'ആ ഫോട്ടോ കണ്ടതോടെ അനീഷ് ഇല്ലാണ്ടായി, അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി, ദാമ്പത്യത്തിന്റെ ഓർമകൾ നന്നായി ബാധിച്ചു'
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഫാമിലി വീക്ക് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യം ഹൗസിലേക്ക് എത്തിയത് ബിന്നി സെബാസ്റ്റ്യൻ, ഷാനവാസ്, അനീഷ് എന്നിവരുടെ കുടുംബമാണ്. അതിൽ കുടുംബം വന്നശേഷമുള്ള അനീഷിന്റെ ടാസ്ക്കിലെ പ്രകടനം ബിബി പ്രേക്ഷകർക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. ഏഴിന്റെ പണി എന്നാണ് ഈ സീസണിന്റെ ടാഗ് ലൈൻ.
അതുകൊണ്ട് തന്നെ കുടുംബത്തെ കാണും മുമ്പ് മത്സരാർത്ഥികൾ ബിഗ് ബോസ് നൽകുന്ന ടാസ്ക്ക് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണം. അനീഷിനും ഷാനവാസിനും കുടുംബ ഫോട്ടോ കൂട്ടിയോജിപ്പിക്കുന്ന പസിലാണ് നൽകിയത്. ആദ്യം ടാസ്ക്ക് പൂർത്തിയാക്കി ഷാനവാസ് പുറത്തിറങ്ങി. എന്നാൽ കുടുംബ ഫോട്ടോ കണ്ടപ്പോൾ ഉണ്ടായ ഷോക്കിൽ അനീഷിന് ടാസ്ക്ക് നന്നായി ചെയ്യാൻ കഴിഞ്ഞില്ല.

അനീഷിന്റെ വിവാഹ സമയത്ത് പകർത്തിയ ഒരു കുടുംബഫോട്ടോയാണ് ബിഗ് ബോസ് ടാസ്ക്കിൽ ഉപയോഗിച്ചിരുന്നത്. ഓർക്കാനിഷ്ടപ്പെടാത്ത ഒരു ദാമ്പത്യത്തിലൂടെ സ്ട്രഗിൾ ചെയ്ത് കടന്ന് വന്നയാളാണ് അനീഷ്. താൻ വിവാഹമോചിതനാണെന്നത് പ്രൊഫൈൽ വീഡിയോയിൽ തന്നെ അനീഷ് തുറന്ന് പറഞ്ഞിരുന്നു. കുടുംബ ഫോട്ടോ കണ്ടപ്പോൾ വിവാഹ ദിവസവും അതിനുശേഷമുണ്ടായ സംഭവങ്ങളും വീണ്ടും മനസിലേക്ക് വന്നതുകൊണ്ടാകം ടാസ്ക്ക് പൂർത്തിയാക്കാൻ അനീഷിന് കഴിയാതെ പോയത്.
ഒരുപാട് സമയം എടുത്താണ് അനീഷ് പസിൽ കൃത്യമായി ക്രമീകരിച്ചത്. ശേഷം അനീഷ് ടാസ്ക്ക് ഏരിയയിൽ തളർന്നിരുന്ന് കരഞ്ഞു. അമ്മയും സഹോദരനും എത്തി ആശ്വസിപ്പിച്ചാണ് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയത്. ഇപ്പോഴിതാ അനീഷിനെ കുറിച്ച് ബിഗ് ബോസ് മുൻ മത്സരാർത്ഥി സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
തളർന്ന് ഇരുന്ന് കരയുന്ന അനീഷിന്റെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നിയെന്ന് സായ് കൃഷ്ണ പറയുന്നു. അനീഷിന്റെ ഇന്നത്തെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി. സത്യത്തിൽ അയാൾ ഇല്ലാണ്ടായതുപോലെ തോന്നി. കല്യാണ സമയത്ത് പകർത്തിയ കുടുംബ ഫോട്ടോയാണ് ബിഗ് ബോസ് ടാസ്ക്കിന് വേണ്ടി കൊടുത്തത്. അയാൾ അത് ലൈവിൽ പറയുന്നുമുണ്ടായിരുന്നു. കല്യാണത്തിന്റെ സമയത്ത് പകർത്തിയ ഫോട്ടോയാണ് എനിക്ക് ബിഗ് ബോസ് തന്നത്.
അതുകൊണ്ട് തന്നെ അതിന്റെ ഓർമകളൊക്കെ പെട്ടന്ന് തിരികെ വന്നപ്പോൾ പ്രശ്നമായി. സ്റ്റക്കായി പോയിയെന്ന്. അയാളെ അത് നന്നായി ഹിറ്റ് ചെയ്തുവെന്നത് എപ്പിസോഡും ലൈവും കണ്ടവർക്ക് മനസിലായി കാണും. അന്ന് നടന്ന സംഭവങ്ങളെല്ലാം ഓർമ വന്നുവെന്നും അനീഷ് പറഞ്ഞു.

പസിൽ പീസ് അടുക്കി വെക്കുമ്പോൾ അനീഷിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. എപ്പിസോഡിൽ കണ്ടതുപോലെയല്ല. ലൈവ് കണ്ടവർക്ക് അറിയാം. അനീഷ് സ്ട്രഗിൾ ചെയ്യുകയായിരുന്നു. അവസാനം തളർന്ന് ഇരുന്നു. ഒരുപാട് സമയം എടുത്താണ് ടാസ്ക്ക് ചെയ്തത്. എന്നിട്ടും അയാൾക്ക് അത് ചെയ്യാൻ പറ്റുന്നില്ലായിരുന്നു.
അവസാനം കുടുംബത്തോട് അനീഷിനെ ടാസ്ക്ക് ഏരിയയിൽ പോയി അനീഷിനെ കണ്ട് കൂട്ടി കൊണ്ട് വരാൻ പറഞ്ഞു എന്നും സായ് കൃഷ്ണ പറയുന്നു. പ്രേക്ഷകർക്കും സായ് കൃഷ്ണയുടെ അതേ ചിന്തയാണ് അനീഷിന്റെ വീഡിയോ കണ്ടപ്പോൾ തോന്നിയത് എന്നത് കമന്റ് ബോക്സിൽ വ്യക്തം. അനീഷ് അമ്മയുടെ മുമ്പിൽ ഇരുന്നത് പൊട്ടി കരയുന്നത് കണ്ടു, അനീഷിന്റെ ഫാമിലി വന്നപ്പോൾ ആ ടാസ്ക്ക് കൊടുക്കേണ്ടിയിരുന്നില്ല.
അനീഷ് ആ ഫോട്ടോ കണ്ടപ്പോൾ ആകെ ഇല്ലാണ്ടായി. ഫാമിലിയെ അടുത്ത് വന്നശേഷമാണ് കൂളായത് എന്നിങ്ങനെ നീളുന്നു കമന്റുകൾ. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയാണ് അനീഷ്. ടോപ്പ് ഫൈവിലേക്ക് പ്രേക്ഷകർ അനീഷിനെ പ്രഡിക്ട് ചെയ്ത് കഴിഞ്ഞു.


Click it and Unblock the Notifications