എന്റെ ജീവിതത്തില്‍ കണ്ട ദൈവമാണ് ഈ സുന്ദരിക്കുട്ടി! അമ്മയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് അഭിരാമി
ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ തിളങ്ങിയ താരങ്ങളായിരുന്നു അമൃത സുരേഷും അഭിരാമി സുരേഷും. വെെല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലെത്തിയ താരങ്ങള്‍ രജിത്ത് കുമാറിനൊപ്പം നിന്നാണ് ബിഗ് ബോസില്‍ മുന്നേറിയത്. ബിഗ് ബോസ് കഴിഞ്ഞ ശേഷം സോഷ്യല്‍ മീഡിയയിലായിരുന്നു ഇരുവരും സജീവമായിരുന്നത്. ലോക് ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് അമൃതയും അഭിരാമിയും എത്താറുണ്ട്.

ഗായികയായിട്ടാണ് അമൃത തിളങ്ങിയതെങ്കില്‍ പാട്ടിനൊപ്പം അഭിനയത്തിലും തിളങ്ങിയിരുന്നു അഭിരാമി. സിനിമകളിലൂടെയും സീരിയലുകളിലൂടെയുമാണ് അഭിരാമി മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. അമൃതയുടെയും അഭിരാമിയുടെയും ബാന്‍ഡായ അമൃതംഗമയയും കേരളത്തിലും പുറത്തുമായി തരംഗമായിരുന്നു.
ലോക് ഡൗണ്‍ കാലത്ത് അഭിരാമി സുരേഷിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വെെറലായി മാറിയിരുന്നു. അമ്മയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. അമൃതയ്ക്കും അമ്മയ്ക്കുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അഭിയുടെ പുതിയ പോസ്റ്റ് വന്നത്.
അഭിരാമി സുരേഷിന്റെ വാക്കുകളിലേക്ക്: എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ദൈവമാണ് ഈ നടുക്കിരിക്കുന്ന സുന്ദരി കുട്ടി. ദൈവങ്ങള്‍ക്ക് പിറന്നാള്‍ ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഞങ്ങടെ കണ്‍കണ്ട ദൈവത്തിന്റെ പിറന്നാളാണ് ഇന്ന്. ഈ യാത്രയില്‍ എന്തെങ്കിലുമൊക്കെ നന്മകള്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കി അതിനുള്ള ഏക കാരണമായ ഞങ്ങളുടെ അമ്മക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍. ഈ ചിരി മതി ഒരായിരം ജന്മങ്ങള്‍ക്കു വേണ്ടി ആഗ്രഹിക്കാന്‍. പിറന്നാള്‍ ആശംസകള്‍ അമ്മാ. അഭിരാമി സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഗായികയും നടിയുമായ അഭിരാമി കുട്ടിക്കാലം മുതല്‍ക്കേ മലയാളികള്‍ക്ക് സുപരിചിതയാണ്. എഷ്യാനെറ്റിലെ കുട്ടിച്ചാത്തന്‍ എന്ന പരമ്പരയിലൂടെയായിരുന്നു നടി മിനിസ്‌ക്രീനില്‍ എത്തിയത്. തുടര്‍ന്ന് അമൃതയ്‌ക്കൊപ്പമുളള അമൃതംഗമയ ബാന്‍ഡ് വന്നതിന് ശേഷമാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസിന്റെ അമ്പതാം എപ്പിസോഡില്‍ എത്തിയ ഇവരുടെ വരവ് എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു.


Click it and Unblock the Notifications