50 ലക്ഷവും 16 ലക്ഷത്തിന്റെ കാറും നൂറ് ദിവസത്തെ പ്രതിഫലവും ബിഗ് ബോസ് തന്നു! വിമർശകന്റെ വായടപ്പിച്ച് അഖിൽ മാരാർ
ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ നടന്നു കൊണ്ടിരിക്കുകയാണ്. ശക്തനായ മത്സരാര്‍ഥിയില്ലെന്നുള്ള കമന്റുകളാണ് എല്ലായിടത്തും. ഇതിനൊപ്പം കഴിഞ്ഞ സീസണിലെ വിന്നറായ അഖില്‍ മാരാരെ കുറിച്ചുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. കഴിഞ്ഞ തവണ അഖില്‍ അല്ലാതെ ശക്തരായി വേറാരും ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹം വിന്നറായതെന്നാണ് പരക്കെയുള്ള ആക്ഷേപം.
അതിന് മുന്‍പുള്ള സീസണുകളിലും വിന്നറാവുന്നവരെ പറ്റി ഇത്തരത്തില്‍ വിമര്‍ശനം വരാറുണ്ട്. എന്നാല്‍ അഖിലിനെതിരെ രൂക്ഷമായിട്ടുള്ള വിമര്‍ശനമാണ് ഇപ്പോഴും ഉയര്‍ന്ന് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അഖില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ പരിഹാസ രൂപേണയുള്ള ചില കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനൊക്കെ തക്കമറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

സിനിമാ സംവിധായകന്‍ എന്ന നിലയിലാണ് അഖില്‍ മാരാര്‍ ജനപ്രിയനാകുന്നത്. അതിന് മുന്‍പ് രാഷ്ട്രീയക്കാരനായിരുന്നു താരം. ഇപ്പോള്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അഖില്‍ പറഞ്ഞ ചില കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറി. മാത്രമല്ല ഇതുമായി ബന്ധപ്പെടുത്തി ചിലര്‍ താരത്തെ പരിഹസിക്കാനും എത്തിയിരുന്നു. അത്തരത്തിലാണ് അഖിന്റെ പോസ്റ്റിന് താഴെ ശ്രദ്ധേയമായൊരു കമന്റ് വരുന്നത്.
'സീസണ്‍ 5 എന്നാല്‍ മൂക്കില്ലാ രാജ്യത്തെ മുറി മുക്കന്‍ രായാവ്. ഏറ്റവും തല്ലി പൊളി ഓണ വില്ല് സീസണ്‍ ആയത് കൊണ്ട് മാത്രം വിജയിച്ച മഹാനായ ഡയറക്ടര്‍', എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ കിടിലന്‍ മറുപടിയുമായി അഖില്‍ രംഗത്ത് വരികയും ചെയ്തു.
'സാരമില്ല. 50 ലക്ഷം രൂപയും 16 ലക്ഷം വില വരുന്ന കാറും 100 ദിവസത്തെ ശമ്പളവും അതിന് ശേഷം കഴിഞ്ഞ 2 ദിവസം മുന്‍പ് വരെ ചെയ്ത ഉദ്ഘടനവും ഉള്‍പ്പെടെ കാശ് വന്ന് വീണത് എന്റെ അക്കൗണ്ടില്‍ അല്ലേ. മൂക്ക് മുറിഞ്ഞതോ നീണ്ടതോ ആയിക്കോട്ടെ.
മോന്‍ പോയി അടുത്ത ആരുടെയെങ്കിലും പേജില്‍ പോയി വേറെ കമന്റ് ഇടു. കുറെ കമന്റ് ഇടുമ്പോള്‍ ചോറ് തിന്നാനുള്ള മാര്‍ഗം ദൈവം കാണിച്ചു തരും', എന്നായിരുന്നു അഖില്‍ മാരാര്‍ കൡയാക്കിയവന് നല്‍കിയ മറുപടി. വളരെ പെട്ടെന്ന് അഖിലിന്റെ മറുപടി വൈറലായി. ഇതിന് കയ്യടിച്ച് നിരവധി പേരും എത്തി.

ഒത്തിരി കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു തന്റെ ബാല്യകാലമെന്ന് മുന്‍പ് പലപ്പോഴും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ഇല്ലാത്ത കാര്യത്തിന് കള്ളനെന്ന് മുദ്ര കുത്തപ്പെട്ട സാഹചര്യം പോലും തനിക്കുണ്ടായിട്ടുണ്ട്. അന്ന് തുടങ്ങിയ വാശിയാണ് ഇന്നത്തെ ജീവിതത്തിലേക്ക് എത്തിച്ചത്. വാഹനങ്ങളോട് അതിയായ താല്‍പര്യമുള്ള ്അഖില്‍ മാരാര്‍ ഇതിനകം ലക്ഷങ്ങള്‍ വിലയുള്ള കാറുകളാണ് വാങ്ങി കൂട്ടിയിരിക്കുന്നത്.
ഇതിന് പുറമേ പ്രൊപ്പര്‍ട്ടികളും വസ്തുവകകളുമൊക്കെ വാങ്ങി. അടുത്തിടെയാണ് കോടികള്‍ വിലമതിക്കുന്നൊരു ഫ്‌ളാറ്റ് അഖില്‍ വാങ്ങിക്കുന്നത്. കുറഞ്ഞ ദിവസം കൊണ്ട് സ്വന്തം പേരിലേക്ക് ഫ്‌ളാറ്റ് വാങ്ങിയതെന്നും താരം പറഞ്ഞിരുന്നു. മാത്രമല്ല ബിഗ് ബോസില്‍ തന്റെ സുഹൃത്തുക്കളായി ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗം പേരെയും പുതിയ വീടിന്റെ ചടങ്ങിലേക്ക് അഖില്‍ ക്ഷണിച്ചിരുന്നു.
അത്തരത്തില്‍ ബിഗ് ബോസ് കാരണം തന്റെ ജീവിതത്തിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഖില്‍. ഷോ യിലേക്ക് പോകുന്നതിന് മുന്‍പ് നെഗറ്റീവായിരുന്നെങ്കില്‍ അത് പോസിറ്റീവാക്കാന്‍ താരത്തിന് സാധിച്ചു. മാത്രമല്ല വിമര്‍ശനങ്ങളുമായി വരുന്നവര്‍ക്ക് മുന്നില്‍ തന്റെ വിജയകഥയും താരം പറയുന്നുണ്ട്.


Click it and Unblock the Notifications