ആര്യയോടും വീണയോടും തനിക്ക് പ്രശ്‌നങ്ങളില്ലെന്ന് സാന്‍ഡ്ര! വീണ നായരുടെ മറുപടി വൈറല്‍

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അലക്‌സാന്‍ഡ്ര ജോണ്‍സണ്‍. മോഡലിംഗ് രംഗത്ത് തിളങ്ങിയ ശേഷമാണ് സാന്‍ഡ്ര ബിഗ് ബോസിലേക്ക് എത്തിയത്. സുജോയുമായുളള ബന്ധത്തിന് പിന്നാലെയാണ് സാന്‍ഡ്ര വാര്‍ത്തകളില്‍ നിറഞ്ഞത്. ആദ്യ സീസണില്‍ പേളിയും ശ്രീനിഷും ആയിരുന്നെങ്കില്‍ അത് ഇത്തവണ സുജോയും സാന്‍ഡ്രയും ആണെന്നാണ് പലരും പറഞ്ഞത്.

എന്നാല്‍ സുജോയുടെ കസിനായ പവന്റെ വരവോടെ കാര്യങ്ങളെല്ലാം മാറിമറയുകയായിരുന്നു. ബിഗ് ബോസിന്റെ തുടക്കത്തില്‍ എല്ലാവരോടും ഒരോപോലെ ഇടപഴകിയ സാന്‍ഡ്ര പിന്നീട് ഗ്രൂപ്പായി നിന്ന് ഗെയിം കളിക്കുന്നതാണ് കണ്ടത്. ബിഗ് ബോസിന്റെ രണ്ടാം പകുതിയില്‍ രജിത്ത് കുമാര്‍, സുജോ, അമൃത അഭിരാമി, രഘു തുടങ്ങിയവര്‍ക്കൊപ്പം നിന്നാണ് സാന്‍ഡ്ര കളിച്ചത്.

ഈ സമയത്ത് ആര്യ

ഈ സമയത്ത് ആര്യ, വീണ തുടങ്ങിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുമായി സാന്‍ഡ്രയുടെ ഗ്രൂപ്പ് ഉടക്കിയിരുന്നു. എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞ ശേഷം ഇവര്‍ വീണ്ടും പഴയ പോലെ സൗഹൃദത്തിലായി. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ ചോദിച്ച ചോദ്യത്തിന് സാന്‍ഡ്ര നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.

ആര്യയെയും വീണയെയും

ആര്യയെയും വീണയെയും ഇഷ്ടമാണോ എന്നായിരുന്നു ആരാധകരില്‍ ഒരാള്‍ സാന്‍ഡ്രയോട് ചോദിച്ചത്. ഇതിന് മറുപടിയായി എനിക്ക് അവരോട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സാന്‍ഡ്ര പറഞ്ഞു. പ്രശ്‌നങ്ങളോ തെറ്റിദ്ധാരണകളോ ഉണ്ടായിരുന്ന സമയത്ത് അതെല്ലാം അവിടെ വെച്ചു തന്നെ സംസാരിച്ച് തീര്‍ത്തിരുന്നു. ഞാനൊരിക്കലും അത് പിന്നീട് മനസില്‍ വെച്ചിട്ടില്ല.

അതുകൊണ്ട്

അതുകൊണ്ട് എനിക്ക് അവരെ വെറുക്കാന്‍ ഇപ്പോള്‍ കാരണങ്ങളൊന്നുമില്ല. ഞാന്‍ വ്യക്തിപരമായി രണ്ടു പേരെയും ഏറെ ഇഷ്ടപ്പെടുന്നു. ബിഗ് ബോസ് ഹൗസില്‍ ഞാനവര്‍ക്കൊപ്പം 60 ദിവസങ്ങളും 24 മണിക്കൂറും താമസിച്ചതാണ്. അതിനാല്‍ അവരെ വിധിക്കുന്ന എല്ലാവരേക്കാളും എനിക്ക് അവരെ നന്നായി അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സാന്‍ഡ്ര ആരാധകന്റെ

സാന്‍ഡ്ര ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സാന്‍ഡ്രയുടെ മറുപടി സ്‌ക്രീന്‍ ഷോട്ടായി എടുത്ത് വീണ നായര്‍ പങ്കുവെച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് വീണ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലവ് യു ഡിയര്‍ എന്നാണ് സ്‌ക്രീന്‍ ഷോട്ടിനൊപ്പം വീണ ഇന്‍സ്റ്റഗ്രാമില്‍ സാന്‍ഡ്രയെപറ്റി കുറിച്ചത്.

ബിഗ് ബോസില്‍ അവസാനം വരെ

ബിഗ് ബോസില്‍ അവസാനം വരെ നിന്ന ശേഷമായിരുന്നു സാന്‍ഡ്ര പുറത്തുപോയത്. ഇടയ്ക്ക് കണ്ണ് രോഗം മൂലം സാന്‍ഡ്രയ്ക്ക് താല്‍ക്കാലികമായി പുറത്തുപോവേണ്ടി വന്നിരുന്നു. പിന്നീട് രോഗം മാറിയ ശേഷം തിരിച്ചെത്തിയ താരം രജിത്തിന്റെ ഗ്രൂപ്പിനൊപ്പം നില്‍ക്കുകയായിരുന്നു. അഭിരാമി അടുത്ത സുഹൃത്തായതുകൊണ്ടാണ് ആ ഗ്രൂപ്പിനൊപ്പം നിന്നതെന്ന് ഇതിന് കാരണമായി സാന്‍ഡ്ര തുറന്നുപറഞ്ഞിരുന്നു. ഷോയിലേക്ക് തിരിച്ചെത്തിയ ശേഷം സുജോയോട് അധികം സംസാരിച്ചിരുന്നില്ല സാന്‍ഡ്ര. പിന്നീട് ഷോയില്‍ ഫൈനല്‍ വരെയെത്തണമെന്ന വാശിയിലാണ് എല്ലാവരും നീങ്ങിയത്.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X