For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെറ്റിട്ടതാണെന്ന് അറിയാം, എങ്കിലും ഒരു വിഷമം; ഞങ്ങൾ ഇറങ്ങിയ ശേഷം ബി​ഗ് ബോസ് വീടിന് സംഭവിച്ചത്; അഖിൽ

  |

  കോമഡി ഷോകളിലൂടെ ടെലിവിഷൻ പ്രേക്ഷകർ‌ക്ക് മുന്നിലെത്തിയ താരമാണ് അഖിൽ. ബി​ഗ് ബോസ് നാലാം സീസണിൽ മത്സരാർ‌ത്ഥി ആയെത്തിയപ്പോഴും അഖിലിനെ പ്രേക്ഷകർ സ്വീകരിച്ചു. ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്നവരിൽ ഹേറ്റേഴ്സ് ഇല്ലാത്ത അപൂർവം മത്സരാർത്ഥികളിൽ ഒരാളുമാണ് അഖിൽ.

  വിവാ​ദങ്ങളിൽ നിന്നും പരമാവധി അകന്ന് നിൽക്കാൻ അഖിൽ ശ്രമിച്ചിരുന്നു. നാലാം സീസണിൽ കടുത്ത മത്സരം കാഴ്ച്ച വെച്ച മത്സരാർത്ഥികൾക്കിടയിൽ അഖിൽ പുറത്തായെങ്കിലും അഖിലിന്റെ പ്രശസ്തിക്ക് ബി​ഗ് ബോസ് ​ഗുണം ചെയ്തു.

  Also Read: നാത്തൂൻ പോര് എടുക്കാത്ത അനിയത്തിക്കുട്ടി, എല്ലാം മനസ്സിലാക്കുന്നവൾ; ചേട്ടന്റെ ഭാര്യക്ക് ആശംസയുമായി അനുശ്രീ

  അഖിൽ എന്ന പേര് പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞത് ബി​ഗ് ബോസിന് ശേഷമാണ്. അതിന് മുമ്പ് ഷോകളിൽ കാണുന്ന ഒരു പയ്യൻ ആയിരുന്നു പ്രേക്ഷകർക്ക് താനെന്ന് അഖിൽ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

  ബി​ഗ് ബോസിന് പുറത്തിറങ്ങിയതിന് പിന്നാലെ ടെലിവിഷൻ ഷോ അവതാരകൻ ആയും അഖിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. കാക്കിപ്പട എന്ന സിനിമയി‍ലും അഭിനയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.

  Also Read: 'കൈ വേ​ദനിച്ചിട്ടും നിർത്തിയില്ല'; എഴ് മാസം കൊണ്ട് ആരാധകർക്കൊപ്പം ഒരു ലക്ഷം സെൽഫികൾ, റോബിന് റെക്കോർഡ്!

  സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് അഖിൽ. താരം ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബി​ഗ് ബോസ് വീടിനെക്കുറിച്ച് അഖിൽ അഭിമുഖത്തിൽ സംസാരിച്ചു.

  'ബി​ഗ് ബോസ് കഴിഞ്ഞപ്പോൾ ഭയങ്കരമായി മിസ് ചെയ്തു ആ വീടിനെ. എല്ലാവരും തമാശയ്ക്ക് പറയും അയ്യോ ഞാനവിടെ നിന്ന് ഇറങ്ങി, രക്ഷപ്പെട്ടു എന്ന്. പക്ഷെ ആ വീട് നമുക്ക് സന്തോഷവും സങ്കടവും എല്ലാം തരുന്ന വീട് ആണ്. എന്തൊക്കെ പറഞ്ഞാലും ആ വീട് മിസ് ചെയ്യും'

  'കാരണം ഈയിടയ്ക്ക് ഭയങ്കര വിഷമം തോന്നി. ബി​ഗ് ബോസിന്റെ മുംബൈയിലെ സെറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വന്നിരുന്നു. അതിനകത്ത് ഒരു മരം ഉണ്ട്. ഇതിൽ നിന്നും എപ്പോഴും അടിച്ച് വാരിക്കൊണ്ടിരിക്കും. ഷൂട്ടെല്ലാം കഴിഞ്ഞിട്ട് ആ വീടിന്റെ ഫോട്ടോ എവിടെയോ ഇൻസ്റ്റ​ഗ്രാമിൽ കണ്ടു'

  'ഇല വീണ് ആ വീട് കാട് പിടിച്ചു. നമ്മൾ ദിവസേന വൃത്തിയാക്കുന്ന വീടല്ലേ. അപ്പോൾ നമുക്ക് ഭയങ്കര വിഷമം തോന്നി. കാരണം നമ്മൾ സ്വന്തം വീടായി നോക്കിയതാണ്. ആ വീട് കാട് പിടിച്ച് ആരും നോക്കാനില്ലെന്ന ഫീൽ ആയിപ്പോയി. സംഭവം സെറ്റ് ആണ്. പക്ഷെ വിഷമം ആയി'

  'സിനിമകളിൽ ഇപ്പോൾ സെലക്ടീവ് അല്ല. തുടക്കമായതിനാൽ വിളിക്കുന്ന സിനിമകളിൽ അഭിനയിക്കുന്നു. എനിക്ക് അവതാരകൻ ആവണം എന്ന് ഭയങ്കര ആ​ഗ്രഹം ഉള്ള ആളായിരുന്നു'

  'ആദ്യമായി ചെയ്യുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ഒരു ക്യാംപസ് ഷോ ആണ്. ഇപ്പോഴത്തെ വിശേഷം എന്നത് ഞാൻ അവതാരകൻ ആയി. പണ്ട് മുതലേ കണ്ട് കൊണ്ടിരുന്ന സ്റ്റാർ സിം​ഗർ എന്ന പരിപാടിയിലെ അവതാരകനായി,' അഖിൽ പറഞ്ഞു.

  ബി​ഗ് ബോസിന്റെ നാലാം സീസൺ അടുത്തിടെ ആണ് അവസാനിച്ചത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് ഇത്തവണത്തെ സീസണിന് ലഭിച്ചത്. മുൻ സീസണുകളെ അപേക്ഷിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് നാലാം സീസൺ തുടക്കം കുറിച്ചു.

  Read more about: bigg boss
  English summary
  Bigg Boss Fame Akhil Open Up About His Experiences From The Show; Reveals How He Missed Bigg Boss House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X