അമൃതയോ അഭിരാമിയോ.... അടുത്ത സുഹൃത്തുക്കളെ കുറിച്ച് അലസാന്‍ഡ്ര പറഞ്ഞത് ഇങ്ങനെ...

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അലസാന്‍ഡ്ര പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. എയർ ഹോസ്റ്റസ് ജോലി രാജിവെച്ചതിന് ശേഷമായിരുന്നു ഷോയിൽ എത്തിയത്. മലയാളി പ്രേക്ഷകർക്ക് സാൻഡ്ര ഒരു പുതിയ മുഖമായിരുന്നു. എന്നാൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് സാൻഡ്ര പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ താരങ്ങൾക്കൊപ്പമായിരുന്നു ബി ബി സീസൺ 2 ൽ താരം എത്തിയത്. പുറത്തു പോകുമെന്ന് കരുതിയ പല ഘട്ടത്തിലും മികച്ച പിന്തുണയുമായി ആരാധകർ കൂടെയുണ്ടായിരുന്നു.

abi-amrutha

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മികച്ച സൗഹൃദങ്ങളും ഉടലെടുക്കാറുണ്ട്. അതുപോലെ തന്നെ സൗഹൃദങ്ങളിൽ വിള്ളലും ഏൽക്കാറുമുണ്ട് . ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു അമൃത, അഭിരാമി, അലസാൻഡ്ര. അഭിരാമിയുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നെങ്കിലും ബിഗ് ബോസ് ഹൗസിൽ എത്തിയതിനു ശേഷമായിരുന്നു ഇത് അൽപം കൂടി ദൃഢമായത്. ഇപ്പോഴിത അമൃത അഭിരാമിയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സ് തുറന്ന് അലസാൻഡ്ര. ഇൻസ്റ്റഗ്രാമിൽ ചോദ്യോത്തര സെഷനിലായിരുന്നു ബിഗ് ബോസ് താരത്തിന്റെ മറുപടി.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മികച്ച സൗഹൃദങ്ങളും ഉടലെടുക്കാറുണ്ട്. അതുപോലെ തന്നെ അടുത്ത സൗഹൃദങ്ങളിൽ വിള്ളലുകൾ ഏൽക്കാറുമുണ്ട് ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു അമൃത, അഭിരാമി, അലസാൻഡ്ര. അഭിരാമിയുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നെങ്കിലും ബിഗ് ബോസ് ഹൗസിൽ എത്തിയതിനു ശേഷമായിരുന്നു ഇത് അൽപം കൂടി ദൃഢമായത്. ഇപ്പോഴിത അമൃത അഭിരാമിയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സ് തുറന്ന് അലസാൻഡ്ര. ഇൻസ്റ്റഗ്രാമിൽ ചോദ്യോത്തര സെഷനിലായിരുന്നു ബിഗ് ബോസ് താരത്തിന്റെ മറുപടി.

അമൃതയാണോ അഭിരാമിയാണോ ഏറ്റവും നിഷ്കളങ്കയും മിടുക്കിയും? ഇവരിൽ ആരാണ് നിങ്ങളുടെ പ്രിയപ്പെട്ടത് എന്നായിരുന്നു ചോദ്യം. ഇവർ രണ്ട് പേരും സ്മാർട്ടും കഴിവുള്ളവരുമാണ്. രണ്ട് പേരേയും സ്നേഹിക്കുന്നു എന്നും ഇവർ തന്റെ പ്രിയപ്പെട്ടവരാണെന്നും സാൻഡ്ര മറുപടിയായി കുറിച്ചു. വീണയും ആര്യയും തമ്മിലുളള സൗഹൃദത്തെ കുറിച്ചും സാൻഡ്ര വെളിപ്പെടുത്തിയിരുന്നു. ആർജെ രഘു, അമൃത, അഭിരാമി, സുജോ ഇവർ അ‍ഞ്ച് പേരുമായിരുന്നു ഹൗസിലെ അടുത്ത സുഹൃത്തുക്കൾ.

കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയാണ് അലസാൻഡ്ര. എട്ടാം ക്ലാസ് മുതലായിരുന്നു എയർഹോസ്റ്റസ് എന്ന മോഹം മനസ്സിൽ കയറി കൂടിയത്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഇതിനെ കുറിച്ചുള്ള അന്വേഷം ആരംഭിക്കുകയായിരുന്നു. ഷോയുടെ ഭാഗമായിട്ടുള്ള എന്നെ അറിയാം എന്ന ടാസ്ക്കിലായിരുന്നു സാൻഡ്ര ഇക്കാര്യം വെളിപ്പെടുത്തിയത്. 23-ാം വയസ്സില്‍ ഫ്‌ളാറ്റ് വാങ്ങിയതിനെക്കുറിച്ചും വിഷാദത്തില്‍ കൊണ്ടെത്തിയ ഒരു പ്രണയബന്ധത്തെക്കുറിച്ചും അന്ന് പറഞ്ഞിരുന്നു.

Read more about: amrutha suresh abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X