പ്രൊപ്പോസലുകൾ വരാറുണ്ട്, വീട്ടിൽ ആലോചിക്കട്ടേയെന്ന് മെസേജ്; വിവാഹം എപ്പോൾ? അഭിഷേക് പറയുന്നു
ബിഗ് ബോസ് ആറാം സീസണിൽ വെെൽഡ് കാർഡ് എൻട്രിയായെത്തി പ്രേക്ഷക പ്രീതി നേടിയ മത്സരാർത്ഥിയാണ് അഭിഷേക് ശ്രീകുമാർ. മോഡലും നടനുമായ അഭിഷേകിന് കരിയറിൽ ജനശ്രദ്ധ ലഭിക്കുന്നത് ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്ന ശേഷമാണ്. അതേസമയം അഭിഷേകിനെ എതിർത്തവരും ഏറെയാണ്. പൊളിറ്റിക്കലി ഇൻകറക്ടായ പ്രസ്താവനകൾ അഭിഷേകിന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നായിരുന്നു വിമർശനം. തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ അഭിഷേക് ശ്രീകുമാർ. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് അഭിഷേക് മനസ് തുറന്നത്.
താൻ ഇപ്പോൾ സിംഗിൾ ആണെന്ന് അഭിഷേക് പറയുന്നു. ജീവിതത്തിൽ നല്ലൊരാൾ വരാൻ വേണ്ടി കാത്തിരിക്കുകയാണ്. നല്ല ആളെ കണ്ടാൽ ഓക്കെ. ഇപ്പോൾ ഞാൻ കരിയറിൽ ഫോക്കസ് ചെയ്യുകയാണ്. സിനിമകൾ ചെയ്യുന്നുണ്ട്. ജീവിതത്തിൽ നല്ലൊരാൾ സപ്പോർട്ടിന് വേണം. ഒരിക്കലും ചേരാത്ത ആളാണ് വരുന്നതെങ്കിൽ ജീവിതത്തിലെ സമാധാനം മൂഴുവനും പോകും. ചാടിക്കയറി ഒന്നിലേക്കും പോകുന്നില്ലെന്നും അഭിഷേക് വ്യക്തമാക്കി.

പ്രൊപ്പോസലുമായി വന്നവരിൽ പലരെയും ഇപ്പോഴും ഓർക്കാറുണ്ടെന്ന് അഭിഷേക് പറയുന്നു. ഒരു പെൺകുട്ടി, ചേട്ടാ ഞാൻ കോളേജ് കഴിഞ്ഞ് സിവിൽ സർവീസ് പഠിക്കാൻ പോകുകയാണ്, ഞാൻ ഒരു ഐഎഎസുകാരിയായി വീട്ടിൽ വന്ന് ചോദിക്കട്ടേ എന്ന് മെസേജ് ചെയ്തു. ആദ്യം നീ പഠിക്കെന്നാണ് ഞാൻ പറഞ്ഞത്. വീട്ടിൽ സംസാരിക്കട്ടേ എന്ന് പറഞ്ഞ കുറേ പേരുണ്ട്. വെയിറ്റ് ചെയ്യ്, പിന്നെ നോക്കാം എന്ന രീതിയിലാണ് ഞാൻ മറുപടി നൽകാറ്. പ്രതീക്ഷ കൊടുക്കാതെ ഇപ്പോൾ ആരെയും നോക്കുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്.
ജീവിതത്തിലേക്ക് ഒരു പെൺകുട്ടി വരും. ഫാമിലി ലെെഫ് എന്റെ സ്വപ്നമാണ്. ചിലപ്പോൾ വെെകിയായിരിക്കും. 28-30 വയസിനുള്ളിൽ വിവാഹം എന്നൊക്കെ പറയും. അതൊന്നുമില്ല. ഇപ്പോൾ എനിക്ക് 28 വയസാണ്. എപ്പോൾ റെഡിയാകുന്നോ എപ്പോൾ പെർഫെക്ട് പാർടണറിനെ കിട്ടുന്നോ അപ്പോൾ മതി. ഇല്ലെങ്കിൽ സന്യാസ ജീവിതവുമായി മുന്നോട്ട് പോകുമെന്നും അഭിഷേക് ചിരിയോടെ പറഞ്ഞു.
ഇപ്പോഴും ആത്മാർത്ഥമായ പെെങ്കിളി പ്രേമം ഇഷ്ടപ്പെടുന്നവരുണ്ട്. ഞാനത് ഇഷ്ടപ്പെടുന്ന ആളാണ്. കോളേജ് കാലത്ത് പെെങ്കിളി പ്രേമം ഉണ്ടായിരുന്നു. ഇങ്ങനെയാെരു പ്രേമമാണ് ആഗ്രഹിച്ചതെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അഭിഷേക് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അഭിഷേക് ശ്രീകുമാർ.
ബിഗ് ബോസിൽ നിന്നുണ്ടായ സൗഹൃദങ്ങളെക്കുറിച്ചും അഭിഷേക് ശ്രീകുമാർ സംസാരിക്കുന്നുണ്ട്. ബിഗ് ബോസിൽ പോയത് ആ പ്രശസ്തിയിലൂടെ സിനിമാ കരിയറിലേക്ക് ശ്രദ്ധ കൊടുക്കാനാണ്. അടുത്ത സീസണിൽ ആരൊക്കെ വന്നു എന്ന് നോക്കുമായിരിക്കും. ബിഗ് ബോസിൽ പോസിറ്റീവ് ഇമേജോ നെഗറ്റീവ് ഇമേജോ ആണ് വരാറ്. ഏതോ ഭാഗ്യത്തിന് പോസിറ്റീവ് ഇമേജ് ഞാൻ ഇറക്കി. ആൾക്കാർക്ക് എന്റെ ക്യാരക്ടറും ഞാൻ നിന്ന രീതിയും ഇഷ്ടപ്പെട്ടു. ഹേറ്റേഴ്സുമുണ്ട്. എന്നാൽ വെെൽഡ് കാർഡ‍് ആയി എത്തിയ ഞാൻ ഷോയിൽ അത്രയുമെത്തി.
ഒരു പ്രശസ്തിയുമില്ലാതെയാണ് ഞാൻ വെെൽഡ് കാർഡായി എത്തിയതെന്നും അഭിഷേക് ശ്രീകുമാർ ചൂണ്ടിക്കാട്ടി. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷവും പൂജ, സായ് കൃഷ്ണ, നന്ദന, സിബിൻ, ഋഷി, അൻസിബ, സിജോ തുടങ്ങിയവരെല്ലാമായി തനിക്കിപ്പോഴും സൗഹൃദമുണ്ടെന്നും അഭിഷേക് ശ്രീകുമാർ വ്യക്തമാക്കി. സിജോയുമായി ബിഗ് ബോസിൽ അടിയായതാണ്. എന്നാൽ പിന്നീട് സൗഹൃദത്തിലാകുകയായിരുന്നെന്നും അഭിഷേക് പറഞ്ഞു. ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ സീസണുകളിലൊന്നായിരുന്നു ആറാം സീസൺ. ബിഗ് ബോസ് ഏഴാം സീസൺ വെെകാതെ പ്രേക്ഷകരിലേക്കെത്തും. മത്സരാർത്ഥികളെ സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾ ഇതിനോടകം വരുന്നുണ്ട്.


Click it and Unblock the Notifications











