പേളിയ്ക്ക് മുന്‍പ് അലക്‌സാന്‍ഡ്രയ്ക്കും കുഞ്ഞതിഥി; വിസ്‌കിയെ കുളിപ്പിച്ച് സുന്ദരിയാക്കി താരം
ബിഗ് ബോസ് താരം പേളി മാണി തങ്ങളുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഗര്‍ഭിണിയായതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് പേളി ഈ ദിവസങ്ങളിലെല്ലാം പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ മറ്റൊരു ബിഗ് ബോസ് താരത്തിന്റെ വീട്ടിലെ കുഞ്ഞതിഥിയെ പുറംലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അലക്‌സാന്‍ഡ്ര ജോണ്‍സന്‍.
എയര്‍ഹോസ്റ്റസ് ആയ അലക്‌സാന്‍ഡ്ര ബിഗ് ബോസിലെ പ്രകടനത്തിലൂടെ ജനപ്രീതി നേടി എടുത്തിരുന്നു. മത്സരശേഷം പുറത്ത് വന്ന താരം ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ രസകരമായൊരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാന്‍ഡ്ര. ഒരു പെണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചു എന്നായിരുന്നു പുത്തന്‍ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ് മനസിലാകുന്നത്.

വീഡിയോയ്ക്ക് നല്‍കിയ ക്യാപഷന്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തുടക്കത്തില്‍ ഗര്‍ഭിണിയെ പോലെ നിറവയറില്‍ ബെഡില്‍ കിടക്കുകയാണ് സാന്‍ഡ്ര. തൊട്ടടുത്ത നിമിഷം ആരെയോ കുളിപ്പിക്കുന്നതാണ് കാണുന്നത്. എന്റെ സുന്ദരി വാവയല്ലേ, നമുക്ക് കുളിച്ച് പൊട്ടൊക്കെ കുത്തി സുന്ദരിയാകാം. എന്ന് പറഞ്ഞ് ആരെയോ കുളിപ്പിക്കുകയാണ്. ആദ്യം പ്രേക്ഷകര്‍ ഒന്ന് ത്രില്ലടിച്ചെങ്കിലും അലക്‌സാന്‍ഡ്രയുടെ പെറ്റ് ഡോഗ് വിസ്‌കിയെ കുളിപ്പിക്കുകയായിരുന്നു താരം.

നല്ല പ്രായത്തില്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എന്റെ കൊച്ചിനെ ആയിരുന്നു കുളിപ്പിക്കേണ്ടത്. ആ ഞാനാണിവിടെ പട്ടിക്കുഞ്ഞിനെ കുളിപ്പിക്കുന്നതെന്നായിരുന്നു സാന്‍ഡ്ര പറയുന്നത്. ഇതിലും ഭേദം ഒന്ന് ഗര്‍ഭിണിയാകുന്നതും കുഞ്ഞിനെ കുളിപ്പിക്കുന്നതാണെന്നും സാന്‍ഡ്ര അഭിപ്രായപ്പെടുന്നു. കുളി കഴിഞ്ഞതിന് ശേഷം തല തോര്‍ത്താന്‍ സമ്മതിക്കാതെ വിസ്‌കി കളിച്ച് നടക്കുകയാണ്. ഇടയ്ക്ക് സാന്‍ഡ്രയെ കടിക്കുകയും ചെയ്തു. തന്റെ പട്ടിക്കുഞ്ഞിനെ കുളിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ കോണ്‍ടാക്ട് ചെയ്യാമെന്ന് തമാശ രൂപത്തില്‍ സാന്‍ഡ്ര സൂചിപ്പിച്ചു.

സാധാരണ ഒരു കുട്ടിയെ നോക്കുന്നത് പോലെ തന്നെ വിസ്‌കിയ്ക്ക് ഭക്ഷണം വാരിക്കൊടുത്താലേ കഴിക്കൂ. എനിക്ക് പോലും അച്ഛനും അമ്മയും വാരിത്തന്നിട്ടുണ്ടാവില്ലെന്ന് സാന്‍ഡ്ര ആത്മഗതം പങ്കുവെച്ചു. ഇതിനിടെ വിസ്‌കിയുടെ ശരീരം വൃത്തിയാക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഒന്നിനും സമ്മതിക്കാതെ കളിച്ച് നടക്കുകയാണ്. ഭക്ഷണം വാരിക്കൊടുത്തതിന് ശേഷം ഇരുവരും ഒന്നിച്ചാണ് കിടന്ന് ഉറങ്ങുന്നത്.

വീഡിയോയുടെ അവസാനം ഇവള്‍ വളരെ കുസൃതിക്കാരിയാണ്. പക്ഷേ ഒപ്പം കളിക്കാന്‍ കൂടും. ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ട് അവള്‍ കടിക്കുമ്പോഴൊന്നും വേദനിക്കുന്നില്ല. കൊച്ചിയിലേക്ക് ഞാന്‍ പോയാല്‍ പിന്നെ ഇവളെ മിസ് ചെയ്യും. കാരണം വിസ്‌കി കോഴിക്കോടാണ് ഉള്ളതെന്നും അലക്‌സാന്‍ഡ്ര പറയുന്നു. തന്റെ പെറ്റിനോടുള്ള സ്‌നേഹത്തെ കുറിച്ച് പറയാനായിരുന്നു പുതിയ വീഡിയോയുമായി താരമെത്തിയത്.
Recommended Video
സാൻഡ്രയുടെ വീഡിയോ കാണാം


Click it and Unblock the Notifications