ഒരു സഹോദരനെ വേണമെന്ന ആഗ്രഹം ബിഗ് ബോസില്‍ എത്തിയപ്പോള്‍ സാധിച്ചു! രഘുവിനെക്കുറിച്ച് സാന്‍ഡ്ര

By Prashant V R

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് അലക്‌സാന്‍ഡ്ര ജോണ്‍സണ്‍. മോഡലായും എയര്‍ ഹോസ്റ്റസായും ജോലി ചെയ്ത ശേഷമാണ് സാന്‍ഡ്ര ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. സുജോയുമായുളള സൗഹൃദത്തിന് പിന്നാലെയാണ് താരത്തെ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങിയത്. കഴിഞ്ഞ തവണ പേളിയും ശ്രീനിഷും ആയിരുന്നെങ്കില്‍ ഇത്തവണ സുജോയും സാന്‍ഡ്രയുമാണ് ജോഡികളെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ പിന്നീടാണ് സുജോയോയ്ക്ക് പുറത്ത് കാമുകിയുണ്ടെന്ന കാര്യം എല്ലാവരും അറിഞ്ഞത്. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മനസില്‍ വെച്ചായിരുന്നു സാന്‍ഡ്ര ബിഗ് ബോസിലേക്ക് എത്തിയത്. മുന്‍പ് മ്യൂസിക്കല്‍ ആല്‍ബങ്ങളിലെല്ലാം താരം അഭിനയിച്ചിരുന്നു. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമായിരുന്നു അലക്‌സാന്‍ഡ്ര തിരിച്ചെത്തിയിരുന്നത്.

ആദ്യ പകുതിയില്‍ കണ്ണ് രോഗം

ആദ്യ പകുതിയില്‍ കണ്ണ് രോഗം മൂലം പുറത്തുപോവേണ്ടി വന്ന താരം ചെറിയൊരിടവേളയ്ക്ക് ശേഷമായിരുന്നു ഷോയിലേക്ക് തിരിച്ചെത്തിയിരുന്നത്. രണ്ടാം പകുതിയില്‍ രജിത്ത് കുമാറിന്റെ ഗ്രൂപ്പിനൊപ്പം നിന്നായിരുന്നു സാന്‍ഡ്ര കളിച്ചത്. അഭിരാമി സുരേഷുളളത് കൊണ്ടാണ് താന്‍ ആ ടീമിന്റെ ഭാഗമായതെന്ന് സാന്‍ഡ്ര തുറന്നുപറഞ്ഞിരുന്നു.

ബിഗ് ബോസ് കഴിഞ്ഞ ശേഷം

ബിഗ് ബോസ് കഴിഞ്ഞ ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാം പേജിലൂടെ സാന്‍ഡ്ര പങ്കുവെക്കാറുണ്ട്. ലോക് ഡൗണ്‍ കാലത്ത് തന്നെ ടിക്ക് ടോക്കിലും കൂടുതല്‍ ആക്ടീവായി തുടങ്ങിയിരുന്നു താരം. അലക്‌സാന്‍ഡ്രയുടെതായി വരാറുളള മിക്ക ടിക്ക് ടോക്ക് വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത്

ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് സാന്‍ഡ്രയുടെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇപ്പോഴും വലിയ പിന്തുണയാണ് താരത്തിന് ആരാധകരില്‍ നിന്ന് ലഭിക്കാറുളളത്. ലോക് ഡൗണ്‍ കാലത്ത് കോഴിക്കോട്ടെ വീട്ടിലായിരുന്നു താരം ചെലവഴിച്ചിരുന്നത്. കുറച്ചുദിവസം മുന്‍പാണ് കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് താരം പോയത്.

കോഴിക്കോട് നിന്നും

കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് ഇത്തവണ ബിഗ് ബോസിലെ സഹതാരം ആര്‍ജെ രഘുവും ഒപ്പമുണ്ടായിരുന്നു. സാന്‍ഡ്രയുടെ അടുത്ത സുഹൃത്ത് കൂടിയാണ് രഘു. കൊച്ചിയില്‍ എത്തിയ ശേഷം ഇരുവരും അമൃത, അഭിരാമി സുരേഷ് തുടങ്ങിവരെ കണ്ടതിന്റെ ചിത്രവും നേരത്തെ പങ്കുവെച്ചിരുന്നു. ഫുക്രു, ആര്യ, എലീന തുടങ്ങിയവരെല്ലാം ഒത്തുകൂടിയതിന് പിന്നാലെയാണ് ഇവരും മാസങ്ങള്‍ക്ക് ശേഷം വീണ്ടും നേരില്‍ക്കണ്ടത്.

തുടര്‍ന്ന്

തുടര്‍ന്ന് അലക്‌സാന്‍ഡ്ര ഉണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രങ്ങളെല്ലാം രഘു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു. ഒപ്പം തന്നെ സാന്‍ഡ്രയുടെ സുഹുത്തുക്കള്‍ക്കൊപ്പമുളള രഘുവിന്റെ ചിത്രവും വൈറലായിരുന്നു. ഇപ്പോഴിതാ അലക്‌സാന്‍ഡ്രയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇത്തവണയും രഘുവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബിഗ് ബോസ് താരം എത്തിയത്.

ചിത്രങ്ങള്‍ക്കൊപ്പം

ചിത്രങ്ങള്‍ക്കൊപ്പം സാന്‍ഡ്ര കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായിരുന്നു. ഞാനെപ്പോഴും ആഗ്രഹിച്ചിരുന്ന കാര്യമാണ് ഒരു സഹോദരനെ വേണമെന്ന്, അതെ ബിഗ് ബോസില്‍ അത് സംഭവിച്ചു. നന്നായി സംസാരിക്കുന്ന, പ്രകോപിപ്പിക്കുന്ന, തമാശയുളള, സ്‌നേഹവും കരുതലുമുളള ഒരു സഹോദരനെ ലഭിച്ചു. രഘുവിനെ ടാഗ് ചെയ്ത് സാന്‍ഡ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X