പ്രണയം മറക്കില്ല, ഓര്‍മ്മകള്‍ മരിക്കില്ല! അഭിരാമി പ്രണയത്തിലാണോ? പുത്തന്‍ പോസ്റ്റ് കണ്ട് ആരാധകര്‍
ഗായിക അമൃത സുരേഷിന്റെ സഹോദരി എന്നതിലുപരി നല്ലൊരു പാട്ടുകാരിയായി അഭിരാമിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹോദരിമാര്‍ ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ആരംഭിച്ച മ്യൂസിക് ബാന്‍ഡ് വലിയ വിജയമായി മാറിയിരിക്കുകയാണ്. കൊവിഡ് കാലമായതിനാല്‍ തിരക്കുകളില്‍ നിന്നെല്ലാം മാറി സന്തോഷത്തോടെ കഴിയുകയാണ് താരസഹോദരിമാര്‍.
ഇതിനിടെ ബിഗ് ബോസ് മത്സരത്തിലേക്ക് എത്തിയതോടെയാണ് സഹോദരിമാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. മത്സരത്തില്‍ വലിയ തരംഗമുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. കൊറോണ കാരണം ഷോ പകുതിയോടെ അവസാനിപ്പിക്കേണ്ടി വന്നതോടെ ഇരുവരും വീട്ടിലെത്തുകയായിരുന്നു.

വീട്ടിലെത്തിയതിന് ശേഷം നല്‍കിയ അഭിമുഖങ്ങളിലെല്ലാം പരസ്പരമുള്ള സ്‌നേഹത്തെ കുറിച്ച് സഹോദരിമാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അമൃത സുരേഷിന്റെ ജന്മദിനം വലിയ ആഘോഷമാക്കിയിരിക്കുകയാണ്. അമൃതയ്ക്ക് ആശംസ അറിയിച്ചതിനൊപ്പം തെക്ക് വടക്ക് നടക്കുന്ന താനടക്കമുള്ളവര്‍ക്ക് ഒരു വരുമാനമുണ്ടാക്കിയതിനെ കുറിച്ചും അഭിരാമി സൂചിപ്പിച്ചിരുന്നു.
Recommended Video
ഇത് മാത്രമല്ല ഓരോ ദിവസവും രസകരമായ പോസ്റ്റുകളുമായി എത്തുകയാണ് അഭിരാമിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന ഓരോ പോസ്റ്റും അതിവേഗം വൈറലായി മാറുന്നുമുണ്ട്. കഴിഞ്ഞ ദിവസം മഴ പെയ്യുന്നതിന് മുന്‍പായി കാര്‍മേഘം നിറഞ്ഞ് നില്‍ക്കുന്ന ആകാശത്തിന്റെ ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റ്ാഗ്രാമിലൂടെ അഭിരാമി പോസ്റ്റ് ചെയ്തത്.
ഇരുള്‍ തിങ്ങിയ മനസെന്ന മാനത്തെ കാര്‍മേഘമായി മാറി നീ, ഓര്‍മ്മകള്‍ മരിക്കില്ല. പ്രണയം മറക്കില്ല! ഓടിയൊളിക്കാനും വയ്യ. ഒളിച്ചിരുന്ന് കരയാനും വയ്യ. മേലാകെ വയ്യ, നീയില്ലാതെയും വയ്യ.' തുടങ്ങി ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി അഭിരാമി കൊടുക്കുന്ന വരികളാണ് ശ്രദ്ധേയമാവുന്നത്. തന്റെ പ്രണയത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് അഭിരാമി എഴുതിയ വരികളാണിതെന്നാണ് ആരാധകര്‍ പറയുന്നത്.
അതേ സമയം അഭിരാമിയുടെ ഓരോ പോസ്റ്റുകള്‍ക്ക് താഴെയും രസകരമായ കമന്റുകളുമായി മറ്റൊരു ബിഗ് ബോസ് താരം കൂടിയായ രഘുവും എത്തിയിരിക്കുകയാണ്. അഭിരാമിയെ കളിയാക്കി കൊണ്ടുള്ള കമന്റുകളായിരുന്നു കൂടുതലായും രഘു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരമ്മയുടെ വയറ്റില്‍ പിറക്കാത്ത സഹോദരനാണ് രഘു എന്നാണ് കഴിഞ്ഞ ദിവസമൊരു പോസ്റ്റില്‍ രഘുവിനെ കുറിച്ച് അഭിരാമി സൂചിപ്പിച്ചത്.


Click it and Unblock the Notifications