഉരുളയ്ക്ക് ഉപ്പേരിപോലെയുള്ള മറുപടികളും എതിരാളികളുടെ ഉത്തരം മുട്ടിക്കും പോലുള്ള കൗണ്ടറുകളുമാണ് നോബിയുടെ പ്രശസ്തിക്ക് പിന്നിൽ.

  Blesslee's Sister Reacts: ബ്ലെസ്ലിയെ കാണാൻ പറ്റാതെ പെങ്ങൾ, പിന്നെ ഒരു മിന്നായംപോലെ.. | *BiggBoss

  സ്റ്റാർ മാജിക്കിൽ എത്തിയതോടെയാണ് താരത്തിനെ ആളുകൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ശേഷം ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർഥിയായി എത്തിയതോടെ നോബിയെ അടുത്തറിയാൻ പ്രേക്ഷകർക്ക് സാധിച്ചു.

  Also Read: 'നൂറ് ദിവസങ്ങൾക്ക് ശേഷം അവൾ ശരിക്കുള്ള ബി​ഗ് ബോസിന്റെ വീട്ടിൽ'; ധന്യയെ സ്വാ​ഗതം ചെയ്ത് ഭർ‌ത്താവ് ജോൺ!

  കോമഡി റിയാലിറ്റി ഷോയിലൂടെയാണ് നോബിയുടെ മിനി സ്ക്രീൻ ജീവിതം ആരംഭിച്ചത്. 2010 മുതൽ നോബി സിനിമയിൽ സജീവമാണ്. ഹസ്ബന്റ്സ് ഇൻ ​ഗോവ, പുലി മുരുകൻ, അയാൾ ഞാനല്ല, ഉട്ടോപ്യയിലെ രാജാവ്, ​ഗപ്പി, ശിഖാമണി, മധുരരാജ, ‌ഉറിയടി, ആട് 2 തുടങ്ങി ഒട്ടനവധി സിനിമകളുടേയും ഭാ​ഗമായിട്ടുണ്ട് നോബി.

  കഴിഞ്ഞ ദിവസം നോബിയെ കുറിച്ച് പുറത്ത് വന്ന വാർത്ത എല്ലാവരേയും ഞെട്ടിക്കുന്ന ഒന്നായിരുന്നു. നോബി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലാണ് എന്ന തരത്തിലാണ് വാർത്ത വന്നത്.

  Also Read: 'ദിൽ‌ഷ ജയിച്ചതിൽ സന്തോഷമാണോ?'; ബ്ലെസ്ലിയുടെ ആദ്യ പ്രതികരണം!

  മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നോബിയുടേത് എന്നതുകൊണ്ട് തന്നെ താരത്തിന്റെ ആരാധകരെല്ലാം ദുഖിതരായി. പിന്നീട് കേട്ടത് സത്യമാണോയെന്ന് അറിയാനുള്ള തത്രപ്പാടിലായിരുന്നു എല്ലാവരും.

  യഥാർഥത്തിൽ നോബി ആത്മ​ഹത്യയ്ക്ക് ശ്രമിച്ചോ? എന്ന ചോദ്യത്തിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്. നോബി ആത്മഹത്യ ചെയ്തെന്ന വാർത്ത ആശുപത്രിയിൽ‌ അബോധാവസ്ഥയിൽ കിടക്കുന്ന നോബിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊപ്പമാണ് പ്രചരിച്ചിരുന്നത്.

  അതിനാലാണ് പ്രേക്ഷകർ സംഭവം സത്യമാണെന്ന് കരുതിയതും. പ്രചരിച്ച വ്യാജ വാർത്തകൾ പിന്നിലെ സത്യം വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് നവാ​ഗത സംവിധായൻ ഡി.കെ ദിലീപ്.

  നോബിയും ഭാ​​ഗമായിട്ടുള്ള പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിൽ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ താരം ആത്മഹ​ത്യയ്ക്ക് ശ്രമിച്ചുവെന്ന പേരിൽ പ്രചരിച്ചത്. ഇതിനെതിരെ ഡി.കെ ദിലീപ് വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്.

  നോബിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് തന്റെ പുതിയ സിനിമയുടെ ക്ലൈമാക്സ് ചിത്രങ്ങളാണെന്ന് സംവിധായകൻ വ്യക്തമാക്കി.

  ഇത്തരം പ്രവൃത്തികൾ തന്നെ പോലെയുള്ള നവാഗത സംവിധായകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയാണെന്നും സംവിധായകൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ സൈബർ സെല്ലിനെ സമീപിച്ചിട്ടുള്ളതായും ദിലീപ് അറിയിച്ചു.

  നോബിയും ഇതിനെതിരെ കേസ് കൊടുക്കാൻ ഒരുങ്ങുകയാണെന്നും ദിലീപ് പറയുന്നു. വ്യാജ വാർത്ത പ്രചരിച്ചതിന് പിന്നാലെ വെഞ്ഞാറമൂട്ടിലെ നോബിയുടെ വീട്ടിലേക്ക് വരെ സത്യാവസ്ഥ അന്വേഷിച്ച് ആളുകൾ എത്തിയിരുന്നു. നോബിയെത്തന്നെയാണ് പല സുഹൃത്തുക്കളും സത്യമറിയാൻ ഫോണിൽ വിളിച്ചത് എന്നതും രസകരം.

  'ഞാൻ മിനിഞ്ഞാന്ന് ആത്മഹത്യ ചെയ്തതാണല്ലോ. പിന്നെ എങ്ങനെ എന്നെ ഫോണിൽ കിട്ടി?' എന്നായിരുന്നു നോബി തൻ്റെ പതിവ് ത​ഗ് ശൈലിയിൽ തിരിച്ച് ചോദിച്ചത്.

  താൻ ആദ്യം വാർത്തയല്ല കണ്ടതെന്നും മറിച്ച് ആത്മഹത്യ ചെയ്യുന്നതിൻ്റെ ദൃശ്യങ്ങളാണെന്നും നോബി പറഞ്ഞു. നോബിയെ അറിയുന്ന നിരവധി പേരെയാണ് ഈ വാർത്ത ആശങ്കയിലാക്കിയത്. താരത്തിന്റെ ആത്മഹത്യ വാർത്ത പ്രചരിക്കുമ്പോൾ ഭാര്യ തിരുപ്പതിയിലായിരുന്നു.

  സുഹൃത്തുക്കളാണ് ഭാര്യയോട് നോബിയുടെ ആത്മഹത്യ വാർത്ത പ്രചരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. ഈ സമയം നോബി വിമാന യാത്രയിലായിരുന്നു. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് നോബിയോട് ഭാര്യ സംസാരിച്ചിരുന്നതാണ്.

  വിമാനം ഇറങ്ങിയ ഉടൻ നോബി ഭാര്യയെ വിളിച്ചതോടെയാണ് ഭാര്യക്കും ആശ്വാസമായത്. സോഷ്യൽ മീഡിയ ഉപകാരിയാണെങ്കിൽ ചില സമയത്ത് ഉപദ്രവമാണെന്നും നോബി പറയുന്നു.

  നിലവിൽ പ്രചരിക്കുന്ന വീഡിയോ കുരുത്തോല പെരുന്നാൾ എന്ന തൻ്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിലേതാണെന്നും നോബി പറഞ്ഞു. ഡി.കെ ദിലീപ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുരുത്തോല പെരുന്നാൾ. മുമ്പും നിരവധി താരങ്ങളുടെ മരണവാർത്ത ഇത്തരത്തിൽ പ്രചരിച്ചിട്ടുണ്ട്. നടൻ ജനാർദ്ദനൻ അടക്കമുള്ളവർ ഇതിന്റെ ഇരകളാണ്.

  Read more about: bigg boss
  English summary
  bigg boss ex contestant Noby Marcose reacted about his fake death news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X