ബിഗ് ബോസ് ഹൗസിലെ രസകരമായ കാഴ്ചകൾ, വീഡിയോ പങ്കുവെച്ച് സാൻഡ്ര

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളിലായി ആരംഭിക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ബിഗ് ബോസ് ഷോകൾക്ക് ലഭിച്ചിരുന്നത്. സൂപ്പർ താരങ്ങളാണ് ഷോയുടെ അവതാരകരായി എത്തുന്നത്. മലയാളത്തിൽ മോഹൻലാലാണ് ഷോ അവതരിപ്പിക്കുന്നത്.

alasandra

ബിഗ് ബോസ് സീസൺ 2 റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അലസാന്‍ഡ്ര.എയര്‍ ഹോസ്റ്റസായിരുന്ന അലസാന്‍ഡ്ര ജോലി ഉപേക്ഷിച്ചായിരുന്നു ഷോയിലേയ്ക്ക് എത്തിയത്. സിനിമ- സീരിയൽ താരങ്ങളോടൊപ്പമായിരുന്നു അലസാൻഡ്ര ഷോയിൽ എത്തിയത്. എന്നാൽ ചെറിയ സമയം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഷോയിൽ നിൽക്കുമ്പോൾ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സാൻഡ്രയ്ക്ക് ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് അലസാൻഡ്ര. ഷോ അവസാനിച്ചിട്ടും ബിഗ്ബോസ് ഹൗസിലെ വിശേഷങ്ങൾ സാൻഡ്ര സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലാവുകയാണ്. ബിഗ് ബോസ് ഹൗസിലെ ചില രസകരമായ നിമിഷങ്ങളാണ് സാൻഡ്ര പങ്കുവെച്ചിരിക്കുന്നത്. ഡോക്ടർ രജിത്ത് കുമാർ, ജസ്ല മാടശ്ശേരി, രഘു തുടങ്ങിയവരുടെ ബിഗ് ബോസ് ഹൗസ് വീഡിയോയാണ് അലസാൻഡ്ര പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായിട്ടുണ്ട്.

ബിഗ് ബോസ് സീസൺ 3 ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. മോഹൻലാൽ തന്നെയാണ് ഇക്കുറിയും അവതാരകനായി എത്തുന്നത്. കഴിഞ്ഞ സീസണുകളെ പോലെ 16 മത്സരാർഥികൾ തന്നെയാണ് സീസൺ 3 ലും എത്തുന്നത്. ഷോയുടെ പ്രമോ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഷോയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. കൊവിഡിനെ തുടർന്ന് സീസീൺ2 പകുതിയിൽ അവസാനിപ്പിക്കുകയായിരുന്നു. ആദ്യ സീസണിൽ സാബു മോൻ ആയിരുന്നു വിജയിച്ചത്. പേളി മാണിയായിരുന്നു രണ്ടാം സ്ഥാനത്ത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ആദ്യ ഭാഗത്തിലും രണ്ടാം സീസണിലും എത്തിയിരുന്നത്. മൂന്നാം സീസണും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

വീഡിയോ കാണാം

Read more about: biggboss bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X